തോമസ് ഐസക്കിന് ജാഗ്രതക്കുറവ്; ബജറ്റ് ചോര്‍ച്ച സിപിഎം അന്വേഷിക്കും, സ്റ്റാഫിന് 'പണി' കിട്ടി
അസാധാരണ സംഭവങ്ങളാണ് ബജറ്റ് അവതരണത്തിനിടെ സഭയിലുണ്ടായത്. അവതരണം രണ്ടര മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് വായിക്കാനുള്ള ഭാഗങ്ങള്‍ സോഷ്യല്‍ മീഡയിയില്‍ പ്രചരിച്ചുവെന്ന ആരോപണം പ്രതിപക്ഷം ഉന്നയിച്ചത്.
തിരുവനന്തപുരം: ബജറ്റ് ചോര്‍ച്ച ആരോപണം അന്വേഷിക്കുമെന്ന് സിപിഎം. അതേസമയം ബജറ്റ് ചോര്‍ച്ചയുമായി ബന്ധപ്പെട്ട് സംശയിക്കുന്ന ധനമന്ത്രിയുടെ സ്റ്റാഫിനെതിരെ നടപടി എടുത്തു. മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി മനോജ് കെ പുതിയവിളയെ മാറ്റി.ധനമന്ത്രി തോമസ് ഐസക്കിന് ജാഗ്രതക്കുറവുണ്ടായെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി.
അസാധാരണ സംഭവങ്ങളാണ് ബജറ്റ് അവതരണത്തിനിടെ സഭയിലുണ്ടായത്. അവതരണം രണ്ടര മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് വായിക്കാനുള്ള ഭാഗങ്ങള്‍ സോഷ്യല്‍ മീഡയിയില്‍ പ്രചരിച്ചുവെന്ന ആരോപണം പ്രതിപക്ഷം ഉന്നയിച്ചത്. ഇതിന്റെ പ്രിന്റ് ഔട്ടുകളും പ്രതിപക്ഷാംഗങ്ങള്‍ സഭയില്‍ വിതരണം ചെയ്തു. വായിച്ച ഭാഗങ്ങളാണ് സോഷ്യയില്‍ മീഡിയയില്‍ വന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. ഇത് അംഗീകരിക്കാന്‍ പ്രതിപക്ഷം തയ്യാറായില്ല. വായിക്കാനുള്ള ഭാഗങ്ങളാണ് വന്നതെന്നും അതിന്റെ കോപ്പികള്‍ വിതരണം ചെയ്തു പ്രതിപക്ഷം ഇതിനെ നേരിട്ടു.

തോമസ് ഐസക്ക്
പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തോടെ ധനമന്ത്രി തോമസ് ഐസക് പരിക്ഷീണനായി. ചോര്‍ന്ന ഭാഗങ്ങള്‍ ഐസക് വായിച്ചില്ല. ജിഎസ്ടി നികുതി നിര്‍ദേശങ്ങളടങ്ങിയ ഭാഗങ്ങളാണ് വായിക്കാതെ ഐസക് വിട്ടത്.

പ്രതിപക്ഷം
പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടെ ബജറ്റ് ചോര്‍ന്നത് എങ്ങിനെയെന്ന് പരിശോധിക്കാമെന്ന ധനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെ വിശദീകരണം നല്‍കിയെങ്കിലും പ്രതിപക്ഷം തൃപ്തരായില്ല. നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച പ്രതിപക്ഷാംഗങ്ങള്‍ സഭ വിട്ടിറങ്ങി.

രമേശ് ചെന്നിത്തല
പ്രതിപക്ഷ പ്രതിഷേധത്തിനിടയിലും ബജറ്റ് അവതരണത്തിന് സ്പീക്കര്‍ അനുമതി നല്‍കുകയായിരുന്നു. ധനമന്ത്രിയുടെ ഓഫീസില്‍നിന്നാണ് ബജറ്റ് ചോര്‍ന്നതെന്നും ബജറ്റ് അവതരണം തന്നെ അര്‍ത്ഥശൂന്യമായെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

മാധ്യമങ്ങള്‍ക്ക് നല്‍കേണ്ടവ
ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട് സുപ്രധാന രേഖകളൊന്നും ചോര്‍ന്നിട്ടില്ലെന്നാണ് ധനമന്ത്രി ടിഎം തോമസ് ഐസക് പറഞ്ഞത്. മാധ്യമങ്ങള്‍ക്ക് നല്‍കേണ്ട പകര്‍പ്പാണ് നേരത്തെ പുറത്തെത്തിയത്.

