കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാവോയിസ്റ്റുകളും ഇസ്ലാമിക തീവ്രവാദികളും: പി മോഹനന് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: മാവോയിസ്റ്റുകളെ പിന്തുണയ്ക്കുന്നത് ഇസ്ലാമിക തീവ്രവാദികളാണെന്ന പരാമര്‍ശത്തില്‍ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനെ പിന്തുണച്ച് പാര്‍ട്ടി സംസ്ഥാന നേതൃത്വം. മോഹനന്‍റെ പരാമര്‍ശം മുസ്ലിം തീവ്രവാദത്തിനെതിരെയാണ്. മുസ്ലിം സമുദായത്തിനെതിരായി ഇതിനെ വ്യാഖ്യാനിക്കേണ്ടതില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി. മുസ്ലിം തീവ്രവാദത്തിനെതിരായ നിലപാടില്‍ സിപിഎം ഉറച്ച് നില്‍ക്കുന്നുവെന്നും സെക്രട്ടറിയേറ്റ് വ്യക്തമാക്കി.

സഖ്യസര്‍ക്കാര്‍ അധികകാലം പോവില്ലെന്ന് കോണ്‍ഗ്രസ് നേതാവ്; 6 മാസം തികയ്ക്കില്ലെന്ന് ഗഡ്ഗരിസഖ്യസര്‍ക്കാര്‍ അധികകാലം പോവില്ലെന്ന് കോണ്‍ഗ്രസ് നേതാവ്; 6 മാസം തികയ്ക്കില്ലെന്ന് ഗഡ്ഗരി

മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത് ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകളാണെന്ന പി മോഹനന്‍റെ പ്രസ്താവ വലിയ വിവാദങ്ങള്‍ക്കായിരുന്നു വഴി വെച്ചത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത പാര്‍ട്ടി പ്രവര്‍ത്തകരായ അലന്‍, താഹ എന്നിവര്‍ക്കെതിരേയുള്ള നടപടി സിപിഎം പരസ്യപ്പെടുത്താനിരിക്കുകയാണ്. ഇതിനിടെയാണ് താമരശ്ശേരിയില്‍ കെഎസ്കെടിയു ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായുള്ള സമാപന സമ്മേളനത്തില്‍ വെച്ച് പി മോഹനന്‍റെ വിവാദ പ്രസ്താവനയുണ്ടാകുന്നത്.

cpm

മോഹനന്‍റെ പ്രസ്താവനയില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ള പ്രതിപക്ഷ പാര്‍ട്ടികളും സിപിഐയും രംഗത്ത് വന്നിരുന്നു. മുസ്‍ലിം തീവ്രവാദികള്‍ മാവോയിസ്റ്റുകളെ പിന്തുണയ്ക്കുന്നതിന് തെളിവുണ്ടോയെന്നായിരുന്നു സിപിഐ ജനറല്‍ സെക്രട്ടി ഡി രാജ ചോദിച്ചത്. പരാമര്‍ശം വിവാദമായതോടെ ഇസ്ലാമിക തീവ്രവാദികളെന്ന് വിളിച്ചത് പോപ്പുലര്‍ഫ്രണ്ടിനെയാണെന്നായിരുന്നു പി മോഹനന്‍റെ വിശദീകരണം.

ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യ; സിബിഐ അന്വേഷണം വേണ്ടെന്ന് പോലീസ്, ലത്തീഫ് ഹൈക്കോടതിയിലേക്ക്!ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യ; സിബിഐ അന്വേഷണം വേണ്ടെന്ന് പോലീസ്, ലത്തീഫ് ഹൈക്കോടതിയിലേക്ക്!

 മഹാരാഷ്ട്ര; 15-15-12 സീറ്റ് ഫോര്‍മുല? 5 വര്‍ഷവും ശിവസേന മുഖ്യമന്ത്രി!! സഖ്യ സര്‍ക്കാര്‍ ഇങ്ങനെ മഹാരാഷ്ട്ര; 15-15-12 സീറ്റ് ഫോര്‍മുല? 5 വര്‍ഷവും ശിവസേന മുഖ്യമന്ത്രി!! സഖ്യ സര്‍ക്കാര്‍ ഇങ്ങനെ

English summary
cpm state secretariat support p mohan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X