കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെടി ജലീലിനെ ചോദ്യം ചെയ്തെന്ന് പറഞ്ഞ നടപടി അസാധാരണം: എൻഫോഴ്സ്മെന്റിനെതിരെ സിപിഎം

കെടി ജലീലിനെ ചോദ്യം ചെയ്തെന്ന് പറഞ്ഞ നടപടി അസാധാരണം: എൻഫോഴ്സ്മെന്റിനെതിരെ സിപിഎം

Google Oneindia Malayalam News

തിരുവന്തപുരം: മന്ത്രി കെടി ജലീലിനെ ചോദ്യം ചെയ്ത നടപടിയിൽ എൻഫോഴ്സ്മെന്റിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ്. മന്ത്രി ജലീലില്‍ നിന്നും വിവരം തേടിയ വിവരം എൻഫോഴ്സ്മെന്റ് മേധാവി തന്നെ പരസ്യപ്പെടുത്തിയ നടപടി അസാധാരണമാണ്. രാജ്യവ്യാപകമായി രാഷട്രീയമായി ഉപയോഗിക്കുന്നുവെന്ന് ആക്ഷേപമുള്ള ഏജന്‍സിയാണ് എൻഫോഴ്സ്മെന്റ് എന്നതും പ്രസക്തമായ കാര്യമാണെന്നും സെക്രട്ടറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. രാജ്യദ്രോഹക്കുറ്റം ആരോപിച്ച കേസില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തി യഥാര്‍ത്ഥ കുറ്റവാളികളെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. കുറ്റവാളികളെ രക്ഷപ്പെടുത്തുന്നതിനും സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിച്ചു വിടുന്നതിനുമായി യുഡിഎഫ്- ബിജെപി സഖ്യം നടത്തുന്ന രാഷ്ട്രീയ നീക്കം ജനങ്ങള്‍ തിരിച്ചറിയുക തന്നെ ചെയ്യുമെന്നും പ്രസ്താവനയിൽ പറയുന്നു.

കെടി ജലീൽ ഇഡി നൽകിയ മൊഴി പുറത്ത്;ആകെയുളളത് 19 സെന്റ് വീടും സ്ഥലും,മതഗ്രന്ഥംവിതരണം ചെയ്തതിൽ തെറ്റില്ലകെടി ജലീൽ ഇഡി നൽകിയ മൊഴി പുറത്ത്;ആകെയുളളത് 19 സെന്റ് വീടും സ്ഥലും,മതഗ്രന്ഥംവിതരണം ചെയ്തതിൽ തെറ്റില്ല

നീക്കം സംശയാസ്പദം

നീക്കം സംശയാസ്പദം

ബിജെപി അനുകൂല ചാനലിന്റെ കോര്‍ഡിനേറ്റിങ് എഡിറ്ററെ ചോദ്യം ചെയ്തതിന് ശേഷം തുടര്‍നടപടികളില്ലാത്തതും കസ്റ്റംസിന്റെ അന്വേഷണ സംഘത്തിലുണ്ടായ മാറ്റങ്ങളും ജനങ്ങളില്‍ സംശയം സൃഷ്ടിച്ചിട്ടുണ്ട്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഫൈസല്‍ ഫരീദിനെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതില്‍ വിദേശ മന്ത്രാലയവും കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നത്. എന്‍ഐഎയും കസ്റ്റംസിനേയും നിഷേധിച്ച് നയതന്ത്ര ബാഗേജല്ല എന്ന നിലപാട് തുടര്‍ച്ചയായി സ്വീകരിച്ച വി മുരളീധരന്‍ ഈ വകുപ്പിലെ സഹമന്ത്രിയാണെന്നതും ഇതിനു കാരണമായിരിക്കാം.

രാഷ്ട്രീയപ്രേരിതമെന്ന്

രാഷ്ട്രീയപ്രേരിതമെന്ന്

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിവരങ്ങള്‍ തേടി എന്നതിന്റെ പേരില്‍ മന്ത്രി കെ ടി ജലീല്‍ രാജിവെയ്ക്കണമെന്ന കോൺഗ്രസിന്റെയും ബിജെപിയുടെയും ആവശ്യം രാഷ്ട്രീയപ്രേരിതമാണ്. കോൺഗ്രസ്, ബിജെപിയുടെ ബി ടീം തന്നെയാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്. ബിജെപിയുടെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികളെ കേന്ദ്രം ഉപയോഗിക്കുന്നുവെന്ന് പ്രഖ്യാപിച്ച ഇന്ത്യന്‍ നാഷണല്‍ കോൺഗ്രസിന്റെ ഭാഗം തന്നെയാണോ കേരളത്തിലെ കോൺഗ്രസ് എന്ന് വ്യക്തമാക്കേണ്ടത് അഖിലേന്ത്യാ കോൺഗ്രസ് നേതൃത്വമാണെന്നും പ്രസ്താവനയിൽ പറയുന്നു.

