കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌നേഹജാലകം തുറന്നു, ഇനി വിശപ്പിന് ഗുഡ്‌ബൈ, ഇവിടെ ക്യാഷ് കൗണ്ടറുമില്ല ബില്ലുമില്ല....എല്ലാം ഫ്രീ!

ജില്ലയില്‍ വിശന്നിരിക്കുന്നവര്‍ ഉണ്ടാവേണ്ട എന്ന ആശയത്തില്‍ നിന്നാണ് ജനകീയ ഭക്ഷണശാല ഉണ്ടാക്കിയിരിക്കുന്നത്

Google Oneindia Malayalam News

ആലപ്പുഴ: വിശപ്പുരഹിത സംസ്ഥാനം ഉണ്ടാക്കിയെടുക്കുക എന്നതായിരുന്നു ധനമന്ത്രി തോമസ് ഐസക്ക് സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച പ്രധാന ലക്ഷ്യങ്ങളിലൊന്ന്. എന്നാല്‍ ഈ പദ്ധതി അദ്ദേഹം കടമെടുത്തതായിരുന്നു അതും സ്വന്തം ഗ്രാമത്തില്‍ നിന്ന്. ആലപ്പുഴയിലെ ചേര്‍ത്തലയില്‍ പാതിരപ്പള്ളി സമീപം കഴിഞ്ഞ ദിവസം ആരംഭിച്ച സ്‌നേഹജാലകം ഭക്ഷണശാല ഇത്തരത്തില്‍ ഐസക്കിന്റെ വിശപ്പുരഹിത പദ്ധതികളൊന്നാണ്.

അതേസമയം അതിനേക്കാളുപരി ഒരുപാട് കാര്യങ്ങള്‍ ഭക്ഷണശാലയ്ക്ക് പറയാനുണ്ട്. ഒരുപാട് പ്രത്യേകതകളും ഭക്ഷണശാലയ്ക്കുണ്ട്. ഒരുപാട് പേര്‍ക്ക് ഉപകാരപ്പെടുന്ന പദ്ധതി കൂടിയാണ് വിശപ്പുരഹിത പദ്ധതി.

വിശന്നിരിക്കണ്ട

വിശന്നിരിക്കണ്ട

ജില്ലയില്‍ വിശന്നിരിക്കുന്നവര്‍ ഉണ്ടാവേണ്ട എന്ന ആശയത്തില്‍ നിന്നാണ് ജനകീയ ഭക്ഷണശാല ഉണ്ടാക്കിയിരിക്കുന്നത്. സ്‌നേഹജാലകം പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തില്‍ ഇവിടെയെത്തുന്ന എല്ലാവര്‍ക്കും സൗജന്യമായിട്ടാണ് ഭക്ഷണം നല്‍കുന്നത്.

ഇഷ്ടമുള്ളത് നല്‍കാം

ഇഷ്ടമുള്ളത് നല്‍കാം

ഭക്ഷണം കഴിഞ്ഞാല്‍ ഇവിടെ ഒരുപാട് പണം നല്‍കേണ്ടി വരുമെന്ന ഭയം വേണ്ട. ബില്ലും ക്യാഷ് കൗണ്ടറും ഈ ഭക്ഷണശാലയില്‍ ഇല്ലെന്ന് സാരം. ഭക്ഷണം കഴിച്ചവര്‍ക്ക് ഇഷ്ടമുള്ളത് ഇവിടെയുള്ള ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമായി നല്‍കുന്ന പണം നിക്ഷേപിക്കുന്ന പെട്ടിയിലിടാം. ഇനി പണില്ലാത്തവര്‍ നിക്ഷേപിക്കുകയും വേണ്ട.

വിശപ്പുരഹിത പദ്ധതി

വിശപ്പുരഹിത പദ്ധതി

ഒരുവര്‍ഷം മുമ്പ് മാരാരിക്കുളത്തും ആര്യാടുമായി തുടങ്ങി പദ്ധതിയാണ് ഇന്ന് ജില്ലയാകെ വിപുലീകരിച്ചിരിക്കുന്നത്. 40 കിടപ്പ് രോഗികള്‍ക്ക് ഭക്ഷണം നല്‍കിയാണ് പദ്ധതി ആരംഭിച്ചത്. പ്രദേശത്തെ വീട്ടുകാര്‍ നല്‍കിയ തുകയാണ് ഈ പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ കാരണമായത്. 22 ലക്ഷമാണ് ഇതിനായി അവര്‍ നല്‍കിയത്.

