Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്റെ മകന്റെ ശമ്പളം ഇരട്ടിയാക്കി; വീണ്ടും വിവാദം

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന്റെ മകന് ശമ്പളം ഇരട്ടിയാക്കി നല്‍കിയത് വിവാദമാകുന്നു. കിന്‍ഫ്ര അപ്പാരല്‍ പാര്‍ക്കിന്റെ എംഡിയായ ജീവ ആനന്ദന് സിഇഒയുടെ ചുമതല കൂടി നല്‍കിയതിന് പിന്നാലെയാണ് ശമ്പള വര്‍ദ്ധന. സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് ഇപ്പോള്‍ ശമ്പളം വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

cpm

കിന്‍ഫ്ര അപ്പാരല്‍ പാര്‍ക്കിന്റെ എംഡിയായി ജീവ ആനന്ദിനെ 2016 ഒക്ടോബര്‍ ഒന്നിനാണ് നിയമിച്ചത്. അഞ്ച് വര്‍ഷത്തേക്കുള്ള നിയമനത്തിന് 26600-35050 ശമ്പള സ്‌കെയിലില്‍ ആയിരുന്നു. ഇപ്പോള്‍ ഇത് 46,640-59840 ആക്കി ഉയര്‍ത്തിയിരിക്കുകയാണ്. 2016ല്‍ ജോലിക്ക് കയറിയ ജീവന്‍ ആനന്ദിന്റെ ശമ്പളം കാലാവധി തീരുന്നതിന് മുമ്പ് മുന്‍കാല പ്രാബല്യത്തോടെ പുനര്‍നിശ്ചയിച്ചുവെന്നതിനാലാണ് വിവാദം ഉയര്‍ന്നികരിക്കുന്നത്. സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്ന കാലത്ത് കൂട്ട സ്ഥിരപ്പെടുത്തല്‍ വിമര്‍ശനം ഉയരുന്നതിന് പിന്നാലെയാണ് സിപിഎം നേതാവിന്റെ മകന് ശമ്പളം ഇരട്ടിയാക്കി നല്‍കിയത്.

രണ്ടാംഘട്ട കൊറോണ വാക്‌സിനേഷന്‍ തുടങ്ങി: ചിത്രങ്ങള്‍

അതേസമയം, മാനേജര്‍ തസ്തികയിലുള്ള എംഡിയുടെ പോസ്റ്റിന് നേരത്തെ മാനേജരുടെ ശമ്പളമാണ് നല്‍കിയതെന്ന് ജീവന്‍ ആനന്ദ് പറയുന്നു. 2016ല്‍ നിയമിതനായ തനിക്ക് 2018ലാണ് ശമ്പള സ്‌കെയില്‍ നിശ്ചയിച്ച് ഉത്തരവിറങ്ങിയതെന്നും അദ്ദേഹം പറയുന്നു.

കറുപ്പിൽ ഗ്ലാമർ ലുക്കിൽ നടി സുർഭി ജ്യോതിയുടെ ചിത്രങ്ങൾ

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+