Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുത്തും, തിരിച്ചുവരും.. സഖാക്കള്‍ക്ക് നിര്‍ഭയമായി അഭിപ്രായം പറയാം; തോല്‍വിയില്‍ എംവി ഗോവിന്ദന്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിനേറ്റ കനത്ത പരാജയം പ്രാഥമികമായി വിലയിരുത്തി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അപ്രതീക്ഷിത പരാജയമാണ് എല്‍ ഡി എഫിന് ഉണ്ടായത് എന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി. പാര്‍ട്ടിയിലും മുന്നണിയിലും തിരുത്തല്‍ നടപടികള്‍ ഉണ്ടാകും എന്നാണ് എം വി ഗോവിന്ദന്‍ പറയുന്നത്.

പാര്‍ട്ടി ഘടകങ്ങളേയും മുന്നണിയേയും ജനങ്ങളേയും വിശ്വാസത്തിലെടുത്ത് തുടര്‍ നടപടി ആലോചിക്കും എന്നും തിരഞ്ഞെടുപ്പപ് ചരിത്രത്തില്‍ ഇതിന് മുമ്പും കുറഞ്ഞ വോട്ട് ശതമാനം എല്‍ ഡി എഫിന് ലഭിച്ച സാഹചര്യമുണ്ടായിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. അക്കാലത്തെല്ലാം ജനങ്ങള്‍ക്ക് ബോധ്യമാകുന്ന തരത്തില്‍ തിരുത്തലുകള്‍ വരുത്തിയിട്ടുണ്ടെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

CPM

തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മെയ്, ജൂണ്‍ മാസങ്ങളില്‍ എല്ലാ ഘടകങ്ങളും വിളിച്ച് ചേര്‍ക്കുമെന്നും ഇന്ന് നടന്നത് പ്രാഥമിക പരിശോധന മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. സഖാക്കള്‍ക്ക് നിര്‍ഭയമായും സ്വതന്ത്രമായും അഭിപ്രായം പറയാനുള്ള അവസരം ഒരുക്കും. എല്ലാ കാര്യങ്ങളും കേട്ട ശേഷം കൃത്യമായ വിശകലനം നടത്തി തീരുമാനത്തിലെത്തും എന്നും ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പരാജയത്തിന്റെ കാരണം കണ്ടെത്താന്‍ പാര്‍ട്ടി അവലോകനം നടത്തും. ഇടതുപക്ഷം എക്കാലത്തും ജനങ്ങളുടെ ഭാഗത്താണ് നിന്നിട്ടുള്ളത് എന്നും ശക്തമായി തിരിച്ചുവരും എന്നും അദ്ദേഹം പറഞ്ഞു. ജനപക്ഷത്ത് നിന്നുകൊണ്ട് വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ് ഇടതുപക്ഷം നടത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു. അതേസമയം തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ നടത്തിയ കടന്നാക്രമണത്തെ അപലപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തോല്‍വിയെ കുറിച്ച് എല്ലാവരും മറുപടി പറയും എന്നും അദ്ദേഹം വ്യക്തമാക്കി. തിങ്കളാഴ്ച പുറത്തുവന്ന തിരഞ്ഞെടുപ്പ് ഫലത്തില്‍ കനത്ത തോല്‍വിയാണ് എല്‍ ഡി എഫ് നേരിട്ടത്. ആകെയുള്ള 140 സീറ്റില്‍ 35 സീറ്റാണ് എല്‍ ഡി എഫിന് ലഭിച്ചത്. യു ഡി എഫ് 102 സീറ്റ് നേടി അധികാരം പിടിച്ചപ്പോള്‍ എന്‍ ഡി എയ്ക്ക് മൂന്ന് സീറ്റ് ലഭിച്ചു. 2001 ല്‍ എല്‍ ഡി എഫിന് സംഭവിച്ച തോല്‍വിക്ക് സമാനമായ തോല്‍വിയാണ് ഇത്തവണ ഉണ്ടായത്്.

മന്ത്രിമാര്‍ അടക്കം ഇടതുകോട്ടകളിലെല്ലാം വലിയ രീതിയില്‍ ചോര്‍ച്ചയുണ്ടായി. പാര്‍ട്ടി കോട്ടയായ പയ്യന്നൂരും തളിപ്പറമ്പും അമ്പലപ്പുഴയിലും എല്ലാം സി പി എം വിമതരാണ് വിജയിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+