സാമ്പത്തിക പിന്തുണ
കഴിഞ്ഞ ബജറ്റിന്റെ തുടര്‍ച്ചയാണ് ഇത്തവണത്തെ ബജറ്റെന്നും അവതരണത്തിന് ശേഷം മാധ്യമങ്ങളെ കണ്ട ധനമന്ത്രി പറഞ്ഞു. മുന്‍ പ്രഖ്യാപനങ്ങള്‍ക്ക് സാമ്പത്തിക പിന്തുണ ഉറപ്പുവരുത്താന്‍ ഇത്തവണത്തെ ബജറ്റില്‍ ശ്രദ്ധിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
-
വോട്ടെടുപ്പ് കഴിഞ്ഞാൽ ഉടൻ വൈകീട്ട് എക്സിറ്റ് പോൾ വരുമോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇങ്ങനെ -
മമ്മൂട്ടി പ്രതികരിച്ചപ്പോഴേക്കും വൈകിപ്പോയി, കൂടെ നിന്നത് ആസിഫും ടൊവിയും; തുറന്നടിച്ച് പാര്‍വതി -
'മഞ്ജു വാര്യർ 15 മിനിറ്റ് കൊണ്ടാണ് അതിന് ഓക്കെ പറഞ്ഞത്, ലാലേട്ടനോട് കഥ പറഞ്ഞപ്പോൾ ഇഷ്ടപ്പെട്ടില്ല'; ദീപു -
ഇറാന് ഉഗ്രന്‍ കെണി ഒരുക്കി; ഇനി പെട്രോ യുവാന്‍ വരുന്നു, പെട്രോ റിയാലും, ഇന്ത്യയ്ക്ക് പണിയാകുമോ -
ജഗദീഷിൻ്റെ ഇലക്ഷൻ പ്രവചനം ഇങ്ങനെ; നിർണായകമാവുക അക്കാര്യമെന്ന് താരം..ഗണേഷിനെ കുറിച്ചും പ്രതികരണം -
ഖത്തറിന്റെ ആദ്യ ലോഡ് ഇന്ത്യയിലേക്ക്? മന്ത്രി 2 ദിവസം ദോഹയില്‍, യുഎഇയിലും സുപ്രധാന നീക്കം -
അഖിൽ മാരാരുടെ ഫേസ്ബുക്ക് പേജ് പൂട്ടിച്ചു; തൃക്കാക്കരയിലെ തൻ്റെ മുന്നേറ്റം ഭയന്നെന്ന് അഖിൽ -
യുദ്ധത്തെ എതിർത്ത വത്തിക്കാനെ വിരട്ടി ട്രംപ്; അമേരിക്കയെ ഞെട്ടിച്ചുകൊണ്ട് പോപ്പിന്റെ ആ തീരുമാനം! -
'കോണ്‍ഗ്രസ് വിടില്ല'; പുതിയ പാർട്ടി രൂപീകരിക്കുമെന്നത് വ്യാജ വാർത്ത, ശക്തമായ നിയമനടപടിയെന്ന് കെ സുധാകരൻ -
സ്വര്‍ണം പണി തരുന്നു; വൈകീട്ട് വില ഉയര്‍ന്നു, ആശ്വാസം മണിക്കൂര്‍ മാത്രം, പുതിയ പവന് വില -
വാഹന മോഡിഫിക്കേഷന് തെരഞ്ഞെടുപ്പിൽ എന്താ കാര്യം? 6 മില്യൺ കടന്ന് സതീശന്റെ വാഗ്ദാനം, ഞങ്ങളും ലിബറലെന്ന് ഗണേഷ് -
സ്വര്‍ണ വിപണിയെ കാത്തിരിക്കുന്നത് ചാഞ്ചാട്ടം; മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക്












Click it and Unblock the Notifications