തൃശൂര്‍ ചുവക്കും...സിപിഎം സംസ്ഥാന സമ്മേളനത്തിന് വേദിയാവാന്‍ പൂരനഗരി
2018 ഫെബ്രുവരിയിലാണ് സംസ്ഥാന സമ്മേളനം നടക്കുക
തിരുവനന്തപുരം: സിപിഎമ്മിന്റെ അടുത്ത സംസ്ഥാന സമ്മേളനത്തിന് പൂരനഗരിയായ തൃശൂര്‍ വേദിയാവും. ഇന്നു ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയാണ് സമ്മേളനം തൃശൂരില്‍ നടത്താനുള്ള തീരുമാനമെടുത്തത്. 2018 ഫെബ്രുവരി 23 മുതല്‍ 28 വരെയാണ് സംസ്ഥാന സമ്മേളനം നടക്കുക.

സ്ത്രീകള്‍ക്കും യുവജനങ്ങള്‍ക്കും മുന്‍ഗണന നല്‍കാന്‍ തീരുമാനിച്ചതായും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന സമ്മേളനത്തിലുള്ള മുന്നൊരുക്കങ്ങള്‍ നടത്താന്‍ ജില്ലാ കമ്മിറ്റികള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജില്ലാ സമ്മേളനങ്ങള്‍ ഡിസംബര്‍ അവസാന വാരത്തോടെയാണ് ആരംഭിക്കുന്നത്. സപ്തംബര്‍ 15 മുതല്‍ ഒക്ടോബര്‍ 15 വരെയാണ് ബ്രാഞ്ച് സമ്മേളനങ്ങള്‍ നടക്കുന്നത്. ഏരിയ കമ്മിറ്റിയിലെ അംഗസംഖ്യ 21 വരെയാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. യുവജനങ്ങള്‍ക്കും സ്ത്രീകള്‍ക്കും പാര്‍ട്ടിയുടെ കമ്മിറ്റികളില്‍ പ്രാധാന്യം നല്‍കും. ഏഷ്യന്‍ രാജ്യങ്ങളിലുള്ള കമ്മ്യൂണിസ്റ്റ് നേതാക്കളുടെ സമ്മേളനം കൊച്ചിയില്‍ നടക്കുമെന്ന് കോടിയേരി പറഞ്ഞു.












Click it and Unblock the Notifications