Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയരാജനെ അനുസരിപ്പിക്കാന്‍ പാര്‍ട്ടിക്ക് കഴിയുമോ? ഫേസ്ബുക്ക് പോസ്റ്റിലെ വാദങ്ങള്‍ പൊളിയുന്നു

സെക്രട്ടറിയേറ്റ് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയതും സംസ്ഥാന സമിതിയില്‍ നിന്ന് വിട്ടു നിന്നതും അടിയന്തര നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കാതിരുന്നതും തെറ്റാണെന്നാണ് വിലയിരുത്തല്‍.

തിരുവനന്തപുരം : മുന്‍മന്ത്രിയും കേന്ദ്രകമ്മിറ്റി അംഗവുമായ ഇപി ജയരാജന്‍ തുടര്‍ച്ചയായി അച്ചടക്ക ലംഘനം നടത്തുന്നതില്‍ പാര്‍ട്ടിക്ക് അതൃപ്തി. ജയരാജന്‍ തുടര്‍ച്ചയായി അച്ചടക്കം ലംഘിക്കുന്നതായി സിപിഎം സംസ്ഥാന നേതൃത്വം വിലയിരുത്തി.

സെക്രട്ടറിയേറ്റ് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയതും സംസ്ഥാന സമിതിയില്‍ നിന്ന് വിട്ടു നിന്നതും അടിയന്തര നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കാതിരുന്നതും തെറ്റാണെന്നാണ് വിലയിരുത്തല്‍. അച്ചടക്ക ലംഘനം കേന്ദ്ര കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യും.

 നടപടി തെറ്റിദ്ധാരണ ഉണ്ടാക്കും

നടപടി തെറ്റിദ്ധാരണ ഉണ്ടാക്കും

എംഎം മണിയെ മന്ത്രിയാക്കിയതിലെ പ്രതിഷേധം ജയരാജന്‍ പരസ്യമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് സെക്രട്ടറിയേറ്റ് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയതും സംസ്ഥാന സമിതിയില്‍ നിന്ന് വിട്ടു നിന്നതും അടിയന്തര നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കാതിരുന്നതും. കൂടാതെ മണിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ നിന്നും അദ്ദേഹം വിട്ടു നിന്നു. ജയരാജന്റെ നടപടി ജനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കുമിടയില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണെന്നും സംസ്ഥാന നേതൃത്വം വിലയിരുത്തുന്നു.

 പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ പങ്കെടുക്കാന്‍ നിര്‍ദേശം

പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ പങ്കെടുക്കാന്‍ നിര്‍ദേശം

ജയരാജന്റെ അച്ചടക്ക ലംഘന നടപടിയെ കുറിച്ച് ജനുവരിയില്‍ ചേരുന്ന കേന്ദ്ര കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യും. അതേസമയം വ്യാഴാഴ്ച നടക്കുന്ന പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ പങ്കെടുക്കാന്‍ ജയരാജനോട് ആ വശ്യപ്പെട്ടിട്ടുണ്ട്.

 ബന്ധു നിയമനം പാര

ബന്ധു നിയമനം പാര

ബന്ധു നിയമന വിവാദത്തില്‍ തനിക്കെതിരായ വിജലന്‍സിന്റെ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാകാന്‍ കാത്തു നില്‍ക്കാതെ മന്ത്രിസഭയിലെ ഒഴിവു നികത്തിയതാണ് ജയരാജനെ ചൊടിപ്പിച്ചത്.

 പരസ്യമായിത്തന്നെ

പരസ്യമായിത്തന്നെ

തനിക്കു പകരക്കാരനായി എംഎം മണിയെ നിശ്ചയിച്ചതിലെ പ്രതിഷേധം പരസ്യമായി തന്നെ ജയരാജന്‍ പ്രകടിപ്പിക്കുകയായിരുന്നു.ഞായറാഴ്ച എകെജി സെന്റര്‍വിട്ട ജയരാജന്‍ അടിയന്തരമായി വിളിച്ചു ചേര്‍ത്ത നിയമസഭ സമ്മേളനത്തിലും പങ്കെടുത്തില്ല. സംസ്ഥാന സെക്രട്ടറിയേറേറിലാണ് മണിയെ മന്ത്രിയാക്കാന്‍ തീരുമാനിച്ചത്. ഇതിനു പിന്നാലെ സംസ്ഥാന കമ്മിറ്റിയോഗവും ജയരാജന്‍ ബഹിഷ്‌കരിച്ചു. കൂടാതെ മണിയുടെ സത്യപ്രതിജ്ഞയില്‍ നിന്നും ജയരാജന്‍ വിട്ടു നിന്നു.

 മാധ്യമങ്ങള്‍ക്ക് പഴി

മാധ്യമങ്ങള്‍ക്ക് പഴി

ജയരാജന്‍ വിട്ടു നിന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദം പാര്‍ട്ടിയെയും തന്നെയും തകര്‍ക്കാന്‍ നടത്തുന്ന ദുഷ്പ്രചരണം എന്നാരോപിച്ച് ജയരാജന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഒഴിഞ്ഞു കിടക്കുന്ന വകുപ്പിന്റെ ചുമതല മറ്റൊരാള്‍ക്ക് നല്‍കേണ്ടത് ഭരണപരമായ അനിവാര്യതയാണെന്നും താന്‍ കൂടി അംഗമായ പാര്‍ട്ടി സെക്രട്ടറിയേറ്റാണ് തീരുമാനം എടുത്തതെന്നുമായിരുന്നു ജയരാജന്‍ പോസ്റ്റില്‍ കുറിച്ചത്. ചില മാധ്യമങ്ങളാണ് ഇത്തരം ആരോപണങ്ങള്‍ക്ക് പിന്നിലെന്നും ജയരാജന്‍ വ്യക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+