അടിമുടി മാറി സിപിഎം; ശൈലജ സെക്രട്ടറിയേറ്റില്‍, സംസ്ഥാന സമിതിയില്‍ 17 പുതുമുഖങ്ങള്‍
കൊല്ലം: സിപിഎം സംസ്ഥാന സെക്രട്ടറിയായി എംവി ഗോവിന്ദന്‍ തുടരും. കൊല്ലത്ത് നടന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനമാണ് ഗോവിന്ദനെ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തത്. 89 അംഗ സിപിഎം സംസ്ഥാന കമ്മിറ്റിയേയും സമ്മേളനം തിരഞ്ഞെടുത്തു. ഇതില്‍ 15 പേര്‍ പുതുമുഖങ്ങളാണ് എന്നതാണ് പ്രത്യേകത. കെകെ ശൈലജയും എംവി ജയരാജനും അടക്കമുള്ള നേതാക്കളെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലേക്കും തിരഞ്ഞെടുത്തിട്ടുണ്ട്.
എകെ ബാലന്‍, പികെ ശ്രീമതി തുടങ്ങിയ മുതിര്‍ന്ന നേതാക്കളെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ നിന്ന് ഒഴിവാക്കുകയും ഡിവൈഎഫ്‌ഐ നേതാക്കളായ വികെ സനോജ്, വി വസീഫ് എന്നിവര്‍ അടക്കമുള്ള യുവാക്കളെ സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തത് വഴി അടിമുടി മാറ്റമാണ് സിപിഎം സംഘടനാ സംവിധാനത്തില്‍ നടപ്പാക്കിയിരിക്കുന്നത്. അതേസമയം മുതിര്‍ന്ന നേതാവ് പി ജയരാജനെ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് ഇത്തവണയും തിരഞ്ഞെടുത്തില്ല.

മുന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനും നിലവിലെ കണ്‍വീനര്‍ ടിപി രാമകൃഷ്ണനും സെക്രട്ടറിയേറ്റില്‍ തുടരും. മന്ത്രി ആര്‍ ബിന്ദുവിനേയും അഞ്ച് ജില്ലാ സെക്രട്ടറിമാരേയും സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആരോഗ്യമന്ത്രി വീണ ജോര്‍ജ് സംസ്ഥാന കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവായിരിക്കും. സിഎന്‍ മോഹനനേയും സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഗോവിന്ദന്‍ ബാലസംഘം പ്രവര്‍ത്തകനായാണ് പൊതുരംഗത്തേയ്ക്ക് വന്നത്. ഡിവൈഎഫ്ഐയുടെ ആദ്യ സംസ്ഥാന പ്രസിഡന്റായിരുന്നു. കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടര്‍ന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേല്‍ക്കുന്നത്. രണ്ടാം പിണറായി മന്ത്രിസഭയില്‍ തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രിയായിരിക്കെയാണ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നത്.
സിപിഎം സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍
എംവി ഗോവിന്ദന്‍, പിണറായി വിജയന്‍, ഇപി ജയരാജന്‍, ടിഎം തോമസ് ഐസക്, കെകെ ശൈലജ, എളമരം കരീം, ടിപി രാമകൃഷ്ണന്‍, കെഎന്‍ ബാലഗോപാല്‍, പി രാജീവ്, കെ രാധാകൃഷ്ണന്‍, സിഎസ് സുജാത, പി സതീദേവി, പികെ ബിജു, എം സ്വരാജ്, പിഎ മുഹമ്മദ് റിയാസ്, കെകെ ജയചന്ദ്രന്‍, വിഎന്‍ വാസവന്‍, സജി ചെറിയാന്‍, പുത്തലത്ത് ദിനേശന്‍, കെപി സതീഷ് ചന്ദ്രന്‍, സിഎച്ച് കുഞ്ഞമ്പു
എംവി ജയരാജന്‍, പി ജയരാജന്‍, കെകെ രാഗേഷ്, ടിവി രാജേഷ്, എഎന്‍ ഷംസീര്‍, സികെ ശശീന്ദ്രന്‍, പി മോഹനന്‍ മാസ്റ്റര്‍, എ പ്രദീപ് കുമാര്‍, ഇഎന്‍ മോഹന്‍ദാസ്, പികെ സൈനബ, സികെ രാജേന്ദ്രന്‍, എന്‍എന്‍ കൃഷ്ണദാസ്, എംബി രാജേഷ്, എസി മൊയ്തീന്‍, സിഎന്‍ മോഹനന്‍, കെ ചന്ദ്രന്‍ പിള്ള, സിഎം ദിനേശ്മണി, എസ് ശര്‍മ, കെപി മേരി, ആര്‍ നാസര്‍, സിബി ചന്ദ്രബാബു, കെപി ഉദയബാനു
എസ് സുദേവന്‍, ജെ മേഴ്‌സികുട്ടിയമ്മ, കെ രാജഗോപാല്‍, എസ് രാജേന്ദ്രന്‍, കെ സോമപ്രസാദ്, എംഎച്ച് ഷാരിയാര്‍, എം വിജയകുമാര്‍, കടകംപള്ളി സുരേന്ദ്രന്‍, ടിഎന്‍ സീമ, വി ശിവന്‍കുട്ടി, ഡോ. വി ശിവദാസന്‍, കെ സജീവന്‍, എംഎം വര്‍ഗീസ്, ഇ ന്‍ സുരേഷ് ബാബു, പാനോളി വത്സന്‍, രാജു എബ്രഹാം, എഎ റഹിം, വിപി സാനു, ഡോ. കെഎന്‍ ഗണേഷ്, കെഎസ് സലീഖ, കെകെ ലതിക, പി ശശി, കെ അനില്‍കുമാര്‍, വി ജോയ്, ഒആര്‍ കേളു, ഡോ. ചിന്ത ജെറോം, എസ് സതീഷ്, എന്‍ ചന്ദ്രന്‍.
പുതുമുഖങ്ങള്‍
ബിജു കണ്ടക്കൈ, ജോണ്‍ ബ്രിട്ടാസ്, എം രാജഗോപാല്‍, കെ റഫീഖ്, എം മഹബൂബ്, വിപി അനില്‍, കെ വി അബ്ദുള്‍ ഖാദര്‍, എം പ്രകാശന്‍ മാസ്റ്റര്‍, വികെ സനോജ്, വി വസീഫ്, കെ ശാന്തകുമാരി, ആര്‍ ബിന്ദു, എം അനില്‍കുമാര്‍, കെ പ്രസാദ്, ടിആര്‍ രഘുനാഥ്, എസ് ജയമോഹന്‍, ഡികെ മുരളി
സെക്രട്ടേറിയറ്റ് അംഗങ്ങള്‍
എംവി ജയരാജന്‍, കെകെ ശൈലജ, ടിഎം തോമസ് ഐസക്, ടിപി രാമകൃഷ്ണന്‍, കെഎന്‍ ബാലഗോപാല്‍, പി രാജീവ്, കെ കെ ജയചന്ദ്രന്‍, വിഎന്‍ വാസവന്‍, സജി ചെറിയാന്‍, എം സ്വരാജ്, പിഎ മുഹമ്മദ് റിയാസ്, പികെ ബിജു, പുത്തലത്ത് ദിനേശന്‍, സിഎന്‍ മോഹനന്‍












Click it and Unblock the Notifications