കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം നിരാഹാരസമരം തുടങ്ങി

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: പാചകവാതക വില വര്‍ദ്ധനക്കെതിരെ സിപിഎം നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് തുടക്കമായി. സംസ്ഥാനത്തൊട്ടാകെ 1400 കേന്ദ്രങ്ങളിലായാണ് സമരം നടക്കുന്നത്. എറണാകുളത്ത് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും തിരുവനന്തപുരത്ത് പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനും സമരം ഉദ്ഘാടനം ചെയ്തു. എന്നാല്‍ സമരത്തില്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ അസാന്നിധ്യമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.

പാചക വാതകത്തിന്റെ വില കൂട്ടിയത് റിലയന്‍സിന് വേണ്ടിയാണെന്ന് പിണറായി വിജയന്‍ എറണാകുളത്ത് ആരോപിച്ചു. കോര്‍പ്പറേറ്റുകളാണ് വില നിയന്ത്രിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

CPM Flag

എല്ലാ സമരങ്ങളും വിജയിക്കണം എന്നില്ലെന്നാണ് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ തിരുവനന്തപുരത്ത് സമരം ഉദ്ഘാടനം ചെയ്ത് പറഞ്ഞത്. ചില സമരങ്ങള്‍ അമര്‍ന്നു കത്തും, ചിലത് ആളിക്കത്തും. അമര്‍ന്ന് കത്തുന്ന സമരത്തിന്റെ ഒടുവില്‍ സ്‌ഫോടനമാകും ഉണ്ടാകുക. അതില്‍ ഉമ്മന്‍ ചാണ്ടിയുടെ സര്‍ക്കാര്‍ തകരും- കോടിയേരി പറഞ്ഞു.

സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇടതുമുന്നണി തുടങ്ങിവച്ച സമരങ്ങള്‍ എങ്ങുമെത്താതെ പിന്‍വലിച്ചിരുന്നു. ഇതിന്റെ ചീത്തപ്പേരില്‍ നിന്ന് രക്ഷപ്പെടാനാണ് ഇപ്പോള്‍ അനിശ്ചിത കാല നിരാഹാര സമരം തുടങ്ങിയിരിക്കുന്നത്. ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെട്ടുകൊണ്ടുള്ള സമരം എന്ന രീതിയിലാണ് പാചകവാതക വിലവര്‍ദ്ധക്കെതിരെയുള്ള സമരത്തെ സിപിഎം വിലയിരുത്തുന്നത്. പതിവില്‍ നിന്ന് വ്യത്യസ്തമായി ഘടകക്ഷികളെ കൂട്ടാതെ സിപിഎം ഒറ്റക്കാണ് സമരം ചെയ്യുന്നത് എന്നതും ശ്രദ്ധേയമാണ്.

English summary
CPM started hunger strike against LPG price hike.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X