Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല; നിലപാട് മയപ്പെടുത്താനൊരുങ്ങി സിപിഎം, വിശ്വാസികളുടെ വികാരം മാനിക്കണം, ഒപ്പം നിര്‍ത്തണം

തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശന വിഷയത്തില്‍ നിലപാട് മയപ്പെടുത്താനൊരുങ്ങി സിപിഎം. ശബരിമലയിലെ യുവതീ പ്രവേശനത്തിന് സര്‍ക്കാര്‍ മുന്‍ കൈ എടുത്തെന്ന ധാരണ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടിയായെന്നാണ് സംസ്ഥാന കമ്മിറ്റിയില്‍ അവതരിപ്പിച്ച സംഘടനാ രേഖയില്‍ വിലയിരുത്തുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്തുന്നിതിന്‍റെ ഭാഗമായി സിപിഎം നേതാക്കളും പ്രവര്‍ത്തകരും സംസ്ഥാനത്തുടനീളം ഗൃഹസന്ദര്‍ശനം നടത്തിയിരുന്നു. ഇതിന്‍റെ കൂടി അടിസ്ഥാനത്തില്‍ തയ്യാറാക്കിയ സംഘടനാ രേഖയില്‍ സമഗ്രമായ ചര്‍ച്ചയാണ് മൂന്ന് ദിവസമായി തുടരുന്ന സംസ്ഥാന സമിതിയില്‍ നടന്നത്.

cpm

യുവതീപ്രവേശനത്തിന് തല്‍ക്കാലം ആവേശം വെണ്ടെന്നാണ് ചര്‍ച്ചയില്‍ ഉയര്‍ന്ന പ്രധാന നിര്‍ദ്ദേശം. വിശ്വാസികളുടെ വികാരം മാനിക്കണം. വിശ്വാസികളെ ഒപ്പം നിര്‍ത്താനായി പ്രാദേശിക ക്ഷേത്ര കമ്മിറ്റികളിൽ പ്രവർത്തകർ സജീവമാകണമെന്നും ചര്‍ച്ചയില്‍ നിര്‍ദ്ദേശം ഉയര്‍ന്നു. വിവാദ നിലപാടുകളിൽ പാർട്ടിയ്ക്ക് എതിരായി നിലപാട് പരസ്യമായി എടുക്കരുതെന്നും യോഗത്തിൽ നിർദേശമുയർന്നു.

മന്ത്രിമാരുടെ പ്രവർത്തന രീതിയെക്കുറിച്ചും പണപ്പിരിവ് നടത്തുന്നതിനെക്കുറിച്ച് ഉയരുന്ന ആക്ഷേപങ്ങളെക്കുറിച്ചും കഴിഞ്ഞ ദിവസത്തെ യോഗത്തില്‍ ചര്‍ച്ചയായിരുന്നു. പ്രവർത്തകർക്ക് പലപ്പോഴും സിപിഎം മന്ത്രിമാരെ നേരിട്ട് കാണാൻ കഴിയുന്നില്ലെന്നും പ്രവർത്തകരെ കണ്ടാൽ ചില മന്ത്രിമാർ ഒഴിഞ്ഞുമാറുക പോലും ചെയ്യുന്നുവെന്നും സംസ്ഥാന സമിതിയിൽ വിമർശനം ഉയർന്നു.

ജില്ലാ കമ്മിറ്റിയുടെ ശുപാർശകൾ പലപ്പോഴും തഴയുന്നതായും സംസ്ഥാന സമിതി നിരീക്ഷിച്ചു. മന്ത്രിമാർ പ്രവർത്തകരുടെ പ്രശ്നങ്ങൾ കേൾക്കാൻ തയാറാകണമെന്ന തീരുമാനം സംസ്ഥാന സമിതി മുന്നോട്ട് വെച്ചു. മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയൻ മികച്ച പ്രവർത്തനമാണ് കാഴ്ച വയ്ക്കുന്നത്. എന്നാൽ മാധ്യമ വാർത്തകൾ പലപ്പോഴും പ്രതിച്ഛായയ്ക്ക് കളങ്കം വരുത്തുന്നുണ്ടെന്ന നിരീക്ഷണവും സമിതിയംഗങ്ങള്‍ നടത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+