കോൺഗ്രസിനും ബിജെപിക്കും

കോൺഗ്രസിനും ബിജെപിക്കും

രാജസ്ഥാന്‍ ഗതാഗത മന്ത്രി പ്രതാപ് സിംഗ് കചര്യവാസനെ ആഗസ്ത് മാസത്തില്‍ ഏഴു മണിക്കൂര്‍ ചോദ്യം ചെയ്തത് മുല്ലപ്പളളിയും സംഘവും അറിഞ്ഞ മട്ടില്ല. മന്ത്രിമാരെയും എം എല്‍ എ മാരെയും ഇ ഡി അടക്കമുള്ള ഏജന്‍സികള്‍ വേട്ടയാടിയെന്ന് നിയമസഭയില്‍ പറഞ്ഞത് രാജസ്ഥാന്‍ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ അശോക് ഗെലോട്ടാണ്. ഗെലോട്ടിന്റെ സഹോദരനെ ചോദ്യം ചെയ്യുക മാത്രമല്ല, അദ്ദേഹത്തിന്റെ വീട് റെയ്‌ഡും ചെയ്തു.
മതില്‍ ചാടി കടന്നാണ് സിബിഐ മുൻകേന്ദ്ര മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ചിദംബരത്തെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിനെക്കുറിച്ചും സെക്രട്ടറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പരാമർശിക്കുന്നു.

 പാർട്ടിയ്ക്ക് വിമർശനം

പാർട്ടിയ്ക്ക് വിമർശനം


എന്‍ഫോഴ്‌സ്‌മെന്റ് കുറ്റം ചുമത്തിയ കേസില്‍ റിമാന്റ് ചെയ്യപ്പെട്ട ശിവകുമാറിനെ, ജയില്‍ മോചിതനായപ്പോള്‍ കര്‍ണ്ണാടക പിസിസി പ്രസിഡണ്ടാക്കിയതും ജനങ്ങള്‍ക്ക് അറിവുള്ളതാണ്. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബര്‍ട്ട് വധേരയെ 12 പ്രാവശ്യമായി 70 മണിക്കൂറിലധികവും അഹമ്മദ് പട്ടേലിനെ നാലു തവണയായി 25 മണിക്കൂറിലധികവും ആണ് ഇ ഡി ചോദ്യം ചെയ്തത്. അന്നൊക്കെ , എന്‍ഫോഴ്‌സ്‌മെന്റ് രാഷ്ട്രീയ ആയുധമെന്ന് പറഞ്ഞ പാര്‍ട്ടിയുടെ കേരള ഘടകം ഇന്ന് അക്ഷരാര്‍ത്ഥത്തില്‍ ബിജെപി തന്നെയായി മാറിയിരിക്കുന്നുവെന്നും സെക്രട്ടറിയേറ്റ് ആരോപിക്കുന്നു.

 ഉറച്ച ബോധ്യമെന്ന്

ഉറച്ച ബോധ്യമെന്ന്


സ്വര്‍ണ്ണക്കടത്ത് കേസ് മുതല്‍ ഉയര്‍ന്ന എല്ലാ പ്രശ്‌നങ്ങളിലും എത് ഏജന്‍സി വേണമെങ്കിലും അന്വേഷിച്ചോട്ടെ എന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്നും മറ്റു ചില സംസ്ഥാന സര്‍ക്കാരുകള്‍ ചെയ്യുന്നതു പോലെ അന്വേഷണ ഏജന്‍സികളെ തടയുന്ന സമീപനവും എല്‍ഡിഎഫ് സര്‍ക്കാരിനില്ലെന്നും പ്രസ്താവനയിൽ പറയുന്നു. ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന ഉറച്ച ബോധ്യം തന്നെയാണ് ഈ നിലപാടില്‍ പ്രതിഫലിക്കുന്നതെന്നും പ്രസ്താവനയിൽ പറയുന്നു.

 ദുരൂഹമെന്ന് ആരോപണം

ദുരൂഹമെന്ന് ആരോപണം

വിവാദമായ നയതന്ത്ര ബാഗേജുകള്‍ അയച്ചവരേയും കൈപ്പറ്റിയവരേയും ചോദ്യം ചെയ്യാന്‍ പോലും മൂന്ന് കേന്ദ്ര ഏജന്‍സികളും തയ്യാറാകാത്തത് ദുരൂഹമാണ്. നയതന്ത്ര ബാഗേജ് വഴി നിരവധി തവണ സ്വര്‍ണ്ണം കടത്തിയെന്ന് കോടതിയില്‍ പറഞ്ഞ ഏജന്‍സികള്‍ തന്നെ ഇവരെ അന്വേഷണ പരിധിയില്‍ നിന്നും ഒഴിവാക്കുന്നതും സംശയാസ്പദമാണ്. ഇ ഡിയുടെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ ധൃതിപിടിച്ച് മാറ്റിയത് രാഷ്ട്രീയ പ്രേരിതമാണെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കുകയുണ്ടായി.

 അന്വേഷണം വഴിതിരിച്ച് വിടാൻ

അന്വേഷണം വഴിതിരിച്ച് വിടാൻ

മുസ്ലീം ലീഗിന്റെ എംഎല്‍എ കമറുദ്ദീനെതിരെ ഉയര്‍ന്ന 150 കോടിയില്‍പരം രൂപയുടെ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ് നാടിനെ ഞെട്ടിച്ചതാണ്. വഖഫ് ഭൂമി തിരിമിറി നടത്തിയതിലും നിക്ഷേപ തട്ടിപ്പിലും എംഎല്‍എയ്ക്കുള്ള പങ്ക് മറനീക്കി പുറത്തുവന്നിരിക്കുകയാണ്. ഇത് മൂടിവെക്കാനും വഴിതിരിച്ചു വിടാനുമാണ് മന്ത്രി കെ ടി ജലീലിന്റെ പേരുപറഞ്ഞ് അക്രമവും കലാപവും സൃഷ്ടിച്ച് യു ഡിഎഫ് രംഗത്ത് വരുന്നതെന്നും

English summary
CPM state Secratariate against Enforcement directorate over questioning KT Jaleel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X