Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭരണഘടനാനുസൃതമായി പെരുമാറണം, ഗവര്‍ണര്‍ തെറ്റായ കീഴ്‌വഴക്കം സൃഷ്ടിച്ചു; വിമര്‍ശനവുമായി എ വിജയരാഘവന്‍

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ രംഗത്ത്. ഗവര്‍ണര്‍ തെറ്റായ കീഴ്വഴക്കം സൃഷ്ടിച്ചതായി എ വിജയരാഘവന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ക്കെതിരെ പ്രത്യേക നിയമസഭ സമ്മേളിക്കുന്നതിന് ഗവര്‍ണര്‍ അനുമതി നിഷേധിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് എ വിജയരാഘവന്റെ വിമര്‍ശനം.

cpm

നിയമസഭ യോഗം വിളിച്ച് ചേര്‍ക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന നിരാകരിക്കുന്നത് വഴി ഒരു പ്രത്യേക കീഴ്വഴക്കമാണ് സൃഷ്ടിക്കപ്പെട്ടിരുന്നത്. ഇത് ഗവര്‍ണര്‍ വഹിക്കുന്ന പദവിയുടെ ഉയര്‍ന്ന നിലവാരത്തെ പരിഗണിക്കാത്ത ഒന്നാണ്. ഗവര്‍ണര്‍ ഇത്തരം കാര്യങ്ങള്‍ ഭരണഘടനാനുസൃതമായാണ് പെരുമാറേണ്ടതെന്ന് എ വിജയരാഘവന്‍ പറഞ്ഞു.

സര്‍ക്കാരാണ് നിയമസഭയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത്. എപ്പോഴാണ് നിയമസഭ ചേരുന്നതെന്ന് സാധാരണ ഗതിയില്‍ സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്ന തീരുമാനമാണത്. ഭരണഘടനാനുസൃതമായാണ് ഗവര്‍ണര്‍ പേരുമാറേണ്ടത്. ഇക്കാര്യം സുപ്രീം കോടതി ഉള്‍പ്പടെ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണെന്ന് വിജയരാഘവന്‍ വ്യക്തമാക്കി.

അതേസമയം, ഗവര്‍ണറുടെ നിലപാടിനെതിരെ ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ രൂക്ഷവിമര്‍ശനമാണ് ഉന്നയിക്കുന്നത്. അടിയന്തര ആവശ്യമില്ലെന്ന് കാണിച്ചാണ് ഗവര്‍ണര്‍ അനുമതി നിഷേധിച്ചത്. പ്രത്യേക സമ്മേളനം ചേരുന്നത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അനുമതി സര്‍ക്കാര്‍ തേടിയിരുന്നു. ബുധനാഴ്ച നിയമസഭാ സമ്മേളനം ചേരാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ദേശീയ തലത്തില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സര്‍ക്കാര്‍ പ്രത്യേക നിയമസഭ സമ്മേളനം വിളിച്ച് ചേര്‍ത്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+