കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാണിയെ ക്ഷണിക്കുമ്പോള്‍ മഅദനി ബാന്ധവും മറക്കരുതെന്ന് സിപിഎമ്മിനോട് സിപിഐ

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: കെഎം മാണിയെ മുന്നണിയിലേക്ക് ക്ഷണിക്കുമ്പോള്‍ മഅദനിയുമായുണ്ടായ ബാന്ധവും മറക്കരുതെന്ന് സിപിഎമ്മിനോട് സിപിഐയുടെ മുന്നറയിപ്പ്. മഅദനിയുമായും ഡിഐസിയുമായും കൂട്ടുകൂടിയ അനുഭവങ്ങള്‍ മറക്കരുതെന്നും കേരളാ കോണ്‍ഗ്രസി(എം)നെ ഒപ്പംകൂട്ടാനുള്ള നീക്കം ഇടതുമുന്നണിയുടെ പ്രതിച്ഛായ തകര്‍ക്കുമെന്നും സിപിഐ. സംസ്ഥാനസമ്മേളനത്തില്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കി.

ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ച് സിപിഐ സംസ്ഥാന സമ്മേളനം
മാണി അഴിമതിക്കാരന്‍തന്നെയെന്നു സമ്മേളനത്തിനു മുമ്പ് ദേശീയ സെക്രട്ടറി എസ്.സുധാകര്‍ റെഡ്ഡിയും അഭിപ്രായപ്പെട്ടു.
ഇടതുമുന്നണിയില്‍ ശക്തരായവര്‍ ഏകാധിപതി ചമയേണ്ടന്നും തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കേണ്ടന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എല്‍ഡിഎഫിന്റെയും ഇന്ത്യയിലെ ഇടതുപക്ഷത്തിന്റെയും പ്രഖ്യാപിതനയങ്ങളില്‍നിന്നു വ്യതിചലിച്ചെന്നതുള്‍പ്പെടെ ഗുരുതര ആരോപണങ്ങളാണു റിപ്പോര്‍ട്ടില്‍ സിപിഎമ്മിനെതിരേയുള്ളത്.

മുമ്പു പിഡിപിയും ഡിഐസിയുമായുണ്ടാക്കിയ ബാന്ധവങ്ങള്‍ ചൂണ്ടിക്കാട്ടിയാണു മാണിയെ മുന്നണിയിലെടുക്കരുതെന്ന റിപ്പോര്‍ട്ടിലെ മുന്നറിയിപ്പ്. കേരളാ കോണ്‍ഗ്രസി(എം)നെ ഇടതുമുന്നണിയുടെ ഭാഗമാക്കാന്‍ ചില നീക്കങ്ങള്‍ നടക്കുന്നുണ്ട്. മുമ്പ് ഡിഐസിയെ എല്‍ഡിഎഫിന്റെ ഭാഗമാക്കാന്‍ നടത്തിയ നീക്കം ഇത്തരത്തിലുള്ളതായിരുന്നു.

കേരളാ കോണ്‍ഗ്രസി(എം)നെ കൊണ്ടുവരാനുള്ള നീക്കം ഇടതുമുന്നണിയുടെ പ്രതിച്ഛായയ്ക്കു മങ്ങലേല്‍പിക്കും. അവസരവാദികളെയും അഴിമതിക്കാരെയും മുന്നണിയുടെ ഭാഗമാക്കി അടിത്തറ വികസിപ്പിക്കാമെന്ന വ്യാമോഹം വിപരീതഫലമുണ്ടാക്കും. പൊന്നാനി ലോക്സഭാ സീറ്റില്‍ മഅദനിയുമായി ഐക്യമുണ്ടാക്കാനുള്ള നീക്കം ന്യൂനപക്ഷ വോട്ടുകള്‍ നേടാമെന്ന വിചാരത്തിലായിരുന്നു.

സിപിഐ. ഈ നിലപാട് തള്ളിയിരുന്നു. സിപിഐ തീരുമാനം ശരിയായിരുന്നെന്നു പിന്നീടു തെളിഞ്ഞു. മുന്നണി വിട്ടുപോയ ആര്‍എസ്പിയേയും ജനതാദളിനെയും തിരിച്ചെത്തിക്കണം. സീറ്റ് പിടിച്ചെടുത്തപ്പോഴാണ് അവര്‍ മുന്നണി വിട്ടുപോയത്. എല്‍ഡിഎഫില്‍ ഘടകകക്ഷികളെല്ലാം തുല്യരാണ്. ശക്തിയുള്ളവരുടെ മേല്‍ക്കോയ്മ ശരിയല്ല.

സിപിഎം ഇടതുമുന്നണിയുടെയും ഇന്ത്യയിലെ ഇടതുപക്ഷത്തിന്റെയും പ്രഖ്യാപിതനയങ്ങളില്‍നിന്നു വ്യതിചലിച്ചപ്പോഴാണു സിപിഐ സ്വന്തം നിലപാട് വ്യക്തമാക്കിയത്. യുഎപിഎ ചുമത്തി സാംസ്‌കാരികപ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരേ കേസെടുത്തു. നിലമ്പൂരില്‍ ഏറ്റുമുട്ടലിന്റെ മറവില്‍ രണ്ടു മാവോയിസ്റ്റുകളെ വെടിവച്ചുകൊന്നു. വിവരാവകാശനിയമം ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചു. അതിരപ്പിള്ളി പദ്ധതി നടപ്പാക്കുമെന്ന പരിസ്ഥിതിവിരുദ്ധ പ്രഖ്യാപനം നടത്തി. ഈ സാഹചര്യങ്ങളിലാണു സി.പി.ഐക്കു നിലപാട് വ്യക്തമാക്കേണ്ടിവന്നത്.

സിപിഎം സംസ്ഥാനസമ്മേളനത്തില്‍ രൂക്ഷവിമര്‍ശനമേറ്റ സിപിഐ. മന്ത്രിമാര്‍ക്കു റിപ്പോര്‍ട്ട് പൂര്‍ണപിന്തുണ നല്‍കുന്നു. സിപിഐ. മന്ത്രിമാര്‍ പ്രവര്‍ത്തിക്കുന്നതു പാര്‍ട്ടിയുമായി ആലോചിച്ചുതന്നെയാണ്. കേന്ദ്രഭരണത്തിന്റെ സ്വാധീനമുപയോഗിച്ച് ബിജെപി-സംഘപരിവാര്‍ ശക്തികള്‍ പോലീസിന്റെ വിവിധ തലങ്ങളില്‍ ഇടപെടുന്നുവെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. റിപ്പോര്‍ട്ടിന്മേല്‍ ഇന്നു രാവിലെ ചര്‍ച്ചയാരംഭിക്കും.

സിപിഐയിൽ പൊട്ടിത്തെറി; ചേരിതിരിഞ്ഞ് 'അടി', രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് കെഇ ഇസ്മയിൽ!സിപിഐയിൽ പൊട്ടിത്തെറി; ചേരിതിരിഞ്ഞ് 'അടി', രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് കെഇ ഇസ്മയിൽ!

മധുവിന്റെ കുടുംബത്തെ സാന്ത്വനിപ്പിച്ച് മുഖ്യമന്ത്രി; പ്രതികൾക്ക് പരമാവധി ശിക്ഷ, ആദിവാസികൾക്ക് ഭൂമിമധുവിന്റെ കുടുംബത്തെ സാന്ത്വനിപ്പിച്ച് മുഖ്യമന്ത്രി; പ്രതികൾക്ക് പരമാവധി ശിക്ഷ, ആദിവാസികൾക്ക് ഭൂമി

English summary
cpm should not forget madani says cpi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X