Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎസ് തന്നെ പതാക ഉയര്‍ത്തി; സിപിഎം സമ്മേളനത്തിന് തുടക്കം

ആലപ്പുഴ: രക്തസാക്ഷികളുടെ ചരിത്രം ഉറങ്ങുന്ന ആലപ്പുഴയില്‍ സിപിഎം സംസ്ഥാന സമ്മേളനത്തിന് തുടക്കം. പാര്‍ട്ടിയില്‍ വലിയ മാറ്റങ്ങള്‍ക്കും പൊട്ടിത്തെറികള്‍ക്കും ഈ സംസ്ഥാന സമ്മേളനം സാക്ഷിയാകും എന്നാണ് വിലയിരുത്തല്‍.

വിഎസ് അച്യുതാനന്ദനെ പരസ്യമായി വിമര്‍ശിച്ച് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നടത്തിയ വാര്‍ത്താ സമ്മേളനവും അതിന് വിഎസ് നല്‍കിയ മറുപടിയും സൃഷ്ടിച്ച അങ്കലാപ്പുകള്‍ എല്ലാം മാറ്റിവച്ച് വിഎസ് തന്നെ സമ്മേളനത്തിന് പതാക ഉയര്‍ത്തി. പിണറായി വിജയന്‍ ദീപശിഖ തെളിയിച്ചു.

CPM Alp

വിഎസും പിണറായും തമ്മിലുള്ള വാക് പോര് കേരളത്തില്‍ സിപിഎമ്മിന്റെ ചരിത്രത്തെ തന്നെ കളങ്കപ്പെടുത്തുന്നതാണെന്നാണ് ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്. വിഎസ് അച്യുതാനന്ദന്‍ സമ്മേളനത്തില്‍ നിന്ന് വിട്ടുനില്‍ക്കുമോ എന്ന് പോലും ചിലര്‍ സംശയം ഉന്നയിച്ചു.

എന്നാല്‍ ഈ സംശയങ്ങളെയെല്ലാം അപ്രസക്തമാക്കി വലിയ ചുടുകാട്ടിലെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പചക്രം അര്‍പ്പിക്കാനും എല്ലാം വിഎസ് മുന്നില്‍ തന്നെ ഉണ്ടായിരുന്നു. പുന്നപ്ര സമരഭൂമിയില്‍ നിന്ന് കൊണ്ടുവന്ന രക്തപതാക രാവിലെ ഒമ്പതേ കാലോടെ വിഎസ് ഉയര്‍ത്തി. ദേശീയ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ആണ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+