കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്കല്‍ കമ്മിറ്റി 1000 ലൈക്ക്; ജില്ലാകമ്മിറ്റികള്‍ക്ക് 10000;ക്യാമ്പയിനുമായി സിപിഎം

  • By News Desk
Google Oneindia Malayalam News

കോഴിക്കോട്: കൊവിഡ് കാലത്ത് രാഷ്ട്രീയ പ്രവര്‍ത്തനം പോലും ഓണ്‍ലൈനായാണ് നിശ്ചയിച്ചിരിക്കുന്നത്. പിന്നാലെ ഫേസ്ബുക്ക് പേജ് ആക്ടീവ് ആക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് സിപിഎം.

ഒാരോ ലോക്കല്‍ കമ്മിറ്റിയും 1000 ലൈക്കുകളും പോക്ഷക വര്‍ഗ ബഹുജന സംഘടനയുടെ ജില്ലാകമ്മിറ്റികള്‍ക്ക് 10000 ലൈക്കുമാണ് വേണ്ടത്. സംസ്ഥാന കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജ് വഴിയുള്ള പ്രതിവാര പഠനക്ലാസ് 17 ന് ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് ഫേസ്ബുക്ക് ലൈക്ക് ക്യാമ്പയിന്‍ ആരംഭിച്ചിരിക്കുന്നത്.

cpm

Recommended Video

cmsvideo
കൊവിഡ് കാലത്തെ പ്രവര്‍ത്തനങ്ങള്‍ ജനപിന്തുണ കൂട്ടി

സംസ്ഥാന കമ്മിറ്റിയുടെ പേജിനൊപ്പം ജില്ലാ ഏരിയ ലോക്കല്‍ കമ്മിറ്റികളുടേയും പേജുകള്‍ ലൈക്ക് ചെണ്ടതുണ്ട്. ലൈക്ക് ചെയ്യേണ്ട് നാല് ഫേസ്ബുക്ക് പേജുകളുടേയും ലിങ്ക് സഹിതം ലോക്കല്‍ കമ്മിറ്റികള്‍ തയ്യാറാക്കിയ മെസേജുകള്‍ വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ വഴിയാണ് പ്രചരിപ്പിക്കേണ്ടത്.

കോഴിക്കോട് ജില്ലയില്‍ ഇന്നലെയായിരുന്നു ഫേസ്ബുക്ക് ലൈക്ക് ക്യാമ്പയിന്‍. ഓരോ ജില്ലക്കും ലൈക്ക് ക്യാമ്പയിനിനായി ഓരോദിവസം നിശ്ചിയിച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ പേജിന് പരമാവധി ലൈക്ക് വര്‍ധിപ്പിക്കുകയാണ് ജില്ലാ കമ്മിറ്റികളുടെ ചുമതല.

ഫേസ്ബുക്ക് പേജുകളില്‍ നിലവില്‍ തന്നെ ജില്ലാ സെക്രട്ടറിമാരുടെ വാരാന്ത്യ രാഷ്ട്രീയ അവലോകനം ഉള്‍പ്പെടെയുള്ള പരിടിപാടികള്‍ ഇതിനകം തന്നെ ആരംഭിച്ച് കഴിഞ്ഞു. ഇതിന് പിന്നാലെയാണ് സംസ്ഥാന കമ്മിറ്റികളുടം നേതൃത്വത്തില്‍ പാര്‍ട്ടി പഠന ക്ലാസ് നാളെ മുതല്‍ ആരംഭിക്കുന്നത്.

ഇത് ഡികെയുടെ തന്ത്രം; ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ കോണ്‍ഗ്രസ്.. പുതിയ നിയമനങ്ങള്‍ക്ക് പിന്നില്‍ഇത് ഡികെയുടെ തന്ത്രം; ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ കോണ്‍ഗ്രസ്.. പുതിയ നിയമനങ്ങള്‍ക്ക് പിന്നില്‍

സ്വരം കടുപ്പിച്ച് ഉമ്മന്‍ചാണ്ടിയും; ജോസിനോട് കോണ്‍ഗ്രസില്‍ എതിര്‍പ്പ് ശക്തം, ചര്‍ച്ചകള്‍ തുടരുംസ്വരം കടുപ്പിച്ച് ഉമ്മന്‍ചാണ്ടിയും; ജോസിനോട് കോണ്‍ഗ്രസില്‍ എതിര്‍പ്പ് ശക്തം, ചര്‍ച്ചകള്‍ തുടരും

ബിജെപിക്ക് പ്രിയങ്കയുടെ തീപ്പൊരി മറുപടി.... പൂട്ടിടുമെന്ന് യോഗി, കേസ്, ജയിലില്‍ അടയ്ക്കും, കൂസലില്ല!ബിജെപിക്ക് പ്രിയങ്കയുടെ തീപ്പൊരി മറുപടി.... പൂട്ടിടുമെന്ന് യോഗി, കേസ്, ജയിലില്‍ അടയ്ക്കും, കൂസലില്ല!

English summary
CPM Starts Facebook Like Campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X