കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്റണി പെരുമ്പാവൂരിന്റെ രഹസ്യനീക്കം പാളി; പണി കിട്ടിയത് നെല്‍വിത്ത് രൂപത്തില്‍!! പരാതി പ്രളയം

വയല്‍ നികത്തുന്നതിനെ എതിര്‍ത്തപ്പോഴാണ് ആന്റണി കനാല്‍ മണ്ണിട്ട് നികത്തി വെള്ളം തടഞ്ഞതെന്ന് കര്‍ഷകര്‍ ആരോപിച്ചു.

  • By Ashif
Google Oneindia Malayalam News

കൊച്ചി: സിനിമാ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന് നാട്ടുകാരുടെ വക വന്‍ തിരിച്ചടി. പെരുമ്പാവൂരിലെ ഓരേക്കര്‍ നെല്‍പ്പാടം നികത്താനുള്ള ആന്റണിയുടെ നീക്കം നാട്ടുകാര്‍ പൊളിച്ചു. അധികാരികളുടെ വിലക്കുകള്‍ ലംഘിച്ച് നീങ്ങിയ ആന്റണിക്കെതിരേ നാട്ടുകാര്‍ തന്നെ രംഗത്തിറങ്ങുകയായിരുന്നു. സിപിഎം പ്രവര്‍ത്തകര്‍ നേരത്തെ ആന്റണി പെരുമ്പാവൂരിന്റെ നടപടിക്കെതിരേ പ്രതിഷേധവുമായി എത്തിയിരുന്നു. പിന്നീടാണ് നിരവധി പരാതികള്‍ ഇതുസംബന്ധിച്ച് ലഭിച്ചത്. എന്നാല്‍ ഇതെല്ലാം അവഗണിച്ച് തുടര്‍നടപടികളുമായി നിര്‍മാതാവ് മുന്നോട്ട് പോയതോടെയാണ് കര്‍ഷകര്‍ മറുപണി കൊടുത്തത്....

നിയമലംഘനം

നിയമലംഘനം

ഒരേക്കര്‍ നെല്‍പ്പാടം നികത്താനാണ് ആന്റണി പെരുമ്പാവൂര്‍ ശ്രമിച്ചതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഇത് നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്നു അന്വേഷണത്തില്‍ സംശയമുയര്‍ന്നിരുന്നു.

കോടതി വിലക്ക്

കോടതി വിലക്ക്

കോടതി വിലക്ക് ലംഘിച്ച് നികത്തല്‍ നടക്കുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചിരിക്കെയാണ് കര്‍ഷകരുടെ നേതൃത്വത്തില്‍ പുതിയ നീക്കമുണ്ടായത്. ആന്റണിയുടെ കൈവശമുള്ള ഭൂമിയുടെ ചുറ്റുപാടും നെല്‍കൃഷിയിറക്കിയിരിക്കുകയാണ് കര്‍ഷകര്‍.

ഇരിങ്ങോല്‍കരയില്‍

ഇരിങ്ങോല്‍കരയില്‍

ഇരിങ്ങോല്‍കര ഭാഗത്താണ് ആന്റണിയുടെ കൈവശം ഭൂമിയുള്ളത്. ഇത് നികത്താന്‍ ശ്രമിക്കുന്നതിനെതിരേ നാട്ടുകാര്‍ നേരത്തെ സംഘടിച്ചിരുന്നു. സിപിഎം പ്രാദേശിക ഘടകത്തിന്റെ നേതൃത്വത്തിലായിരുന്നു സംഘടിച്ചത്.

പാഴ്മരങ്ങള്‍ നട്ട്

പാഴ്മരങ്ങള്‍ നട്ട്

പാഴ്മരങ്ങള്‍ നട്ട് ഒരേക്കര്‍ പാടശേഖരം നികത്താനായിരുന്നു ആന്റണിയുടെ നീക്കം. തൊട്ടടുത്തുള്ള പാടങ്ങളിലേക്ക് വെള്ളമെത്തിക്കുന്ന ചാല്‍ മണ്ണിട്ട് നികത്തിയതാണ് നാട്ടുകാരെ കൂടുതല്‍ പ്രകോപിപ്പിച്ചത്.

ചെയര്‍പേഴ്‌സന്റെ ഭൂമി

ചെയര്‍പേഴ്‌സന്റെ ഭൂമി

നഗരസഭാ ചെയര്‍പേഴ്‌സണ്‍ സതി ജയകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള രണ്ടേക്കര്‍ ഭൂമിയിലാണ് കര്‍ഷകര്‍ ഇപ്പോള്‍ നെല്‍വിത്ത് വിതച്ചിരിക്കുന്നത്. പാര്‍ട്ടി പ്രാദേശിക നേതാക്കള്‍ ചടങ്ങിനെത്തിയിരുന്നു.

