കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരസ്യ പ്രതികരണം വേണ്ട, ബിനോയ് വിഷയം ചര്‍ച്ച ചെയ്യും, മുന്നറിയിപ്പുമായി സിപിഎം സംസ്ഥാന സമിതി

കോടിയേരിയെ പാര്‍ട്ടി സംരക്ഷിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല

  • By Vaisakhan
Google Oneindia Malayalam News

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെയുള്ള കേസില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളുമായി സിപിഎം സംസ്ഥാന സമിതി. വിഷയം അടുത്ത ദിവസം ചേരുന്ന സംസ്ഥാന സമിതിയില്‍ ചര്‍ച്ച ചെയ്യുമെന്നാണ് സംസ്ഥാന സമിതി അറിയിച്ചിട്ടുള്ളത്.

ചൊവാഴ്ച്ചയാണ് ചര്‍ച്ച നടക്കുന്നതെന്നാണ് സൂചന. അതേസമയം ബിനോയിക്കെതിരെയോ കോടിയേരിക്കെതിരെയോ പരസ്യപ്രസ്താവനകള്‍ പാടില്ലെന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കാനുള്ള പ്രവര്‍ത്തന റിപ്പോര്‍ട്ടിന്റെ കരട് രേഖയ്ക്കും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകാരം നല്‍കി.

യോഗം നിര്‍ണായകം

യോഗം നിര്‍ണായകം

കോടിയേരിയെയും മകനെയും സംബന്ധിച്ച് സംസ്ഥാന സമിതി യോഗം വളരെ നിര്‍ണായകമാണ്. കഴിഞ്ഞ ദിവസം ബംഗാള്‍ ഘടകം വിഷയത്തില്‍ രൂക്ഷ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇതില്‍ കേരള ഘടകത്തിനെതിരെയും വിമര്‍ശനമുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ കോടിയേരിയെ പാര്‍ട്ടി സംരക്ഷിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. മകനെതിരെയുള്ള കേസ് പരസ്യമായ സ്ഥിതിക്ക് അങ്ങനെ സംഭവിച്ചാല്‍ പാര്‍ട്ടിക്ക് പൊതുമധ്യത്തില്‍ ക്ഷീണം സംഭവിക്കും.

മുന്‍പ് സംരക്ഷിച്ചു

മുന്‍പ് സംരക്ഷിച്ചു

ബിനോയിക്കെതിരെ നേരത്തെ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ കോടിയേരിയെയും മകനെയും സംരക്ഷിക്കുന്ന നിലാപാടാണ് സിപിഎം സ്വകരിച്ചത്. ആരോപണങ്ങളെല്ലാം ഗൂഢാലോചനയുടെ ഭാഗമാണെന്നും ദുബായില്‍ ക്രിമിനല്‍ കേസ് ഇല്ലെന്നുമായിരുന്നു സംസ്ഥാന സമിതിയുടെ നിലപാട്. പിന്നീട് ദുബായ് ബിനോയിക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയോടെ വിഷയത്തില്‍ പാര്‍ട്ടി സമ്മര്‍ദത്തിലാവുകയും ചെയ്തു.

സിപിഐ ശരിയല്ല

സിപിഐ ശരിയല്ല

സിപിഐക്കെതിരെ രൂക്ഷ വിമര്‍ശനമാണ് സിപിഎം സംസ്ഥാന സമിതിയില്‍ ഉയര്‍ന്നത്. മുന്നണിയുടെ ഭാഗമാണെന്ന് ചിന്തിക്കാതെ നിരന്തരം സിപിഎമ്മിന് കുറ്റംപറയുകയാണ് സിപിഐയെന്ന് സംസ്ഥാന സമിതി അംഗങ്ങള്‍ പറഞ്ഞു. സര്‍ക്കാരിലും മുന്നണിയിലും ഭിന്നതയുണ്ടെന്ന് വരുത്തുന്ന പരാമര്‍ശമാണ് സിപിഐയുടേത്. മന്ത്രസഭായോഗ ബഹിഷ്‌കരണം ഒട്ടും ശരിയായില്ല. പ്രതിപക്ഷത്തെ പോലെയാണ് അവരുടെ ഇടപെടലെന്നും സംസ്ഥാന സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒത്തുതീര്‍പ്പ് ഗുണകരം

ഒത്തുതീര്‍പ്പ് ഗുണകരം

സാമ്പത്തിക തട്ടിപ്പില്‍ ഇപ്പോള്‍ ദുബായില്‍ നടക്കുന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ പാര്‍ട്ടിക്ക് ഗുണകരമാകുമെന്ന വിലയിരുത്തലാണ് സംസ്ഥാന സമിതിയിലെ ചില നേതാക്കള്‍ക്കുള്ളത്. ഇവരെ കോടിയേരിയെ പരസ്യമായി പിന്തുണയ്ക്കുന്നവരാണ്. യുഎഇ സ്വദേശികളും ബിനോയിയുമായി അടുപ്പമുള്ളവരും ഡല്‍ഹിയിലും കുമരകത്തും വച്ചാണ് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തുന്നത്. ഗള്‍ഫിലെ ഒരു വ്യവസായി ബിനോയിക്ക് സാമ്പത്തിക സഹായം ചെയ്യാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം കേന്ദ്രകമ്മിറ്റിയില്‍ ഇക്കാര്യം കൂടുതല്‍ ചര്‍ച്ചയാവുന്നതിന് മുന്‍പ് ഒത്തുതീര്‍പ്പിലെത്താനും കോടിയേരി ശ്രമിക്കുന്നുണ്ട്.

English summary
cpm state committee to discuss binoy kodiyeri issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X