വ്യത്യസ്തത

വ്യത്യസ്തത

സ്‌നേഹജാലകം ഭക്ഷണശാലയുടെ ഉദ്ഘാടനവും ഏറെ വ്യത്യസ്തത ഉള്ളതായിരുന്നു. എല്ലാവരും ഒരുമിച്ചിരുന്ന് ഊണ് കഴിച്ചായിരുന്നു സ്‌നേഹജാലകത്തിന്റെ ഉദ്ഘാടനം. തോമസ് ഐസക്കിന്റെ നേതൃത്വത്തിലാണ് പദ്ധതിയുടെ മേല്‍നോട്ടം നടന്നത്. എഴുത്തുകാരും രാഷ്ട്രീയപ്രവര്‍ത്തകരും ചടങ്ങിനെത്തിയിരുന്നു.

ജനങ്ങള്‍ നടപ്പാക്കുന്നു

ജനങ്ങള്‍ നടപ്പാക്കുന്നു

മറ്റ് സംസ്ഥാനങ്ങളില്‍ ഇത്തരം പദ്ധതികളുണ്ട്. എന്നാല്‍ കേരളത്തിലെ പദ്ധതി നടപ്പാക്കുന്നത് ജനങ്ങളാണ് എന്നതാണ് ഇതിന്റെ പ്രത്യേകതയെന്ന് എഴുത്തുകാരന്‍ എന്‍എസ് മാധവന്‍ പറഞ്ഞു. ഇത് വളറെ വേഗം ഫലം കാണും. വിശന്നിരിക്കുന്നവര്‍ക്ക് കേരളം നല്‍കുന്ന ഈ കരുതല്‍ മാതൃകയാണെന്ന് എന്‍എസ് മാധവന്‍ പറഞ്ഞു.

കേരളം ഏറ്റെടുക്കണം

കേരളം ഏറ്റെടുക്കണം

ബജറ്റില്‍ പ്രഖ്യാപിച്ച വിശപ്പുരഹിത മാരാരിക്കുളം പദ്ധതിയാണ് ഭക്ഷണശാല പ്രവര്‍ത്തിച്ച് തുടങ്ങിയതോടെ യാഥാര്‍ത്ഥ്യമാകുന്നതെന്ന് തോമസ് ഐസക്ക് പറഞ്ഞു. കേരളം മുഴുവന്‍ ഈ മാതൃക ഏറ്റെടുക്കണം. ജനകീയ സംരംഭത്തിനായി സിപിഎം നിര്‍ണായക പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സ്റ്റീം കിച്ചണ്‍

സ്റ്റീം കിച്ചണ്‍

ഭക്ഷണശാല രണ്ട് നിലകളിലായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. സ്റ്റീം കിച്ചണാണ് താഴത്തെ നിലയില്‍.ഇവിടെ രണ്ടായിരം പേര്‍ക്ക് ഭക്ഷണം പാചകം ചെയ്യാം. അതേസമയം സിപിഎം പ്രവര്‍ത്തകര്‍ തന്നെയാണ് സ്‌നേഹജാലകം പദ്ധതിയും മുന്നോട്ട് കൊണ്ടുപോകുന്നത്. ജില്ലയില്‍ ഇനി ആരും പട്ടിണി കിടക്കേണ്ടി വരില്ലെന്ന് ഇവര്‍ പറയുന്നു.

തോമസ് ഐസകിനെ പരിഹസിച്ച് ചെന്നിത്തല.. ധനമന്ത്രിയുടെ സ്ഥിതി കിലുക്കത്തിലെ ഇന്നസെന്റിനെപ്പോലെതോമസ് ഐസകിനെ പരിഹസിച്ച് ചെന്നിത്തല.. ധനമന്ത്രിയുടെ സ്ഥിതി കിലുക്കത്തിലെ ഇന്നസെന്റിനെപ്പോലെ

ബംഗ്ലാദേശിലേക്ക് വിട്ടോളണമെന്ന് ബി.ജെ.പി... ത്രിപുരയില്‍ തന്നെ കാണുമെന്ന് മണിക് സര്‍ക്കാര്‍ബംഗ്ലാദേശിലേക്ക് വിട്ടോളണമെന്ന് ബി.ജെ.പി... ത്രിപുരയില്‍ തന്നെ കാണുമെന്ന് മണിക് സര്‍ക്കാര്‍

സുരഭിക്ക് ശേഷം പുതിയ വിവാദത്തിന് തിരികൊളുത്തി വിനായകൻ! സര്‍ക്കാര്‍ സിനിമയെ അപമാനിച്ചു!സുരഭിക്ക് ശേഷം പുതിയ വിവാദത്തിന് തിരികൊളുത്തി വിനായകൻ! സര്‍ക്കാര്‍ സിനിമയെ അപമാനിച്ചു!

English summary
cpm started free foodstall at alapuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X