റവന്യൂവകുപ്പിന്റെ ഇടപെടല്‍

റവന്യൂവകുപ്പിന്റെ ഇടപെടല്‍

പരാതികള്‍ ലഭിച്ചതോടെ വിഷയത്തില്‍ റവന്യൂ വകുപ്പും കോടതിയും ഇടപെട്ടിരുന്നു. മൂന്നാഴ്ചത്തേക്ക് ഒരു പ്രവൃത്തിയും ഇവിടെ നടക്കരുതെന്ന കോടതി വിധി ലംഘിച്ചതായും ആരോപണം ഉയര്‍ന്നിരിക്കെയാണ് സമീപ പാടങ്ങളിലെല്ലാം വിത്ത് വിതച്ച് കര്‍ഷകര്‍ പ്രതിഷേധിച്ചത്.

പരാതിയില്‍ കഴമ്പുണ്ട്

പരാതിയില്‍ കഴമ്പുണ്ട്

പാഴ്മരങ്ങള്‍ നട്ട് പാടം നികത്താന്‍ ശ്രമിക്കുന്നുവെന്ന് കാണിച്ച് നാട്ടുകാര്‍ ജില്ലാ കളക്ടര്‍ക്കും ലാന്റ് റവന്യൂ കമ്മീഷണര്‍ക്കും പരാതി നല്‍കിയിരുന്നു. പരാതിയില്‍ കഴമ്പുണ്ടെന്ന് അന്വേഷണത്തില്‍ തെളിയുകയും ചെയ്തു.

ഹൈക്കോടതിയില്‍

ഹൈക്കോടതിയില്‍

നിയമം ലംഘിച്ച് ഇവിടെ പ്രവൃത്തികള്‍ നടക്കുന്നതെന്ന് ലാന്റ് റവന്യൂ കമ്മീഷണര്‍ ഉത്തരവിടുകയും ചെയ്തിരുന്നു. ഇതിനെതിരേ ആന്റണി പെരുമ്പാവൂര്‍ ഹൈക്കോടതിയില്‍ നിന്ന് ഇടക്കാല സ്‌റ്റേ വാങ്ങുകയും ചെയ്തു.

മറികടന്നപ്പോള്‍

മറികടന്നപ്പോള്‍

പ്രദേശവാസികളുടെ വാദങ്ങള്‍ കേട്ടുതീരുംവരെ വിവാദ ഭൂമിയില്‍ യാതൊരു പ്രവൃത്തിയും പാടില്ലെന്നായിരുന്നു കോടതി വ്യവസ്ഥ. എന്നാല്‍ ഇത് മറികടന്ന് നീക്കങ്ങള്‍ നടന്നതോടെയാണ് കര്‍ഷകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

വെള്ളം തടഞ്ഞാല്‍

വെള്ളം തടഞ്ഞാല്‍

വയല്‍ നികത്തുന്നതിനെ എതിര്‍ത്തപ്പോഴാണ് ആന്റണി കനാല്‍ മണ്ണിട്ട് നികത്തി വെള്ളം തടഞ്ഞതെന്ന് കര്‍ഷകര്‍ ആരോപിച്ചു. വെള്ളം ലഭിക്കാതായതോടെ കര്‍ഷകര്‍ കൃഷിയിറക്കാന്‍ കഴിയാതെ വിഷമിച്ചിരുന്നു. ഇതിന്റെ പ്രതിഷേധം കൂടിയാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്.

കണ്ണില്ലാത്ത ക്രൂരത!! ഭക്ഷണത്തിന് പകരം സെക്‌സ്, ദുരന്തഭൂമിയില്‍ നിന്ന് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്കണ്ണില്ലാത്ത ക്രൂരത!! ഭക്ഷണത്തിന് പകരം സെക്‌സ്, ദുരന്തഭൂമിയില്‍ നിന്ന് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

ശ്രീദേവി പനിച്ച് വിറയ്ക്കുകയായിരുന്നു; ക്ഷീണിച്ച്, ആ ദിവസം നടന്നത്... സുഹൃത്തിന്റെ വെളിപ്പെടുത്തല്‍ശ്രീദേവി പനിച്ച് വിറയ്ക്കുകയായിരുന്നു; ക്ഷീണിച്ച്, ആ ദിവസം നടന്നത്... സുഹൃത്തിന്റെ വെളിപ്പെടുത്തല്‍

 ശ്രീദേവി ആരാധകരെ മരം കയറ്റി പോലീസ്; പിന്നോട്ടില്ലെന്ന് ജനങ്ങള്‍!! അന്ധേരിയില്‍ സംഘര്‍ഷം ശ്രീദേവി ആരാധകരെ മരം കയറ്റി പോലീസ്; പിന്നോട്ടില്ലെന്ന് ജനങ്ങള്‍!! അന്ധേരിയില്‍ സംഘര്‍ഷം

English summary
Perumbavoor farmers sows seed to Defend Antony Perumbavoor move
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X