കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര്‍ട്ടി വോട്ടുകള്‍ ബിജെപിയിലേക്ക് പോകുന്നു, മറച്ചുവെച്ചിട്ട് കാര്യമില്ലെന്ന് സിപിഎം

Google Oneindia Malayalam News

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിലെ തോല്‍വിയില്‍ സ്വയം വിമര്‍ശനവുമായി സിപിഎം. ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറും സിപിഎമ്മും സ്വീകരിച്ച നിലപാടില്‍ തെറ്റില്ലെന്നും എന്നല്‍ ഇക്കാര്യം വേണ്ടവിധത്തില്‍ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ വീഴ്ച്ച സംഭവിച്ചെന്നും ഇന്നലെ തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഎം സ്ഥാന സമിതി യോഗം വിലിയിരുത്തി. ലോക്സഭ തിര‍ഞ്ഞെടുപ്പില്‍ ശബരിമല പ്രധാന ചര്‍ച്ചാ വിഷയമായെന്ന അഭിപ്രായവും യോഗത്തില്‍ ഉയര്‍ന്നു.

<strong>മോദിയെ ശക്തനായ ലോക നേതാവെന്ന് കണ്ടെത്തിയ ബ്രിട്ടീഷ് ഹെറാള്‍ഡ് മലയാളിയുടേത്; കൊച്ചിന്‍ ഹെറാള്‍ഡും</strong>മോദിയെ ശക്തനായ ലോക നേതാവെന്ന് കണ്ടെത്തിയ ബ്രിട്ടീഷ് ഹെറാള്‍ഡ് മലയാളിയുടേത്; കൊച്ചിന്‍ ഹെറാള്‍ഡും

കോണ്‍ഗ്രസും ബിജെപിയും ശബരിമലയെ പ്രധാന തിരഞ്ഞെടുപ്പ് പ്രചാരണ ആയുധമാക്കിയപ്പോള്‍ പാര്‍ട്ടി നിലപാട് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സാധിച്ചില്ല. ഇത് തിരിഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നും സംസ്ഥാന സമിതിയില്‍ വിമര്‍ശനമുയര്‍ന്നു. പാര്‍ട്ടി അണികളുടെ വോട്ടുകള്‍ വലിയ തോതില്‍ ബിജെപിയിലേക്ക് പോയിട്ടുണ്ട്. ഇത് മറച്ച് വെച്ചിട്ട് കാര്യമില്ലെന്ന അഭിപ്രായവും യോഗത്തിലുണ്ടായി. വിശദാംശങ്ങള്‍ ഇങ്ങനെ..

കുറ്റങ്ങള്‍ പറയാനില്ലാത്ത ഭരണം

കുറ്റങ്ങള്‍ പറയാനില്ലാത്ത ഭരണം

കുറ്റങ്ങള്‍ പറയാനില്ലാത്ത ഭരണമുണ്ടായിട്ടും ലോക്സഭ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ പാര്‍ട്ടിക്കൊപ്പം നിന്നില്ലെങ്കില്‍ അതിന്‍റെ കാരണങ്ങള്‍ കണ്ടെത്തണമെന്നാണ് സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ജനങ്ങളുടെ മനസ്സറിഞ്ഞ് പ്രവര്‍ത്തിക്കുന്നതില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വീഴ്ച പറ്റി. പ്രാദേശികമായി ബിജെപി സ്വാധീനമുറപ്പിക്കുന്നത് കാണാതെ പോവരുത്. പ്രവര്‍ത്തനവും പ്രചാരണവും വെറും ചടങ്ങ് മാത്രമായി ഒതുങ്ങുന്നുണ്ടോയെന്ന് പരിശോധിക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

തിരുത്തലുകള്‍ ആവശ്യം

തിരുത്തലുകള്‍ ആവശ്യം

ബൂത്ത്തലത്തില്‍ നിന്ന് മേല്‍ഘടകങ്ങളിലേക്ക് നല്‍കുന്ന വോട്ട്കണക്കുകള്‍ ആകെ പിഴച്ചു. വലിയ വിജയമുണ്ടാവുമെന്ന കണക്ക് നിരത്തിയ പലയിടത്തും പാര്‍ട്ടി പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. ജനവികാരം മനസ്സിലാക്കുന്നതില്‍ നിന്ന് പ്രവര്‍ത്തകര്‍ പരാജയപ്പെട്ടുവെന്നാണ് ഇതിലൂടെ മനസ്സിലാക്കാന്‍ കഴിയുന്നത്. ബ്രഞ്ച്തലം മുതല്‍ തിരുത്തലുകള്‍ ആവശ്യമാണ്. അവ ഓരോന്നായി കണ്ടെത്തി തിരുത്തല്‍ നടപടി ഉണ്ടാകേണ്ടിയിരിക്കുന്നത് അത്യാവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ബിജെപിയിലേക്ക്

