ഫുട്‌ബോളിന് പിന്നാലെ ക്രിക്കറ്റിലും സൗജന്യ പരിശീലനവുമായി സിപിഎം
തലശ്ശേരി: ഫുട്‌ബോളിന് പിന്നാലെ ക്രിക്കറ്റിലും സൗജന്യ പരിശീലനം നല്‍കുന്ന അക്കാദമിയുമായി സിപിഎം നിയന്ത്രണത്തിലുള്ള കായിക ഫൗണ്ടേഷന്‍ രംഗത്ത്. ജില്ലാ തലത്തില്‍ സിപിഎമ്മിന്റെ ആദ്യ ക്രിക്കറ്റ് പരിശീലന സംരംഭമായിരിക്കും തലശ്ശേരിയില്‍ ആരംഭിക്കുന്നത്.
ഒന്നര നൂറ്റാണ്ടിന്റെ ക്രിക്കറ്റ് പരമ്പര്യമുണ്ട് തലശ്ശേരിക്ക്. പരിശീലന അക്കാദമിയിലേക്കുള്ള കുട്ടികളുടെ തിരഞ്ഞെടുപ്പ് മാര്‍ച്ചിലായിരിക്കും നടക്കുക.

തലശ്ശേരി സ്‌പോര്‍ട്‌സ് ഫൗണ്ടെഷന് കീഴില്‍ രൂപീകരിച്ച ഇകെ നായനാര്‍ ആക്കാദമി കഴിഞ്ഞ ഒരു മാസമായി ഫുട്‌ബോള്‍ പരിശീലനം നല്‍കുന്നുണ്ട്. എട്ട് മുതല്‍ 12 വരെയും 12 മുതല്‍ 14 വയസ്സുവരെയുമുള്ള രണ്ട് വിഭാഗങ്ങളിലായി 32 കുട്ടികള്‍ ഇവിടെ പരിശീലനം നേടുന്നുണ്ട്. തലശ്ശേരി നഗരസഭാ സ്റ്റേഡിയത്തില്‍ മുന്‍ ഇന്ത്യന്‍ താരം കെവി ധനേഷിന്റെ പരിശീലനത്തില്‍ ശനിയാഴ്ചയും ഞായറാഴ്ചയുമാണ് പരിശീലനം നല്‍കുന്നത്.
സിപിഎം സംസ്ഥാന സെക്രട്ടറിയും സ്ഥലം എംഎല്‍എയുമായ കോടതിയേരി ബാലകൃഷ്ണനും എംഎന്‍ ഷംസീറുമാണ് സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്റെ മുഖ്യരക്ഷാധികാരികള്‍.












Click it and Unblock the Notifications