കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സമരങ്ങള്‍ തോറ്റിട്ടും സിപിഎം പഠിക്കുന്നില്ല'

  • By Aswathi
Google Oneindia Malayalam News

ദില്ലി: കേരളത്തില്‍ ആപിനെ പിന്തുണയ്ക്കാന്‍ ആള്‍ക്കാര്‍ കൂടുകയാണ്. ആം ആദ്മി പാര്‍ട്ടിയെ ചൂണ്ടിക്കാട്ടി സിപിഎമ്മിനെ വിമര്‍ശിച്ച് സാഹിത്യകാരന്‍ എം മുകുന്ദനാണ് ഒടുവില്‍ ആ നിരയിലേക്ക് വന്നിരിക്കുന്നത്. ക്ലിഫ് ഹൗസിനു മുന്നില്‍ സിപിഎമ്മിനെതിരെ പ്രതിഷേധിച്ച സന്ധ്യ എന്ന വീട്ടമ്മയുടെ കയ്യില്‍ ഞാന്‍ അദൃശ്യമായ ഒരു ചൂലു കണ്ടെന്നാണ് മുകുന്ദന്റെ വാക്കുകള്‍.

തുടര്‍ച്ചയായി സമരങ്ങള്‍ പരാജയപ്പെട്ടട്ടും സി പി എം അതില്‍ നിന്ന് പാഠങ്ങള്‍ പഠിക്കാത്തതെന്തുകൊണ്ടാണെന്ന് മുകുന്ദന്‍ ചോദിച്ചു. പ്രാകൃത സമര രീതികള്‍ സിപിഎം ഉപേക്ഷിക്കേണ്ട കാലം കഴിഞ്ഞെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

M Mukundan

സമരങ്ങള്‍ക്കെതിരെ പ്രതികരിച്ച സന്ധ്യയില്‍ നിന്ന് കേരള രാഷ്ട്രീയ നേതാക്കള്‍ ഒരു പാഠം പഠിക്കണം. അല്ലെങ്കില്‍ ശരവര്‍ഷം പോലെ ഇവര്‍ക്കു നേരെ ചൂലുക പാഞ്ഞുവരും. അപ്പോഴാണ് മുകുന്ദന്‍ അക്കാര്യവും പറഞ്ഞത്. സി പി എം നേതാക്കളെ ശകാരിക്കുമ്പോള്‍ സന്ധ്യയുടെ കയ്യില്‍ അദൃശ്യമായ ഒരു ചൂലു ഞാന്‍ കണ്ടിരുന്നു.

ദില്ലിയിലെ ജനവിധി ജനങ്ങളെ മറക്കുന്ന പാര്‍ട്ടിക്കാര്‍ക്കുള്ള മന്നറിയിപ്പാണ്. പണിയെടുത്തുകൊണ്ട് പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി അണികളെ ആഹ്വാനം ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary
The CPM should learn lessons from the setbacks it has been receiving for its strikes and protest methods, Writer and leftist M Mukundan has said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X