കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം സമ്മേളനം ചരിത്രമാക്കിയത് വിഎസ് മാത്രമല്ല, ഐസക്കും കൂടിയാണ്

  • By Soorya Chandran
Google Oneindia Malayalam News

ആലപ്പുഴ: സിപിഎമ്മിന്റെ സംസ്ഥാന സമ്മേളനം വിഎസ് അച്യുതാനന്ജന്റെ ഇറങ്ങിപ്പോക്കിലൂടെ ചരിത്രത്തില്‍ ഇടം നേടി. എന്നാല്‍ അത് മാത്രമല്ല ഈ സമ്മേളനത്തിന് ചരിത്രത്തില്‍ സ്ഥാനം നല്‍കുന്നത്. അതില്‍ തോമസ് ഐസക്കിനുള്ള പങ്ക് അല്‍പം പോലും തള്ളക്കളയാനാവില്ല.

ഒരു വിവാദത്തെക്കുറിച്ചല്ല ഇവിടെ പറയുന്നത്. ഉത്തരവാദിത്തമുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലക്ക് പരിസ്ഥിതിയോടുള്ള അവരുടെ സമീപനം വ്യക്തമാക്കുന്നതായിരുന്നു ഈ സമ്മേളനം. ചരിത്രത്തിലാദ്യമായി ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ആദ്യ സമ്മേളനം ആണ് കടന്നുപോയത്.

CPM Green

കേന്ദ്രക്കമ്മിറ്റി അംഗവും എംഎല്‍എയും ആയ ടിഎം തോമസ് ഐസക്ക് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ആണ് ഇക്കാര്യം അറിയിച്ചത്. പരിസ്ഥിതിക്ക് അനുയോജ്യമല്ലാത്ത ഒരു വസ്തുക്കളും സമ്മേളനത്തിന് വേണ്ടി ഉപയോഗിച്ചിട്ടില്ല.

പ്ലാസ്റ്റിക് കൊടി തോരണങ്ങളും മറ്റും സമ്മേളനത്തിന്റെ പ്രചരണ സമയത്തേ പൂര്‍ണമായും ഉപേക്ഷിച്ചു. ഒരൊറ്റ ഫ്‌ലക്‌സ് ബോര്‍ഡ് പോലും സമ്മേളന വേദിയിലോ പ്രചാരണ പരിപാടികളിലോ ഉപയോഗിച്ചിട്ടില്ല.

സമ്മേളനത്തിന് തുടക്കം കുറിച്ച് വിഎസ് അച്യുതാനന്ദന്‍ പതായ ഉയര്‍ത്തിയപ്പോള്‍ അവിടേയും പാര്‍ട്ടി ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചു. പ്ലാസ്റ്റിക് കയറിന് പകരം ചകിരി പിരിച്ചുണ്ടാക്കിയ കയറാണ് ഉപയോഗിച്ചത്.

ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന തരത്തിലുള്ള പ്ലാസ്റ്റിക്, കടലാസ് വസ്തുക്കളൊന്നും സമ്മേളനത്തിന്റെ ഭക്ഷണ വിതരണത്തില്‍ പോലും ഉണ്ടായില്ല. പ്ലാസ്റ്റിക്/കടലാസ് നിര്‍മിത ഗ്ലാസ്/പാത്രങ്ങള്‍ ഒന്നും ഉപയോഗിച്ചില്ല. ചില്ലുഗ്ലാസ്സുകളും സിറാമിക് പാത്രങ്ങളും ആണ് ഉപയോഗിച്ചത്.

ഭക്ഷണം പാഴാക്കാതിരിക്കാന്‍ ബുഫേ സംവിധാനം ഏര്‍പ്പെടുത്തി. ജൈവമാലിന്യങ്ങള്‍ എയ്‌റോബിക് ബിന്നുകളില്‍ സംസ്‌കരിച്ചു. കുപ്പി വെള്ളം പോലും സമ്മേളനത്തില്‍ ഉപയോഗിച്ചില്ല. തിളപ്പിച്ചാറിയ വെള്ളം ഗ്ലാസ്സുകളില്‍ നല്‍കി.

സംസ്ഥാനത്ത് ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും ഇത്തരം ഒരു സമ്മേളനം അവകാശപ്പെടാന്‍ ആകില്ലെന്നുറപ്പ്. ഇത്രയൊക്കെ ചെയ്തിട്ടും മാധ്യമങ്ങള്‍ ഇതൊന്നും കാണുന്നില്ലെന്ന വിമര്‍ശനം തോമസ് ഐസക് ഉന്നയിക്കുന്നുണ്ട്.

കോഴിക്കോട് സ്വദേശിയായ ബാദുഷ എന്ന ആളായിരുന്നു ഭക്ഷണത്തിന്റെ നടത്തിപ്പുകാരന്‍. സമ്മേളനം തുടങ്ങുന്നതിന് ഒരു ദിവസം മുമ്പാണ് ഗ്രീന്‍ പ്രോട്ടോക്കോളിനെ കുറിച്ച് ഐസക്ക് ഇദ്ദേഹത്തോട് പറഞ്ഞതത്രെ. അല്‍പം ധനനഷ്ടം സഹിക്കേണ്ടി വന്നെങ്കിലും ബാദുഷ ഇത് നടപ്പാക്കുകയായിരുന്നുവെന്ന് ഐസക് പറയുന്നു.

English summary
CPM state conference followed Green Protocol
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X