പ്രതിസന്ധി ഘട്ടത്തില്‍ ദീപശിഖാ ജാഥകളില്‍ പരമാവധി പങ്കാളിത്തം ഉറപ്പുവരുത്തി സിപിഎം
കോഴിക്കോട്: സിപിഎം സംസ്ഥാന സമ്മേളന നഗരിയിലേക്കുള്ള പതാക, ദീപശിഖ ജാഥകള്‍ക്ക് കോഴിക്കോട് നഗരത്തില്‍ ഉജ്ജ്വല സ്വീകരണം. നൂറു കണക്കിന് അത്‌ലറ്റുകളും പൊതുജനങ്ങളും ഓരോ കേന്ദ്രത്തിലും അണിനിരന്നു. വ്യാഴാഴ്ചയാണ് തൃശൂരില്‍ സിപിഎം സംസ്ഥാന സമ്മേളനം ആരംഭിക്കുന്നത്. രാഷ്ട്രീയമായും ഭരണപരമായും പാര്‍ട്ടി കടുത്ത പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ ദീപശിഖാ ജാഥകളില്‍ പരമാവധി പ്രവര്‍ത്ത പങ്കാളിത്തം ഉറപ്പുവരുത്താന്‍ നേതൃത്വം കിണഞ്ഞു ശ്രമിച്ചിരുന്നു. ഇതിന്റെ ഫലം പലയിടങ്ങളിലും ദൃശ്യമാവുകയും ചെയ്തു.
കെകെ രമയും ജസ്ലയും.. സൈബർ ആക്രമണത്തിന് പാർട്ടി വ്യത്യാസമില്ല.. വൈറലായി പോസ്റ്റ്
വെസ്റ്റ്ഹില്‍ കോയന്‍കൊ ബില്‍ഡിങ് പരിസരത്ത് നല്‍കിയ സ്വീകരണത്തില്‍ കെ ചന്ദ്രന്‍, മാമ്പറ്റ ശ്രീധരന്‍, കെവി ബാബുരാജ്, സിപി സുലൈമാന്‍, വികെ മോഹന്‍ദാസ് എന്നിവര്‍ നേതൃത്വ നല്‍കി. നടക്കാവില്‍ നല്‍കിയ സ്വീകരണത്തില്‍ കെപി കുഞ്ഞമ്മദ് കുട്ടി, എം മോഹനന്‍, കെ ദാമോദരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മുതലക്കുളത്ത് നല്‍കിയ സ്വീകരണത്തില്‍ പാര്‍ട്ടി കേന്ദ്രകമ്മിറ്റിയംഗം എളമരം കരീം പതാകജാഥാ ക്യാപ്റ്റന്‍ എംവി ഗോവിന്ദനെയും, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ദീപശിഖ ജാഥാ ക്യാപ്റ്റന്‍ ടി.വി രാജേഷ് എംഎല്‍എയെയും ചുവന്ന ഷാള്‍ അണിയിച്ചു. സംസ്ഥാന കമ്മിറ്റിയംഗം എ. പ്രദീപ് കുമാര്‍ എംഎല്‍എ, ടിപി ദാസന്‍, കെടി കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.












Click it and Unblock the Notifications