Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല നിയന്ത്രിക്കാന്‍ സിപിഎമ്മിന്റെ 'സ്‌ക്വാഡുകള്‍' എത്തും, ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം

Recommended Video

cmsvideo
    ശബരിമല നിയന്ത്രിക്കാന്‍ സിപിഎം 'സ്‌ക്വാഡുകള്‍' | Oneindia Malayalam

    ശബരിമല: മണ്ഡല മകരവിളക്കു കാലത്തേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ 1680 പേരെ നിയമിക്കാനുള്ള നീക്കങ്ങള്‍ ദേവസ്വം ബോര്‍ഡ് തുടങ്ങി. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ തുലാമാസ പൂജകള്‍ക്കായി നടതുറന്ന ദിവസങ്ങളിലുണ്ടായ സംഘര്‍ഷങ്ങളുടെ തുടര്‍ച്ച മണ്ഡല മകരവിളക്ക് കാലത്തും ഉണ്ടാവാനുള്ള സാധ്യത ദേവസ്വം ബോര്‍ഡ് മുന്‍കൂട്ടി കാണുന്നുണ്ട്.

    ഈ സാഹചര്യത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്ന തൊഴിലാളികള്‍ മുഴുവന്‍ സിപിഎം അല്ലെങ്കില്‍ ഇടതുപക്ഷ പ്രവര്‍ത്തകര്‍ ആയിരിക്കണമെന്നാണ് ദേവസ്വംബോര്‍ഡിന് സര്‍ക്കാര്‍ നല്‍കിയ നിര്‍ദ്ദേശം എന്നാണ് റിപ്പോര്‍ട്ട്. ഇതുവഴി സന്നിധാനത്ത് പാര്‍ട്ടിയുടെ നിയന്ത്രണം ഉറപ്പാക്കാന്‍ കഴിയും എന്നാണ് വിലയിരുത്തല്‍.

    cpm

    അരവണ തയ്യാറാക്കല്‍, അന്നദാനം, ചുക്കുവെള്ള വിതരണം എന്നിവയ്ക്കും ഓഫീസ് ഗസ്റ്റ്ഹൗസി, തീര്‍ത്ഥാടകരുടെ താമസ്ഥലം എന്നിവിടങ്ങളിലെ ജോലികള്‍ക്കുമാണ് ഇവരെ നിയോഗിക്കുക. ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യാനെത്തുന്നവര്‍ക്ക് തീര്‍ത്ഥാടനകാലം മുഴുവന്‍ സന്നിധാനത്ത് കഴിയാന്‍ സാധിക്കും. അവര്‍ക്ക് ഭക്ഷണവും താമസ സൗകര്യവുമൊക്കെ ഒരുക്കുന്നത് ദേവസ്വം ബോര്‍ഡാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+