കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തോമസ് ഐസക്കിന് ജാഗ്രതക്കുറവ്; ബജറ്റ് ചോര്‍ച്ച സിപിഎം അന്വേഷിക്കും, സ്റ്റാഫിന് 'പണി' കിട്ടി

അസാധാരണ സംഭവങ്ങളാണ് ബജറ്റ് അവതരണത്തിനിടെ സഭയിലുണ്ടായത്. അവതരണം രണ്ടര മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് വായിക്കാനുള്ള ഭാഗങ്ങള്‍ സോഷ്യല്‍ മീഡയിയില്‍ പ്രചരിച്ചുവെന്ന ആരോപണം പ്രതിപക്ഷം ഉന്നയിച്ചത്.

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: ബജറ്റ് ചോര്‍ച്ച ആരോപണം അന്വേഷിക്കുമെന്ന് സിപിഎം. അതേസമയം ബജറ്റ് ചോര്‍ച്ചയുമായി ബന്ധപ്പെട്ട് സംശയിക്കുന്ന ധനമന്ത്രിയുടെ സ്റ്റാഫിനെതിരെ നടപടി എടുത്തു. മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി മനോജ് കെ പുതിയവിളയെ മാറ്റി.ധനമന്ത്രി തോമസ് ഐസക്കിന് ജാഗ്രതക്കുറവുണ്ടായെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി.

അസാധാരണ സംഭവങ്ങളാണ് ബജറ്റ് അവതരണത്തിനിടെ സഭയിലുണ്ടായത്. അവതരണം രണ്ടര മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് വായിക്കാനുള്ള ഭാഗങ്ങള്‍ സോഷ്യല്‍ മീഡയിയില്‍ പ്രചരിച്ചുവെന്ന ആരോപണം പ്രതിപക്ഷം ഉന്നയിച്ചത്. ഇതിന്റെ പ്രിന്റ് ഔട്ടുകളും പ്രതിപക്ഷാംഗങ്ങള്‍ സഭയില്‍ വിതരണം ചെയ്തു. വായിച്ച ഭാഗങ്ങളാണ് സോഷ്യയില്‍ മീഡിയയില്‍ വന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. ഇത് അംഗീകരിക്കാന്‍ പ്രതിപക്ഷം തയ്യാറായില്ല. വായിക്കാനുള്ള ഭാഗങ്ങളാണ് വന്നതെന്നും അതിന്റെ കോപ്പികള്‍ വിതരണം ചെയ്തു പ്രതിപക്ഷം ഇതിനെ നേരിട്ടു.

തോമസ് ഐസക്ക്

തോമസ് ഐസക്ക്

പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തോടെ ധനമന്ത്രി തോമസ് ഐസക് പരിക്ഷീണനായി. ചോര്‍ന്ന ഭാഗങ്ങള്‍ ഐസക് വായിച്ചില്ല. ജിഎസ്ടി നികുതി നിര്‍ദേശങ്ങളടങ്ങിയ ഭാഗങ്ങളാണ് വായിക്കാതെ ഐസക് വിട്ടത്.

 പ്രതിപക്ഷം

പ്രതിപക്ഷം

പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടെ ബജറ്റ് ചോര്‍ന്നത് എങ്ങിനെയെന്ന് പരിശോധിക്കാമെന്ന ധനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെ വിശദീകരണം നല്‍കിയെങ്കിലും പ്രതിപക്ഷം തൃപ്തരായില്ല. നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച പ്രതിപക്ഷാംഗങ്ങള്‍ സഭ വിട്ടിറങ്ങി.

 രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല

പ്രതിപക്ഷ പ്രതിഷേധത്തിനിടയിലും ബജറ്റ് അവതരണത്തിന് സ്പീക്കര്‍ അനുമതി നല്‍കുകയായിരുന്നു. ധനമന്ത്രിയുടെ ഓഫീസില്‍നിന്നാണ് ബജറ്റ് ചോര്‍ന്നതെന്നും ബജറ്റ് അവതരണം തന്നെ അര്‍ത്ഥശൂന്യമായെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

 മാധ്യമങ്ങള്‍ക്ക് നല്‍കേണ്ടവ

മാധ്യമങ്ങള്‍ക്ക് നല്‍കേണ്ടവ

ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട് സുപ്രധാന രേഖകളൊന്നും ചോര്‍ന്നിട്ടില്ലെന്നാണ് ധനമന്ത്രി ടിഎം തോമസ് ഐസക് പറഞ്ഞത്. മാധ്യമങ്ങള്‍ക്ക് നല്‍കേണ്ട പകര്‍പ്പാണ് നേരത്തെ പുറത്തെത്തിയത്.

 സാമ്പത്തിക പിന്തുണ

സാമ്പത്തിക പിന്തുണ

കഴിഞ്ഞ ബജറ്റിന്റെ തുടര്‍ച്ചയാണ് ഇത്തവണത്തെ ബജറ്റെന്നും അവതരണത്തിന് ശേഷം മാധ്യമങ്ങളെ കണ്ട ധനമന്ത്രി പറഞ്ഞു. മുന്‍ പ്രഖ്യാപനങ്ങള്‍ക്ക് സാമ്പത്തിക പിന്തുണ ഉറപ്പുവരുത്താന്‍ ഇത്തവണത്തെ ബജറ്റില്‍ ശ്രദ്ധിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

English summary
CPM state Scretariate statement about budget leak issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X