കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ ഒരേയൊരു പോംവഴി; നിര്‍ദ്ദേശവുമായി കെബി ഗണേഷ്‌കുമാര്‍

Google Oneindia Malayalam News

കണ്ണൂര്‍: കെ എസ് ആര്‍ ടിസിയുടെ നിലവിലെ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ പുതിയ നിര്‍ദ്ദേശം മുന്നോട്ടുവച്ച് കെ ബി ഗണേഷ് കുമാര്‍. കെ എസ് ആര്‍ ടി സിയെ രക്ഷിക്കാന്‍ ഗതാഗത വകുപ്പ് സി പി എം ഏറ്റെടുക്കണമെന്നാണ് ഗണേഷ് കുമാര്‍ പറയുന്നത്. ഇപ്പോഴുള്ള ശമ്പള പ്രതിസന്ധി പരിഹരിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്നും തനിക്ക് മന്ത്രിയാകാന്‍ ഒരു താല്‍പര്യവുമില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

നടിയെ ആക്രമിച്ച കേസുമായി എന്ത് ബന്ധം? പ്രോസിക്യൂഷനോട് നിർണായക ചോദ്യങ്ങളുമായി കോടതി നടിയെ ആക്രമിച്ച കേസുമായി എന്ത് ബന്ധം? പ്രോസിക്യൂഷനോട് നിർണായക ചോദ്യങ്ങളുമായി കോടതി

താന്‍ മന്ത്രിയായിരുന്ന കാലത്ത് സര്‍ക്കാര്‍ സഹായം ഇല്ലാതെ ശമ്പളവും പെന്‍ഷനും നല്‍കിയിട്ടുണ്ട്. ആവശ്യമില്ലാത്ത ഓഫീസും അനുബന്ധ സ്ഥാപനങ്ങളും കെ എസ് ആര്‍ ടി സി പൂട്ടണമെന്നും ഗണേഷ് കുമാര്‍ അഭിപ്രായപ്പെട്ടു. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ചും കെ ബി ഗണേഷ് കുമാര്‍ പ്രതികരിച്ചു. മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പരസ്യമാക്കേണ്ട ആവശ്യമില്ലെന്നാണ് കെ ബി ഗണേഷ് കുമാറിന്റെ അഭിപ്രായം.

kerala

എല്ലാ കാര്യങ്ങളും അങ്ങനെ പുറത്തു പറയേണ്ട കാര്യമില്ല. ചിലരെ കരിവാരിത്തേക്കണമെന്ന് ചിലര്‍ക്ക് ആഗ്രഹം കാണുമെന്നും ഗണേഷ് കുമാര്‍ കണ്ണൂരില്‍ വച്ച് പറഞ്ഞു. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെയാണ് മുന്‍ ഹൈക്കോടതി ജഡ്ജി കെ ഹേമ അധ്യക്ഷയായി കമ്മിറ്റി രൂപീകരിച്ചത്. 2019 ഡിസംബര്‍ 31 ആണ് കമ്മിറ്റി 300 പേജുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

അതേസമയം, കെ എസ് ആര്‍ ടി സിയില്‍ നാളെ മുതല്‍ ശമ്പളം കൊടുത്തുതുടങ്ങുമെന്നാണ് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചിരിക്കുന്നത്. ഏപ്രില്‍ മാസത്തെ ശമ്പളം നല്‍കുന്നതിനായി 30 കോടി രൂപ സര്‍ക്കാര്‍ നല്‍കും. മാനേജുമെന്റിന് മാത്രമായി ആവശ്യമുള്ള തുക സമാഹരിക്കാന്‍ കഴിയില്ലെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.

 കോൺഗ്രസിന് കനത്ത തിരിച്ചടി; എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറി സിപിഎമ്മിൽ ചേർന്നു കോൺഗ്രസിന് കനത്ത തിരിച്ചടി; എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറി സിപിഎമ്മിൽ ചേർന്നു

ഇതിനായുള്ള അപേക്ഷ ഇന്ന് തന്നെ ധന വകുപ്പിന് കൈമാറും. ഈ മാസം കിട്ടിയ സര്‍ക്കാര്‍ സഹായം കഴിഞ്ഞ മാസം ശമ്പളം നല്‍കാനായി എടുത്ത ഓവര്‍ ഡ്രാഫ്റ്റിലേക്ക് തിരിച്ചടച്ചിരുന്നു. സര്‍ക്കാരില്‍ നിന്ന് 30 കോടി രൂപ കൂടി കിട്ടിയാല്‍ വീണ്ടും 30 കോടി രൂപ ഓവര്‍ഡ്രാഫ്റ്റ് എടുക്കാനാണ് മാനേജ്‌മെന്റ് ആലോചന. ബാക്കി 12 കോടി രൂപയോളം മറ്റ് സാമ്പത്തിക ക്രമീകരണങ്ങളിലൂടെ കണ്ടെത്തും.

ഇതിനിടെ , കെ എസ് ആര്‍ ടി സി - സ്വിഫ്റ്റിന് 700 സി എന്‍ ജി ബസ്സുകള്‍ വാങ്ങുവാന്‍ മന്ത്രിസഭയുടെ അനുമതി ലഭിച്ചു . കിഫ്ബിയില്‍ നിന്ന് നാല് ശതമാനം പലിശ നിരക്കില്‍ 455 കോടി രൂപ ലഭ്യമാക്കി പുതിയ ബസുകള്‍ വാങ്ങും. കെഎസ്ആര്‍ടിസി റീസ്ട്രക്ചറിങ്ങിന്റെ ഭാഗമായി നഷ്ടം കുറച്ച് വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ ബസുകള്‍ വാങ്ങുന്നത്.

2017- ന് ശേഷം ഈ വര്‍ഷമാണ് 116 പുതിയ ബസുകള്‍ വാങ്ങി കെ എസ് ആര്‍ ടി സി - സ്വിഫ്റ്റിനായി സര്‍വ്വീസ് നടത്തുന്നത് . പുതിയ 700 ബസ്സുകള്‍ നിരത്തിലിറങ്ങുന്നതോടെ പൊതുഗതാഗത സൗകര്യം മെച്ചപ്പെടുകയും കെ എസ് ആര്‍ ടി സിയുടെ വരുമാനം ഗണ്യമായി കൂടുകയും ചെയ്യും. കെ എസ് ആര്‍ ടി സിയിൽ പുതിയ ബസുകള്‍ എത്തുന്നതോടെ ബസ്സുകളുടെയും ജീവനക്കാരുടെയും അനുപാതവും ഇന്ധന ചെലവും കുറയും .

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

English summary
CPM should take over the transport department to save KSRTC Says KB Ganesh Kumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X