സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ കോടിയേരി ബാലകൃഷ്ണൻ വിയർക്കും.. പിബിയും വിചാരണയ്ക്ക്!
തിരുവനന്തപുരം: ബിനോയ് കോടിയേരിക്ക് എതിരായ സാമ്പത്തിക തട്ടിപ്പ് ആരോപണം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പാര്‍ട്ടിക്കുള്ളില്‍ വലിയ ക്ഷീണമായി മാറിയിരിക്കുകയാണ്. പാര്‍ട്ടിയുമായി ബന്ധപ്പെട്ട വിഷയം അല്ലാത്തത് കൊണ്ട് സിപിഎം ഇത് ചര്‍ച്ച ചെയ്യില്ല എന്നാണ് നേതാക്കള്‍ കഴിഞ്ഞ ദിവസം നിലപാട് വ്യക്തമാക്കിയത്. എന്നാല്‍ തിരുവനന്തപുരത്ത് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ബിനോയ് കോടിയേരി വിഷയം ചര്‍ച്ചയാകും എന്നാണ് റിപ്പോര്‍ട്ട്. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണും വിവാദം സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. ബിനോയ് കോടിയേരിക്കെതിരായ പരാതി പോളിറ്റ് ബ്യൂറോയ്ക്ക് മുന്നിലെത്തിയ സാഹചര്യത്തില്‍ പാര്‍ട്ടിക്ക് വിവാദത്തില്‍ നിന്നും ഒഴിഞ്ഞ് മാറാനാവില്ല.

സെക്രട്ടേറിയറ്റ് യോഗത്തില്‍ കോടിയേരി ബാലകൃഷ്ണന് തന്നെ മകനെതിരായ ആരോപണം സംബന്ധിച്ച് വിശദീകരണം നല്‍കും എന്നാണ് അറിയുന്നത്. അതിനിടെ സിപിഎം അവെയ്ലബിള് പിബി യോഗവും കോടിയേരിയുടെ മകന്റെ വിഷയം ചര്‍ച്ച ചെയ്തേക്കും. അതേസമയം മകനുമായി ബന്ധപ്പെട്ട വിഷയം ഉടന്‍ പരിഹരിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന് സിപിഎം കേന്ദ്ര നേതൃത്വത്തിന് ഉറപ്പ് നല്‍കിയിരിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ബിനോയ് കോടിയേരിക്ക് എതിരെയുള്ള പരാതി പിബിക്ക് മുന്നില്‍ എത്തിയിട്ടില്ല എന്നാണ് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. അതേസമയം ദേശീയ മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തില്‍ ആരോപണം ഗൗരമേറിയതാണ് എന്ന് കോടിയേരി പ്രതികരിച്ചിട്ടുമുണ്ട്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications