കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'തേരാപാര അന്വേഷണം നടത്തി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നു', കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ സിപിഎം

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലെത്തിയ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ബിജെപിയുടെ രാഷ്ട്രീയ ആയുധമായാണ് പ്രവര്‍ത്തിക്കുന്നത് എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. കേരളത്തില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരാണ് ഭരിക്കുന്നത്. സര്‍ക്കാരിന്റെ അധികാരത്തിനപ്പുറത്തേക്ക് സമാന്തരഭരണം സ്ഥാപിച്ച് ഏജന്‍സികള്‍ പ്രതിപക്ഷത്തെ സഹായിക്കുകയാണ്. ഇത് ജനാധിപത്യ-ഭരണഘടനാ വിരുദ്ധമാണ്. കേന്ദ്ര ഏജന്‍സികളുടെ ഈ നീക്കം രാജ്യവ്യാപകമായി സിപിഐ എം തുറന്നു കാണിക്കുമെന്ന് വിജയരാഘവൻ പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസ് സംബന്ധിച്ച് അറിയാന്‍ എല്ലാവര്‍ക്കും താല്‍പര്യമുണ്ട്. എന്നാല്‍ ഇവിടെ കേന്ദ്രഏജന്‍സികള്‍ രാഷ്ട്രീയ ആയുധങ്ങളായി മാറുകയാണ് ഉണ്ടായത്. പ്രതിപക്ഷത്തിന്റെ പ്രചാരവേലയുടെ വലിയ സഹായികള്‍ കേന്ദ്രഏജന്‍സികളായിരുന്നു. പക്ഷേ കേരളത്തിലെ ജനം ഇടതുപക്ഷത്തിനെതിരായ രാഷ്ട്രീയ പ്രചരണങ്ങള്‍ക്ക് പിന്തുണ നല്‍കിയില്ല. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം അതാണ് തെളിയിച്ചത്. ജനങ്ങള്‍ എല്‍ഡിഎഫിന് നല്ല പിന്തുണ നല്‍കിയിട്ടുണ്ട്.

cpim

വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടാകണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു.
ഇതോടെ ഇപ്പോള്‍ കേന്ദ്രഏജന്‍സികളുടെ ലക്ഷ്യം നിയമസഭാ തെരഞ്ഞെടുപ്പായി. എല്ലാ ദിവസവും ഓരോകഥകള്‍ പ്രചരിപ്പിക്കുന്നു. തെരഞ്ഞെടുപ്പ് വരെ പല നാടകങ്ങള്‍ക്കും ഈ ഏജന്‍സികള്‍ തിരക്കഥ തയ്യാറാക്കിയിട്ടുണ്ട്. എല്ലാ നിയമങ്ങള്‍ക്കും മുകളിലാണ് കേന്ദ്രഏജന്‍സികള്‍ എന്ന് പറഞ്ഞാല്‍ അത് അംഗീകരിക്കാന്‍ കഴിയില്ല. രാഷ്ട്രീയ ആയുധമായി കേന്ദ്ര ഏജന്‍സികള്‍ മാറാന്‍ തയ്യാറാകുമ്പോള്‍ രാഷ്ട്രീയമായി തുറന്നുകാണിക്കും. കേരള സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ അടുത്ത തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി കേന്ദ്രഏജന്‍സികള്‍ നീങ്ങുകയാണ്.

സ്വര്‍ണക്കടത്ത് കേസില്‍ യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്താന്‍ എന്‍ഐഎയ്ക്ക് കഴിഞ്ഞിട്ടില്ല. പലപ്രസ്താവനകളും നടത്തിയ കേന്ദ്രമന്ത്രി വി മുരളീധരനില്‍ നിന്ന് പോലും ഏജന്‍സികള്‍ വിശദീകരണം തേടിയിട്ടില്ല. തേരാപാര അന്വേഷണം നടത്തി രാഷ്ട്രീയപ്രവര്‍ത്തനം നടത്തുകയാണ് ഏജൻസികള്‍. ദേശവ്യാപകമായി ഈ നീക്കം സിപിഐ എം തുറന്നുകാണിക്കും. കേരളത്തിന് പുറത്തുള്ള വിവിധ രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കുനേരെയും ഇത്തരത്തിലുള്ള നീക്കം നടക്കുന്നുണ്ട്. ബിജെപിക്കൊപ്പം നില്‍ക്കാത്തവര്‍ക്കെതിരെ കേന്ദ്രഏജന്‍സികളെ ദുരുപയോഗിക്കുന്നത് പൊതുപ്രവണതയാണ്. അന്വേഷണം നേര്‍വഴിക്കല്ല പോകുന്നതെന്ന കാര്യം രാജ്യമാകെ പ്രചരണവിഷയമാക്കും. തെറ്റായ നീക്കങ്ങളെ ജനങ്ങളെ അണിനിരത്തി നേരിടുമെന്നും എ വിജയരാഘവൻ പറഞ്ഞു.

Recommended Video

cmsvideo
NCP in Kerala upset with LDF over seat sharing, UDF invites Mani C Kappen

English summary
CPM State Secretary A Vijayaraghavan against Central Investigation agencies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X