കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യനയത്തിനെതിരെയുള്ള പ്രതിഷേധങ്ങളെ സിപിഎം രാഷ്ട്രീയമായിനേരിടും;ബിജെപിക്കെതിരെ പ്രതിഷേധം ശക്തമാക്കും

  • By അക്ഷയ്
Google Oneindia Malayalam News

തിരുവനന്തപുരം: പുതിയ മദ്യനയത്തിനെതിരെയുള്ള പ്രതിഷേധങ്ങളെ രാഷ്ട്രീയപരാമായി നേരിടാനുറച്ച് സിപിഎം. സിപിഎം സംസ്ഥാന സമിതിയിലാണ് തീരുമാനമുണ്ടായത്. ആർഎസ്എസ് അക്രമങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാക്കാനും തീരുമാനം.

പൊതുവിൽ മദ്യനയത്തോട് അനുകൂലമായാണ് ജനങ്ങൾ പ്രതികരിച്ചതെന്നും യോഗം വിലയിരുത്തി. പാർട്ടി അംഗങ്ങളിൽ കർശന പരിശേധന നടത്താനും യോഗം തീരുമാനിച്ചു. എൽഡിഎഫ് സർക്കാരിന്റെ മദ്യ നയത്തിന് യുഡിഎഫിന്റെ അകത്ത് നിന്ന് പോലും അനുകൂലനിലപാടാണ് വരുന്നത്. ആർഎസ്പി നേതാവ് ഷിബു ബേബി ജോണും കെ മുരളീധരനും പുതിയ മദ്യനയത്തിന് അനുകൂലമായാണ് പ്രതികരിച്ചത്.

Kodiyeri Balakrishnan

അതേസമയം എൽഡിഎഫ് സർക്കാരിന്റെ മദ്യ നയത്തിനെതിരെ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് യുഡിഎഫ് തീരുമാനിച്ചിരിക്കുന്നത്. ബാർ മുതലാളിമാരുമായി തിരഞ്ഞെടുപ്പിന് മുമ്പേ ഉണ്ടാക്കിയ കരാർ നടപ്പിലാക്കുകയാണ് സർക്കാർ ഇപ്പോൾ ചെയ്തിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എൽഡിഎഫിന്റെ കളി തീ കളിയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആൻറണിയും പറഞ്ഞിരുന്നു.

English summary
CPM state committee decision
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X