കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടിയേരിയുടെ വാ തുന്നിക്കെട്ടാന്‍ സിപിഎം ദേശീയ നേതൃത്വം തയ്യാറാകണമെന്ന് കെ സുധാകരന്‍

Google Oneindia Malayalam News

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കോടിയേരി വര്‍ഗീയ വിഷം തുപ്പുകയാണെന്നും അദ്ദേഹത്തിന്റെ വാ തുന്നിക്കെട്ടാന്‍ സിപിഎം നേതൃത്വം തയ്യാറാകണമെന്നും കെ സുധാകരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു. സിപിഎമ്മിനെ പോലെ ന്യൂനപക്ഷ വിരുദ്ധതയും ദളിത് വിരുദ്ധതയും സ്ത്രീവിരുദ്ധതയും ഒക്കെ തലച്ചോറില്‍ പേറുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്. ഈ രാജ്യത്ത് ഹിന്ദുവിനും മുസല്‍മാനും ക്രിസ്ത്യാനിക്കുമൊക്കെ അസ്തിത്വമുണ്ടാക്കിക്കൊടുത്ത് ജാതിമത വ്യത്യാസമില്ലാതെ അവരുടെയെല്ലാം ഹൃദയവികാരമായി മാറിയ പ്രസ്ഥാനമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസെന്നും സുധാകരന്‍ പറഞ്ഞു.

ബിജെപി ഉറപ്പിച്ചു, യുപിയില്‍ 300 സീറ്റിന് മുകളില്‍ നേടും, കൂറുമാറ്റം യോഗിയെ ബാധിക്കില്ല, കാരണം ഇതാണ്ബിജെപി ഉറപ്പിച്ചു, യുപിയില്‍ 300 സീറ്റിന് മുകളില്‍ നേടും, കൂറുമാറ്റം യോഗിയെ ബാധിക്കില്ല, കാരണം ഇതാണ്

1

പോസ്റ്റില്‍ പറയുന്നത് ഈ കാര്യങ്ങളാണ്. വര്‍ഗ്ഗീയ വിഷം തുപ്പുന്ന കോടിയേരി ബാലകൃഷ്ണന്റെ വാ തുന്നിക്കെട്ടാന്‍ സിപിഎം ദേശീയ നേതൃത്വം തയ്യാറാകണം.യുഡിഎഫ് ജയിച്ചാല്‍ മുസ്ലിം മുഖ്യമന്ത്രി വരുമെന്നും അതുകൊണ്ട് ഹിന്ദു മുഖ്യമന്ത്രി വരാന്‍ ഘഉഎ ന് വോട്ട് ചെയ്യണമെന്നുമുള്ള നഗ്‌നമായ വര്‍ഗ്ഗീയത തിരഞ്ഞെടുപ്പുകാലത്ത് ഹിന്ദു ഭൂരിപക്ഷ മേഖലകളില്‍ പ്രചരിപ്പിച്ച് വോട്ട് പിടിച്ച പാര്‍ട്ടിയാണ് സി പി എം. അതേ സി പി എമ്മിന്റെ നേതാവ് കോടിയേരി ഇപ്പോള്‍ പറയുന്നു കോണ്‍ഗ്രസ് മുസ്ലിം വിരുദ്ധ പാര്‍ട്ടിയാണെന്ന്!
ശരിക്കും നിങ്ങള്‍ക്ക് എത്ര നിലപാടുണ്ട്?

സിപിഎമ്മിനെ പോലെ ന്യൂനപക്ഷ വിരുദ്ധതയും ദളിത് വിരുദ്ധതയും സ്ത്രീവിരുദ്ധതയും ഒക്കെ തലച്ചോറില്‍ പേറുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ് . ഈ രാജ്യത്ത് ഹിന്ദുവിനും മുസല്‍മാനും ക്രിസ്ത്യാനിക്കുമൊക്കെ അസ്തിത്വമുണ്ടാക്കിക്കൊടുത്ത് ജാതിമത വ്യത്യാസമില്ലാതെ അവരുടെയെല്ലാം ഹൃദയവികാരമായി മാറിയ പ്രസ്ഥാനമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. യജമാനന്‍ അമേരിക്കയ്ക്ക് പോയതിന്റെ ആശ്വാസത്തില്‍ പറഞ്ഞു പോയ വിടുവായത്തമായി കോടിയേരിയുടെ പ്രസ്താവനയെ കാണാനാവില്ല.

ആര്‍എസ്എസിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കുന്നവര്‍ക്കെതിരെ കേസുകള്‍ എടുത്ത് മുന്നോട്ട് പോകുന്ന തീവ്രഹിന്ദുത്വ വാദികളുടെ കളിപ്പാവ ആയ ഒരു മുഖ്യമന്ത്രി ഭരിക്കുന്ന കേരളത്തിലിരുന്നാണ് സിപിഎം കോണ്‍ഗ്രസിനെ പോലൊരു മതനിരപേക്ഷ പ്രസ്ഥാനത്തെ വിമര്‍ശിക്കുന്നത്. അധികാരം നിലനിര്‍ത്താനായി സമൂഹത്തില്‍ വര്‍ഗ്ഗീയ വിഷം തുപ്പുന്ന ജീര്‍ണ്ണിച്ച രാഷ്ട്രീയ ശൈലിയില്‍ നിന്നും കോടിയേരിയും സിപിഎമ്മും ഉടനടി പിന്‍മാറണമെന്നും സുധാകരന്‍ വിമര്‍ശിച്ചു.

അതേസമയം ധീരജ് വധത്തില്‍ സുധാകരനെതിരെ കോടിയേരി നേരത്തെ രംഗത്ത് വന്നിരുന്നു. കൊലപാതകത്തില്‍ വീരസ്യം പറഞ്ഞ് നടക്കുന്നതാണോ കോണ്‍ഗ്രസിന്റെ പാരമ്പര്യമെന്ന് വ്യക്തമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. പുതിയ സുധാകര ഗാന്ധി പറയുന്നത് ഗോഡ്‌സെയുടെ വാക്കുകളാണെന്നും, കൊലപാതകത്തില്‍ പങ്കുള്ള സുധാകരന്‍ പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങുകയാണ് വേണ്ടതെന്നും കോടിയേരി ആവശ്യപ്പെട്ടു. ഗുണ്ടകളുടെ പാര്‍ട്ടിയാക്കി കോണ്‍ഗ്രസിനെ മാറ്റാനാണോ ലക്ഷ്യമിടുന്നതെന്ന് കെപിസിസി വ്യക്തമാക്കണം. ധീരജിന്റെ കൊലപാതകം നടത്തിയത് വളരെ ആസൂത്രിതമായിട്ടാണെന്നും കോടിയേരി പറഞ്ഞു.

കോര്‍ വോട്ടുബാങ്കില്‍ ആദ്യമായി ഇളക്കം, ബിജെപിക്ക് ആദ്യ വെല്ലുവിളിയായി അഖിലേഷ്, കണക്കുകള്‍ തെറ്റികോര്‍ വോട്ടുബാങ്കില്‍ ആദ്യമായി ഇളക്കം, ബിജെപിക്ക് ആദ്യ വെല്ലുവിളിയായി അഖിലേഷ്, കണക്കുകള്‍ തെറ്റി

English summary
cpm should shut kodiyeri balakrishnan's mouth says kpcc president k sudhakaran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X