കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമ്മേളനം ഉപേക്ഷിച്ച് വിഎസ് തിരുവനന്തപുരത്ത്; പ്രതിപക്ഷ നേതൃസ്ഥാനം രാജിവക്കും?

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: സിപിഎം സംസ്ഥാന സമ്മേളനത്തെ മുള്‍മുനയില്‍ നിര്‍ത്തി വിഎസ് അച്യുതാനന്ദന്‍ തിരുവനന്തപുരത്തേക്ക് മടങ്ങിയെത്തി. തന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ പ്രതിപക്ഷ നേതൃസ്ഥാനവും അദ്ദേഹം രാജിവച്ചേക്കും എന്നാണ് സൂചന.

സംസ്ഥാന സമ്മേളനത്തിന്റെ പൊതു ചര്‍ച്ചയില്‍ നിന്നിറങ്ങിപ്പോയ വിഎസ് അച്യുതാനന്ദനെ അനുനയിപ്പിക്കാന്‍ പാര്‍ട്ടി നേതൃത്വം നടത്തിയ ശ്രമങ്ങളൊന്നും വിജയിച്ചില്ല. തുടര്‍ന്ന് ഫെബ്രുവരി 22 ഞായറാഴ്ച രാവിലെ മൂന്നരയോടെ വിഎസ് പുന്നപ്രയിലെ വീട്ടില്‍ നിന്ന് തിരുവനന്തപുരത്തേക്ക് തിരിക്കുകയായിരുന്നു. മകന്‍ അരുണ്‍കുമാറിനോട് മാത്രമാണ് യാത്രയുടെ കാര്യം വിഎസ് പറഞ്ഞിരുന്നത്.

VS Achuthanandan

കഴിഞ്ഞ ദിവസം രാത്രി വിഎസിനോട് അടുപ്പമുള്ള എസ് ശര്‍മയും ചന്ദ്രന്‍പിള്ളയും അനുനയ ചര്‍ച്ചയുമായി അദ്ദേഹത്തിന്റെ പുന്നപ്രയിലെ വീട്ടിലെത്തിയിരുന്നു. ഇരുപത് മിനിട്ടോളം നീണ്ട ചര്‍ച്ചയില്‍ വിഎസ് ഒരു വിട്ടുവീഴ്ചക്കും തയ്യാറായില്ല.

വിഎസ് ആലപ്പുഴ വിട്ട കാര്യം രാവിലെ വരെ പല നേതാക്കളും അറിഞ്ഞിരുന്നില്ല. പ്രതിസന്ധി എങ്ങനെ മറികടക്കും എന്ന ആശയക്കുഴപ്പത്തിലാണ് നേതൃത്വം. ഞായറാഴ്ച രാവിലെ കേന്ദ്ര നേതാക്കള്‍ കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് ഉച്ചക്ക് അവൈലബിള്‍ പോളിറ്റ് ബ്യൂറോ യോഗവും ചേരും.

ഞായറാഴ്ച വിഎസ് എന്തായാലും സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് ഉറപ്പായി. വിഎസിന്റ നിലപാടുകള്‍ അംഗീകരിക്കപ്പെടാതെ വന്നാല്‍ അദ്ദേഹം പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയുമെന്ന് ഉറപ്പാണ്. അത്തരം ഒരു പ്രതിസന്ധിയെ നേരിടാനുള്ള കരുത്ത് സിപിഎമ്മിനില്ലെന്നതാണ് സത്യം.

English summary
CPM State Conference: VS returns to Thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X