Get Updates
Get notified of breaking news, exclusive insights, and must-see stories!

വോട്ടർപട്ടികയിലും കൂട്ട ഒഴിവാക്കലുണ്ടാകും; കേന്ദ്രത്തിന്റേത് ആസൂത്രിത നീക്കമെന്ന് സിപിഎം!

തിരുവനന്തപുരം: പൗരത്വനിയമ ഭേദഗതിക്കുപിന്നാലെ വോട്ടർപട്ടികയിൽനിന്ന് കൂട്ട ഒഴിവാക്കലുണ്ടാകുംമെന്ന് സിപിഎം. അതിന് തിരഞ്ഞെടുപ്പ് കമ്മിഷൻ വോട്ടർമാരോട് ഓൺലൈൻ രജിസ്‌ട്രേഷന് ആവശ്യപ്പെടാനൊരുങ്ങുകയാണെന്നും കേന്ദ്രകമ്മിറ്റിയുടെ നിർദേശമായി സംസ്ഥാന കമ്മിറ്റിയിലവതരിപ്പിച്ച റിപ്പോരൿട്ടിൽ പറയുന്നു. ആസൂത്രിതനീക്കങ്ങളും ഗൂഢലക്ഷ്യത്തോടെയുള്ള നടപടികളുമാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും സിപിഎം ആരോപിച്ചു.

ഗ്രാമീണ മേഖലയിലും ഇന്ത്യയിലെ പല ഉൾപ്രദേശങ്ങളിലും ഇത്തരം രജിസ്‌ട്രേഷൻ സാധ്യമാകില്ലെന്ന ബോധം കേന്ദ്രസർക്കാരിനുമുണ്ട്. പ്രത്യേക ലക്ഷ്യത്തോടെയും ചില വിഭാഗങ്ങളെ ലക്ഷ്യംവെച്ചുമാണ് ഈ നീക്കമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് ആധാർ നിർബന്ധമാക്കിയിട്ടുണ്ട്. ഫോട്ടോപതിച്ച വോട്ടർപട്ടികയുണ്ട്. ഈ വോട്ടർപട്ടിക കൃത്യമായി പുതുക്കുന്നുണ്ട്. ഇതിനപ്പുറത്തേക്ക് പൗരത്വരജിസ്റ്ററും ഓൺലൈൻ വോട്ടർ രജിസ്‌ട്രേഷനും ഏർപ്പെടുത്താനൊരുങ്ങുന്നത് മുസ്‌ലിം വിഭാഗങ്ങളെ അകറ്റിനിർത്താനും ഹിന്ദുത്വ വോട്ടുബാങ്ക് ഉറപ്പാക്കാനുമാണെന്ന് സിപിഎം സംസ്ഥാന കമ്മറ്റിയിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നുവെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.

ഹിന്ദുത്വ രാഷ്ട്രം

ഹിന്ദുത്വ രാഷ്ട്രം

ഹിന്ദുത്വരാഷ്ട്രമെന്ന ലക്ഷ്യത്തിലേക്ക് രാജ്യത്തെ എത്തിക്കാനുള്ളതാണ് കേന്ദ്രത്തിന്റെ ഓരോ നടപടിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കേന്ദ്രസർക്കാരിന്റെ നീക്കത്തിനെതിരെ പാർട്ടി ഏറ്റെടുക്കേണ്ട കാര്യങ്ങളെ കുറിച്ചും റിപ്പോർട്ടിൽ പറയുന്നു. ഹിന്ദുത്വ ഏകീകരണത്തിനും വർഗീയ ധ്രുവീകരണത്തിനും വേണ്ടി മത-ഭാഷാ ന്യൂനപക്ഷങ്ങൾക്കുനേരെ കടുത്ത ആക്രമണമാണ് നടക്കുന്നത്. ഇതിനെതിരേ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തി പരമാവധി പ്രതിരോധം തീർക്കണമെന്ന് റിപ്പോർട്ടിൽ പറയുന്നു.

സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ളവർ

സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ളവർ

സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ളവർക്ക് അതിജീവിക്കാൻ കഴിയാത്ത നിലപാടും നയവുമാണ് കേന്ദ്രത്തിന്റേത്. അതിനാൽ, ഈ വിഭാഗങ്ങളെ അവരുടെ മേഖലയിൽ ഏകോപിപ്പിക്കാൻ പാർട്ടി അംഗങ്ങൾക്കാവണം. ഇതിനുവേണ്ട പ്രതിഷേധ മാർഗങ്ങൾ ആലോചിച്ച് നടപ്പിലാക്കണമെന്നും സിപിഎം സംസ്ഥാന കമ്മറ്റിയിൽ അപതരിപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നുവെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.

ആൾക്കൂട്ട ആക്രമണത്തിന് ശ്രമിക്കുന്നു

ആൾക്കൂട്ട ആക്രമണത്തിന് ശ്രമിക്കുന്നു


‘സുരക്ഷിത ഇന്ത്യ' എന്ന മുദ്രാവാക്യത്തിലൂടെ മത-ഭാഷാ ന്യൂനപക്ഷങ്ങളെയും തൊഴിലാളി-ദളിത് വിഭാഗങ്ങളെയും ശത്രുപക്ഷത്ത് നിർത്തി ആൾക്കുട്ട ആക്രമണത്തിന് ഇരയാക്കുകയാണ് കേന്ദ്രം. ഇതിനെതിരെ ജനാധിപത്യ അവകാശവും വ്യക്തിസ്വാതന്ത്ര്യവും ബോധ്യപ്പെടുത്തുന്നവിധം മാധ്യമപ്രചാരണം പ്രവർത്തകർ ഏറ്റെടുക്കണമെന്നും റിപ്പോർട്ടിൽ നവ്യക്തമാക്കുന്നു.

ആർഎസ്എസ് നുഴഞ്ഞു കയറ്റം

ആർഎസ്എസ് നുഴഞ്ഞു കയറ്റം

ഭരണഘടനാ സ്ഥാപനങ്ങളിൽ ആർഎസ്എസ് നുഴഞ്ഞുകയറ്റം വ്യാപകമാണ്. അതിനാൽ, ഭരണഘടനാ സ്ഥാപനങ്ങളുടെ സംരക്ഷണത്തിനുള്ള പ്രതിരോധം സിപിഎം ഏറ്റെടുക്കേണ്ടതായിട്ടുണ്ടെന്നും സിപിഎം സംസ്ഥാന കമ്മിറ്റി റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ടെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്താകമാനം കേന്ദ്ര സർക്കാരിനെതിരെ പ്രക്ഷോഭം നടക്കുകയാണ്. പൊരത്വ ഭേദഗതി ബില്ലിനെിതിരെ രൂക്ഷ വിമരശനങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. എന്നാൽ ബിൽ പിൻവലിക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് കേന്ദ്ര സർക്കാർ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+