ബിജെപിയിലേക്ക്

ലോക്സഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വോട്ടുകളില്‍ ഒരു വലിയ വിഹിതം ബിജെപിയിലേക്ക് പോയിട്ടുണ്ട്. ഇത് മറച്ച് വെച്ചിട്ട് കാര്യമില്ലെന്ന വിമര്‍ശനവും യോഗത്തില്‍ ഉയര്‍ന്നു. താഴെത്തട്ടില്‍ പ്രവര്‍ത്തനം ശക്തമാക്കാതെ പാര്‍ട്ടിക്ക് മുന്നോട്ട് പോവാന്‍ സാധ്യമല്ല. ശബരിമലയില്‍ സര്‍ക്കാര്‍ പാര്‍ട്ടിയും സ്വീകരിച്ച നിലപാടിലടക്കം താഴെത്തട്ടില്‍ ബോധവല്‍ക്കരണം നടത്തിയാലെ വിശ്വാസ സമൂഹത്തിന്‍റെ പിന്തുണ വീണ്ടെടുക്കാനാവു. പ്രതിസന്ധികള്‍ മറികടക്കാനുള്ള മാര്‍ഗങ്ങള്‍ എത്രയും പെട്ടെന്ന് കണ്ടെത്തണം.

തെറ്റിദ്ധാരണയുണ്ടാക്കി

തെറ്റിദ്ധാരണയുണ്ടാക്കി

ദേശീയതലത്തില്‍ കോണ്‍ഗ്രസിനോടുള്ള പാര്‍ട്ടിയുടെ സമീപനവും കേരളത്തിലെ തിരിച്ചടിക്ക് കാരണമായെന്ന വിമര്‍ശനവും യോഗത്തില്‍ ഉയര്‍ന്നു. കോണ്‍ഗ്രസിനോടുള്ള കേന്ദ്രനേതൃത്വത്തില്‍ സമീപനത്തില്‍ വ്യക്തതയുണ്ടായിരുന്നില്ല. ഇത് കേരളത്തിലെ വോട്ടര്‍മാരില്‍ തെറ്റിദ്ധാരണയുണ്ടാക്കി. കേന്ദ്രത്തില്‍ കോണ്‍ഗ്രസിന് വേണ്ടിയാണ് കേരളത്തില്‍ ഇടതുമുന്നണി മത്സരിക്കുന്നതെന്ന് ജനങ്ങള്‍ വിശ്വസിക്കുന്ന സ്ഥിതിയുണ്ടായെന്നു ചില അംഗങ്ങള്‍ അംഭിപ്രായപ്പെട്ടു.

ഗൗരവത്തോടെ കാണണം

ഗൗരവത്തോടെ കാണണം

ബിജെപിയുടെ വളര്‍ച്ച ഗൗരവത്തോടെ കാണണമെന്നും കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളെ ഏതുവിധേനയും തോല്‍പ്പിക്കണമെന്നതായിരുന്നു ബിജെപിയുടെ ലക്ഷ്യം. തിരുവനന്തപുരം, ആറ്റിങ്ങള്‍, തൃശൂര്‍, പത്തനംതിട്ട, ആറ്റിങ്ങല്‍, പാലക്കാട് എന്നീ 5 മണ്ഡലങ്ങളിലൊഴികെ ബിജെപി വോട്ടുകളില്‍ ഒരു വിഹിതം യുഡിഎഫിന് ലഭിക്കുന്ന സ്ഥിതിയുണ്ടായി. എന്നിട്ടും 15.56 ശതമാനം വോട്ടുകള്‍ അവര്‍ക്ക് നേടാന്‍ കഴിഞ്ഞത് നിസ്സാരമായി കാണേണ്ടകാര്യമല്ല.

വിശ്വാസ വിരുദ്ധരല്ല സിപിഎം

വിശ്വാസ വിരുദ്ധരല്ല സിപിഎം

ബിജെപിയെ കരുതിയിരിക്കണം. വൈകാരികതയെ രാഷ്ട്രീയമായി ഉപയോഗിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അതിലവര്‍ ഒരു പരിധിവരെ വിജയിക്കുന്നുമുണ്ട്. വിശ്വാസ വിരുദ്ധരല്ല സിപിഎം എന്ന ധാരണ ജനങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു. ഇപ്പോഴും അങ്ങനെയാണെന്ന് ബോധ്യപ്പെടുത്തുക മാത്രമാണ് ഇക്കാര്യത്തില്‍ ചെയ്യാനുള്ളത്. നിയമസഭാ ഉപതിരഞ്ഞെടുപ്പുകള്‍ ആസന്നമായിരിക്കുന്ന സാഹചര്യത്തില്‍ താഴെത്തട്ടിലും സഹസംഘടനകളിലുമടക്കമുള്ള തെറ്റിദ്ധാരണ ആദ്യം നീക്കണെന്ന് വിലയിരുത്തലും യോഗത്തിലുണ്ടായി. സംസ്ഥാന സമിതി ഇന്നും തുടരും.

English summary
cpm state committee on lok sabha election result
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X