കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാക്കി ട്രൌസറിട്ട് പിണറായി പൊലീസ് ! രാജ്യസ്‌നേഹം അടിച്ച് പഠിപ്പിക്കും! അത് വേണ്ടെന്ന് സി പി എം

തിയറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയ സുപ്രീം കോടതി വിധി പുനപരിശോധിക്കണമെന്ന് സി പി എം. ദേശീയത അടിച്ചേല്‍പ്പിക്കുന്നത് പരിഹാസ്യമാണെന്നും സി പി എം വ്യക്തമാക്കി

Google Oneindia Malayalam News

ദില്ലി: സിനിമാ പ്രദര്‍ശനത്തിന് മുന്‍പ് തിയറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കണമെന്ന സുപ്രീം കോടതി വിധി അടുത്തിടെ ഏറെ ഒച്ചപ്പാടുകള്‍ ഉണ്ടാക്കിയതാണ്. ദേശീയത സംരക്ഷിക്കാന്‍ ദേശീയഗാനം വേണമെന്ന് ദേശസ്‌നേഹി 'കളുടെ ഒരുപക്ഷവും രാജ്യസ്‌നേഹം നിര്‍ബന്ധിച്ച് ഉണ്ടാക്കിയെടുക്കേണ്ട ഒന്നല്ലെന്ന വാദവുമായി രാജ്യദ്രോഹി 'കളുടെ എതിര്‍പക്ഷവും കളംനിറഞ്ഞു.ഈ വിവാദ വിഷയത്തില്‍ സി പി എമ്മിന്റെ നിലപാട് എന്താണെന്ന് ഏവരും ഉറ്റുനോക്കിയിരുന്നതാണ്.

വിവിധ നേതാക്കള്‍ വ്യത്യസ്ത അഭിപ്രായങ്ങളുമായി രംഗത്തെത്തിയെങ്കിലും തീയറ്ററുകളിലെ ദേശീയഗാനം സംബന്ധിച്ച സുപ്രീം കോടതി വിധി പുനപരിശോധിക്കണമെന്നാണ് സി പി എം ഔദ്യോഗിക നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. പൗരനു മേല്‍ രാജ്യസ്‌നേഹപരിശോധനയും ദേശീയതയും കോടതി അടിച്ചേല്‍പ്പിക്കുന്നത് വിവേകരഹിതമാണെന്നാണ് പീപ്പിള്‍സ് ഡെമോക്രസിയില്‍ സി പി എം പറഞ്ഞിരിക്കുന്നത്. ആളുകള്‍ തീയറ്ററുകളില്‍ പോകുന്നത് വിനോദത്തിന് വേണ്ടിയാണ്. ഒരു ബി ഗ്രേഡ് ചിത്രം കാണാന്‍ ചെന്ന പ്രേക്ഷകന് മേല്‍ ദേശീയത അടിച്ചേല്‍പ്പിക്കുന്നത് പരിഹാസ്യമാണെന്നും സി പി എം അഭിപ്രായപ്പെടുന്നു.

cpm

ദേശീയഗാന വിവാദത്തില്‍ ഉറച്ചൊരു അഭിപ്രായ പ്രകടനത്തിന് അധിക സംസ്ഥാന നേതാക്കളാരും മുതിര്‍ന്നു കണ്ടില്ല . സി പി എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നിയമവകുപ്പ് മന്ത്രി എ കെ ബാലനുമെല്ലാം ദേശീയ ഗാന വിഷയത്തിലെ അഭിപ്രായപ്രകടത്തിന്റെ പേരില്‍ വിമര്‍ശനത്തിന് വിധേയരായവരാണ്. തിയറ്ററില്‍ മാത്രമല്ല, അളുകള്‍ കൂടുന്നിടത്തൊക്കെ ദേശീയഗാനം വേണമെന്നായിരുന്നു നിയമമന്ത്രിയുടെ നയം.

ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കാന്‍ ഇഷ്ടമില്ലാത്തവര്‍ തീയറ്ററില്‍ പോകേണ്ട എന്നായിരുന്നു സംസ്ഥാന സെക്രട്ടറിയുടെ നിലപാട്. എഴുന്നേറ്റ് നില്‍ക്കാന്‍ താല്‍പര്യമില്ലാത്തവര്‍ ദേശീയഗാനം കഴിഞ്ഞ് തിയറ്ററില്‍ എത്തിയാല്‍ മതിയെന്ന് പറയാനും സംസ്ഥാന സെക്രട്ടറി മടിച്ചില്ല.

pinarayi vijayan

സി പി എം നിലപാടറിയിക്കുമ്പോഴും കേരളത്തില്‍ പിണറായി പൊലീസ് ദേശീയഗാനത്തിന്റെ പേരില്‍ കാട്ടിക്കൂട്ടുന്നത് കാണാതിരിക്കാനാവില്ല.
രാജ്യസ്‌നേഹം അടിച്ചേല്‍പ്പിക്കുന്ന കാവിദേശീയതയ്ക്ക് കൈകൊടുക്കുന്ന നിലപാടാണ് പിണറായി പൊലീസിന്റേത്.തിരുവനന്തപുരത്ത് ചലച്ചിത്രമേളയില്‍ ദേശീയഗാനാലാപന സമയത്ത് എഴുന്നേറ്റില്ലെന്ന പേരില്‍ ഡെലിഗേറ്റുകളെ അറസ്‌ററ് ചെയ്ത സംഭവത്തിന്റെ ചൂട് കെട്ടാറുന്നതേ ഉള്ളൂ.

എന്നാല്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സംവിധായകന്‍ കമലിന്റെ വീടിന് മുന്നില്‍ നിയമവിരുദ്ധമായി സംഘികള്‍ ദേശീയഗാനം ആലപിച്ചപ്പോള്‍ കേസെടുക്കാന്‍ ഈ പൊലീസ് വീറ് കാട്ടി കണ്ടില്ല. ഇതേ പിണറായി പൊലീസ് തന്നെയാണ് കഴിഞ്ഞ ദിവസം ദേശീയ ഗാനത്തെ ഫേസ്ബുക്ക് പോസ്റ്റില്‍ അപമാനിച്ചുവെന്ന പേരില്‍ എഴുത്തുകാരന്‍ കമല്‍ സി ചവറയെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതും. കാക്കി, അത് പാന്റ്‌സ് ആണേലും ട്രൗസര്‍ ആണേലും വലിയ വ്യത്യാസമൊന്നുമില്ലെന്ന് സാരം.

English summary
CPM seeks revision of Supreme Court order of making National anthem compulsary in theaters.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X