എല്‍ഡിഎഫ് പോലീസാകാന്‍ സിപിഎം; ഘടക കക്ഷികളുടെ വകുപ്പുകളില്‍ ഇടപെടും
ഘടകകക്ഷികളുടെ വകുപ്പുകളില്‍ പരിശോധന നടത്താന്‍ സിപിഎം സംസ്ഥാന സമിതിയില്‍ തീരുമാനം.
തിരുവനന്തപുരം: ഘടക കക്ഷികളോടുള്ള സിപിഎമ്മിന്റെ വല്യേട്ടന്‍ നയം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ എല്‍ഡിഎഫിലെ പോലീസാകാന്‍ ഒരുങ്ങുകയാണ് സിപിഎം. ഘടകകക്ഷികളുടെ വകുപ്പുകളില്‍ പരിശോധന നടത്താന്‍ സിപിഎം സംസ്ഥാന സമിതിയിലാണ് തീരുമാനം. എല്‍ഡിഎഫ് എന്ന നിലയില്‍ പരിശോധന നടത്താനാണ് നീക്കം.

മുഖ്യമന്ത്രി മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകളുടെ മീറ്റിംഗ് വിളിച്ചത് ഘടകകക്ഷികള്‍ക്കിടയില്‍ അസ്വാരസ്യങ്ങള്‍ക്കു കാരണമായിരുന്നു. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ പ്രവര്‍ത്തനം ആറ് മാസത്തിലൊരിക്കല്‍ വിലയിരുത്താന്‍ സംസ്ഥാന സമിതി തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നടപടി.
സിപിഎം പോളിറ്റ് ബ്യൂറോ യോഗം തിരുവനന്തപുരത്ത് തുടരുന്നതിനിടെയാണ് സംസ്ഥാന സമിതിയില്‍ നേരത്തെയുണ്ടായ തീരുമാനം പുറത്തുവന്നത്.












Click it and Unblock the Notifications