കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം ചെറിയാന്‍ ഫിലിപ്പിനോട് കാണിച്ചത് ക്രൂരത; ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് വി മുരളീധരന്‍

Google Oneindia Malayalam News

ദില്ലി: ചെറിയാന്‍ ഫിലിപ്പിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് ബിജെപി നേതാവും കേന്ദ്ര സഹമന്ത്രിയുമായി വി മുരളീധരന്‍. ചെറിയാന്‍ ഫിലിപ്പിനോട് സിപിഎം കാണിച്ചത് ക്രൂരതയാമെന്നും അദ്ദേഹത്തെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും മുരളീധരന്‍ ദില്ലിയില്‍ വച്ച് പറഞ്ഞു.

bjp

രാജ്യസഭാ സീറ്റിലേക്ക് പരിഗണിക്കാത്തതിന് പിന്നാലെയാണ് ചെറിയാന്‍ ഫിലിപ്പ് സിപിഎം വിടുമെന്ന അഭ്യൂഹം പരന്നിരുന്നു. ഇതിന് പിന്നാലെ കുറ്റങ്ങള്‍ ഏറ്റുപറഞ്ഞ് തിരിച്ചെത്തിയാല്‍ സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം മുഖപ്രസംഗം എഴുതിയതോടെ വിഷയം വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. പിന്നീട് നിലപാട് വ്യക്തമാക്കി ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്കില്‍ വിശദമായ കുറിപ്പും പങ്കുവച്ചിരുന്നു.

രാഷ്ട്രീയത്തില്‍ തുടര്‍ന്നാലും ഇല്ലെങ്കിലും ഇരുപതു വര്‍ഷം രാഷ്ടീയ അഭയം നല്‍കിയ പിണറായി വിജയനെ ഒരിക്കലും തള്ളിപ്പറയില്ല. ബാല്യം മുതല്‍ എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്ന എ കെ ആന്റണിക്കും ഉമ്മന്‍ ചാണ്ടിക്കുമെതിരെ ചില സന്ദര്‍ഭങ്ങളില്‍ സമനില തെറ്റി വൈകാരികമായി പ്രതികരിച്ചത് തെറ്റായിരുന്നുവെന്ന് പിന്നീട് ബോദ്ധ്യപ്പെട്ടു.

ലോക്ക്ഡൗണില്‍ രാജ്യതലസ്ഥാനം, ദില്ലിയിലെ ചിത്രങ്ങള്‍

ഇക്കാര്യം ആന്റണിയേയും ഉമ്മന്‍ ചാണ്ടിയേയും വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ നേരില്‍ അറിയിച്ചിട്ടുണ്ട്. ഇവര്‍ രണ്ടു പേരും ആത്മബന്ധമുള്ള ജേഷ്ഠ സഹോദരന്മാരാണെന്നും ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, കോണ്‍ഗ്രസിലേക്ക് തിരിച്ചുവരണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ചെറിയാന്‍ ഫിലിപ്പ് തന്നെയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.

ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസില്‍ തിരിച്ചെത്തുമോ? സിപിഎം വിടുമെന്ന് സൂചന, 'നാളെ എന്തും സംഭവിക്കാം'ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസില്‍ തിരിച്ചെത്തുമോ? സിപിഎം വിടുമെന്ന് സൂചന, 'നാളെ എന്തും സംഭവിക്കാം'

കോൺഗ്രസിലേക്ക് ചെറിയാൻ ഫിലിപ്പ് തിരികെ എത്തുമോ? 'ആന്റണിയും ഉമ്മൻചാണ്ടിയും ജേഷ്ഠ സഹോദരന്മാർ'കോൺഗ്രസിലേക്ക് ചെറിയാൻ ഫിലിപ്പ് തിരികെ എത്തുമോ? 'ആന്റണിയും ഉമ്മൻചാണ്ടിയും ജേഷ്ഠ സഹോദരന്മാർ'

പച്ച ഫ്രോക്കില്‍ കിടിലം ലുക്കുമായി രമ്യ പാണ്ഡ്യന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

English summary
CPM showed cruelty to Cherian Philip; V Muraleedharan welcomes Cherian Philip to BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X