• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നയപരമായി തിരുമാനം എടുക്കാനുള്ള അവകാശം അടിയറവ് വെയ്ക്കില്ല; കേന്ദ്ര ഏജൻസി അന്വേഷണത്തിനെതിരെ സിപിഎം

തിരുവനന്തപുരം; കേന്ദ്ര അന്വേഷണ ഏജൻസികൾ പരിധിവിട്ടാൽ അതെല്ലാം സംസ്ഥാന സർക്കാർ സഹിക്കുമെന്ന ധാരണ വേണ്ടെന്ന് സിപിഎം. സംസ്ഥാന സർക്കാരിന്റെ നയങ്ങളും അവയുടെ നടത്തിപ്പും പരിശോധിക്കാൻ ഇവർക്ക്‌‌ അധികാരമില്ല. അത്‌ ഫെഡറൽ സംവിധാനത്തിന്റെ കടയ്‌ക്കൽ കത്തിവയ്ക്കും. ഭരണനിർവഹണത്തിന്റെ തകർച്ചയുമുണ്ടാകുമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

ഭരണഘടനാവിരുദ്ധമായാണ്‌ ചില അന്വേഷണ ഉദ്യോഗസ്ഥർ പെരുമാറുന്നത്‌. സംസ്ഥാനത്തെ ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുകയും രാഷ്ട്രീയനേതൃത്വത്തെ കരിവാരിത്തേക്കുകയും ചെയ്യുന്ന കൃത്യമല്ല അന്വേഷണ ഏജൻസികൾ ചെയ്യേണ്ടത്‌. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളും അതിന്റെ അന്തഃസത്തയും ക്രമാതീതമായി ലംഘിക്കപ്പെടുമ്പോൾ പറയാതെ പറ്റില്ല.

സംസ്ഥാന സർക്കാരിന്റെ അധികാരവും നയപരമായ തീരുമാനങ്ങൾ എടുക്കാനുള്ള അവകാശവും ആർക്കും അടിയറവെയ്ക്കുന്ന പ്രശ്നമില്ല.

പൊതുവിൽ സ്വീകരിക്കേണ്ട പ്രൊഫഷണൽ മാനദണ്ഡങ്ങൾ അട്ടിമറിച്ച്‌ ചിലർ ആഗ്രഹിക്കുന്ന വഴികളിലൂടെ ഏജൻസികൾ നീങ്ങുകയാണ്. ഒന്നിലധികം കേന്ദ്ര ഏജൻസികൾ പലതരം അന്വേഷണങ്ങൾ നടത്തുന്നുണ്ട്. അന്വേഷണ ഏജൻസിക്ക് തെളിവുശേഖരിക്കാൻ ഒരുദ്യോഗസ്ഥനെ വിളിച്ചുവരുത്തുകയോ രേഖകൾ പരിശോധിക്കുകയോ ചെയ്യാം. ഇതിന് പരിധികളുണ്ട്. നിർവഹണമേന്മയിൽ രാജ്യത്ത്‌ ഒന്നാമതെത്തിയ സംസ്ഥാന സർക്കാരിന്റെ ഭരണത്തെ തടയാനാണ്‌ കേന്ദ്ര അന്വേഷണ ഏജൻസികൾ ശ്രമിക്കുന്നത്‌. വികസനപദ്ധതികളെ ഇരുട്ടിൽ നിർത്താനും‌ ശ്രമിക്കുന്നു.

കള്ളപ്പണം രാജ്യത്തിനകത്തോ പുറത്തോ ഉണ്ടാകുകയും അതിനെ ക്രിമിനൽ പ്രവൃത്തികളുമായി ബന്ധപ്പെടുത്താൻ കഴിയുമ്പോഴാണ് കള്ളപ്പണം വെളുപ്പിക്കൽ നിയമം ബാധകമാകുന്നത്. ഇത്‌ നടപ്പാക്കുന്ന ഏജൻസി എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റാണ്. അതിനപ്പുറമുള്ള അധികാരമൊന്നും ഇല്ലെന്നിരിക്കെ ഇ.ഡി നടത്തുന്ന ഇടപെടൽ ശരിയായ ദിശയിലാണോയെന്ന് ചർച്ച ചെയ്യപ്പെടണമെന്നും പ്രസ്താവനയിൽ പറഞ്ഞു.

സിബിഐക്ക് പൂട്ടിട്ട് സംസ്ഥാന സര്‍ക്കാര്‍; പൊതുസമ്മതപത്രം പിന്‍വലിക്കാന്‍ മന്ത്രിസഭ തീരുമാനം

cmsvideo
  Bineesh Kodiyeri facing serious allegations in bangalore case

  സമരനിലങ്ങളിലെ പോരാട്ട വീര്യം; പി ബിജുവിനെ അനുസ്മരിച്ച് കൊടിയേരി ബാലകൃഷ്ണന്‍

  'അയാളുടെ കളറിങ്ങ് പെൻസൽ എടുത്ത് മാറ്റു'; കാശ്മീർ ഭൂപടത്തിൽ ട്രംപിന്റെ മകനെ പരിഹസിച്ച് ഒമർ അബ്ദുള്ള

  English summary
  CPM slams central agency
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X