കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിരട്ടലിലൂടെ എന്‍എസ്എസിനെ വരുതിയിലാക്കാമെന്ന് പിണറായി അടക്കമുള്ളവര്‍ കരുതരുത്: പികെ കൃഷ്ണദാസ്

Google Oneindia Malayalam News

തിരുവനന്തപുരം: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായരെ വിരട്ടി വരുതിയിലാക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള സിപിഎം നേതാക്കള്‍ കരുതേണ്ടെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ്. ഹിന്ദു സാമുദായിക സംഘടനാ നേതാക്കളെ ഭീഷണിപ്പെടുത്തുന്നതില്‍ നിന്ന് സിപിഎം നേതാക്കള്‍ പിന്മാറണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ഹരിദ്വാറില്‍ കുംഭമേളയ്ക്ക് തുടക്കമാകുന്നു, ചിത്രങ്ങള്‍ കാണാം

എന്‍എസ്എസിനെ പോലുള്ള സംഘടനകളെ വിരട്ടി വരുതിയില്‍ നിര്‍ത്താമെന്ന കാലം കഴിഞ്ഞു. എന്‍എസ്എസ് ജനറല്‍സെക്രട്ടറി ജി. സുകുമാരന്‍നായരെ പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. ഏതെങ്കിലും എല്‍ഡിഎഫ് നേതാവിനെ വിജയിപ്പിക്കാമെന്ന് എന്‍എസ്എസ് ഉറപ്പു നല്‍കിയിട്ടുണ്ടോ എന്ന് കൃഷ്ണദാസ് ചോദിച്ചു. അങ്ങനെ ഉറപ്പു നല്‍കിയിട്ട് പിന്മാറിയെങ്കില്‍ മാത്രമേ എന്‍എസ്എസ് വഞ്ചിച്ചൂ എന്ന സിപിഎം നേതാക്കളുടെ പരിദേവനത്തില്‍ അര്‍ഥമുള്ളൂ.

pk

കേരളത്തിലെമ്പാടും ഏകപക്ഷീയമായി സിപിഎം അക്രമം വ്യാപകമാണ്. കഴക്കൂട്ടത്ത് ബിജെപിയുടെ ബൂത്ത് ഏജന്റിന് സിപിഎമ്മുകാരുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു. കാട്ടാക്കടയില്‍ നിരവധി ബിജെപി പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ തീയിട്ടു നശിപ്പിച്ചു. വീടുകള്‍ അടിച്ചു തകര്‍ത്തു. വീടുകള്‍ക്ക് നേരെ ബോംബെറിഞ്ഞു. ധര്‍മടത്തും സമാനമായ നിരവധി അക്രമസംഭവങ്ങളുണ്ടായി. ബിജെപി പ്രവര്‍ത്തകര്‍ സംയമനം പാലിച്ചതുകൊണ്ടാണ് സംഘര്‍ഷമുണ്ടാകാത്തത്.

കാട്ടാക്കടയില്‍ കള്ളവോട്ട് കൈയോടെ പിടിച്ചതാണ് സിപിഎം പ്രകോപനത്തിന് കാരണം. കള്ളവോട്ടിലും ഇരട്ടവോട്ടിലും വിശ്വസിച്ചാണ് പിണറായി വിജയന്‍ ഭരണത്തുടര്‍ച്ച അവകാശപ്പെട്ടത്. കാട്ടാക്കടയില്‍ അടക്കം പലേടത്തും യുഡിഎഫിന് ബൂത്ത് ഏജന്റുമാര്‍ പോലും ഇല്ലാതിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ആരാധകരെ ഞെട്ടിച്ച് കിരണ്‍ റാത്തോഡിന്റെ ഫോട്ടോഷൂട്ട്, ഗ്ലാമറസിന്റെ അങ്ങേയറ്റമെന്ന് ആരാധകര്‍

Recommended Video

cmsvideo
PC George Says Jose K Mani Will Face Defeat In Pala | Oneindia Malayalam

English summary
CPM should not think that NSS general secretary can be bullied: pk krishnadas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X