യൂസഫലിക്ക് സിപിഎമ്മിന്റെ ക്ലീന്‍ ചിറ്റ്
തിരുവനന്തപുരം: പ്രവാസി വ്യവസായി എംഎ യൂസഫലിക്കെതിരെ സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി ഉയര്‍ത്തിയ പ്രശ്നങ്ങള്‍ക്കെല്ലാം ഒടുവില്‍ ശുഭാന്ത്യം. യൂസഫലിക്കെതിരെ ഇനി അനാവശ്യമായി സമരത്തിറങ്ങരുതെന്ന് പാര്‍ട്ടി സംസ്ഥാന സമിതി ജില്ലാ കമ്മിറ്റിക്ക് ഇണ്ടാസ് നല്കി. യൂസഫലിക്കെതിരെ തയ്യാറാക്കിയ അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് തള്ളുകയും ചെയ്തു.
ഇടപ്പള്ളിയില്‍ തുടങ്ങിയ ലുലു മാള്‍, ബോള്‍ഗാട്ടിയില്‍ തുടങ്ങാനിരുന്നു കണ്വെന്ഷന് സെന്റര്‍. ഇതിന് രണ്ടിനും എതിരായിട്ടായിരുന്നു സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആക്ഷേപങ്ങള്‍. ലുലു സെന്റര്‍ നിര്‍മിച്ചത് തോട് കയ്യേറിയിട്ടായിരുന്നു എന്നതായിരുന്നു ഒരു ആരോപണം. ബോള്‍ഗാട്ടിയിലെ ഭൂമി സ്വാധീനം ഉപയോഗിച്ച് കുറഞ്ഞ വിലക്ക് സ്വന്തമാക്കി എന്നതായിരുന്നു മറ്റൊരു ആരോപണം.

വിഎസ്സുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യവസായിയാണ് യൂസഫലി. അതുകൊണ്ട് തന്നെ ലുലു മാളിന്റെ ഉദ്ഘാടനത്തിനും വിഎസ് പങ്കെടുത്തിരുന്നു. എന്നാല്‍ ലുലുവിനെതിരെ സിപിഎം ജില്ലാ സെക്രട്ടറി ദിനേശ് മണിയും രാജ്യസഭ എംപി പി രാജീവും പരസ്യമായി രംഗത്തെത്തിയതോടെ പാര്‍ട്ടിക്കുള്ളിലെ വിഭാഗീയ പ്രശ്നമായി ഇത് മാറി.
യൂസഫലിയെ എതിര്‍ക്കുന്ന പി രാജീവും, അനുകൂലിക്കുന്ന കെ ചന്ദ്രന് പിള്ളയും ആയിരുന്നു ജില്ലാ കമ്മിറ്റിയുടെ അന്വേഷണ കമ്മീഷന് അംഗങ്ങള്‍. യൂസഫലിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിക്കുന്ന റിപ്പോര്‍ട്ട് പക്ഷേ ജില്ലാ കമ്മിറ്റിയില്‍ അവതരിപ്പിച്ചിരുന്നില്ല. നേതൃത്വം ഇടപെട്ട് സംസ്ഥാന കമ്മിറ്റിയാണ് റിപ്പോര്‍ട്ട് പരിശോധിച്ചത്.
സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് തന്നെയാണ് സംസ്ഥാന സമിതിയില്‍ യൂസഫലിയെ അനുകൂലിച്ച് സംസാരിച്ചത്. നിയമം പാലിച്ചാണ് ഇടപ്പള്ളിയിലേയും ബോള്ഗാട്ടിയിലേയും ഭൂമി യൂസഫലി വാങ്ങിയിട്ടുള്ളതെന്നും കോടതി പോലും അതില്‍ തെറ്റ് കണ്ടെത്തിയിട്ടില്ലെന്നും പിണറായി വിജയന് പറഞ്ഞു.
അറിയപ്പെടുന്ന വ്യവസായിയായ യൂസഫലിക്കെതിരെ ശത്രുതയുമായി ആരും ഇനി ഇറങ്ങേണ്ടതില്ലെന്നും പിണറായി വ്യക്തമാക്കി. ഇനി ഇത് ആവര്‍ത്തിക്കരുതെന്ന് പിണറായി താക്കീതും നല്‍കിയിട്ടുണ്ട്.
-
സുധാകരനെതിരെ 'കുലംകുത്തി, വർഗവഞ്ചകൻ' ബാനർ; വീടിന് പോലീസ് കാവൽ! -
ശബരിമല യുവതീപ്രവേശനം; സർക്കാർ നിലപാട് മാറ്റിയിട്ടില്ലെന്ന് എംവി ഗോവിന്ദൻ -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം''












Click it and Unblock the Notifications