കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭരണഘടനാനുസൃതമായി പെരുമാറണം, ഗവര്‍ണര്‍ തെറ്റായ കീഴ്‌വഴക്കം സൃഷ്ടിച്ചു; വിമര്‍ശനവുമായി എ വിജയരാഘവന്‍

Google Oneindia Malayalam News

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ രംഗത്ത്. ഗവര്‍ണര്‍ തെറ്റായ കീഴ്വഴക്കം സൃഷ്ടിച്ചതായി എ വിജയരാഘവന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ക്കെതിരെ പ്രത്യേക നിയമസഭ സമ്മേളിക്കുന്നതിന് ഗവര്‍ണര്‍ അനുമതി നിഷേധിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് എ വിജയരാഘവന്റെ വിമര്‍ശനം.

cpm

നിയമസഭ യോഗം വിളിച്ച് ചേര്‍ക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന നിരാകരിക്കുന്നത് വഴി ഒരു പ്രത്യേക കീഴ്വഴക്കമാണ് സൃഷ്ടിക്കപ്പെട്ടിരുന്നത്. ഇത് ഗവര്‍ണര്‍ വഹിക്കുന്ന പദവിയുടെ ഉയര്‍ന്ന നിലവാരത്തെ പരിഗണിക്കാത്ത ഒന്നാണ്. ഗവര്‍ണര്‍ ഇത്തരം കാര്യങ്ങള്‍ ഭരണഘടനാനുസൃതമായാണ് പെരുമാറേണ്ടതെന്ന് എ വിജയരാഘവന്‍ പറഞ്ഞു.

സര്‍ക്കാരാണ് നിയമസഭയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത്. എപ്പോഴാണ് നിയമസഭ ചേരുന്നതെന്ന് സാധാരണ ഗതിയില്‍ സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്ന തീരുമാനമാണത്. ഭരണഘടനാനുസൃതമായാണ് ഗവര്‍ണര്‍ പേരുമാറേണ്ടത്. ഇക്കാര്യം സുപ്രീം കോടതി ഉള്‍പ്പടെ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണെന്ന് വിജയരാഘവന്‍ വ്യക്തമാക്കി.

അതേസമയം, ഗവര്‍ണറുടെ നിലപാടിനെതിരെ ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ രൂക്ഷവിമര്‍ശനമാണ് ഉന്നയിക്കുന്നത്. അടിയന്തര ആവശ്യമില്ലെന്ന് കാണിച്ചാണ് ഗവര്‍ണര്‍ അനുമതി നിഷേധിച്ചത്. പ്രത്യേക സമ്മേളനം ചേരുന്നത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അനുമതി സര്‍ക്കാര്‍ തേടിയിരുന്നു. ബുധനാഴ്ച നിയമസഭാ സമ്മേളനം ചേരാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ദേശീയ തലത്തില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സര്‍ക്കാര്‍ പ്രത്യേക നിയമസഭ സമ്മേളനം വിളിച്ച് ചേര്‍ത്തത്.

കാര്‍ഷിക നിയമം: നിയമസഭാ സമ്മേളനത്തിന് ഗവര്‍ണറുടെ അനുമതിയില്ല, അടിയന്തര വിഷയമല്ലകാര്‍ഷിക നിയമം: നിയമസഭാ സമ്മേളനത്തിന് ഗവര്‍ണറുടെ അനുമതിയില്ല, അടിയന്തര വിഷയമല്ല

ഗവർണർ ബിജെപിയുടെ രാഷ്ട്രീയ ആയുധമാകരുത്; പ്രതികരിച്ച് ഡിവൈഎഫ്ഐഗവർണർ ബിജെപിയുടെ രാഷ്ട്രീയ ആയുധമാകരുത്; പ്രതികരിച്ച് ഡിവൈഎഫ്ഐ

കര്‍ഷകര്‍ക്കു പിന്തുണയുമായി മുഖ്യമന്ത്രി സമരപ്പന്തലില്‍; കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനംകര്‍ഷകര്‍ക്കു പിന്തുണയുമായി മുഖ്യമന്ത്രി സമരപ്പന്തലില്‍; കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനം

സമരോത്സുകതയും പ്രതിഷേധവും എല്ലാം ഇനി ഓര്‍മ മാത്രം; സുഗതകുമാരിയുടെ വേര്‍പാടില്‍ അനുശോചിച്ച് പ്രമുഖര്‍സമരോത്സുകതയും പ്രതിഷേധവും എല്ലാം ഇനി ഓര്‍മ മാത്രം; സുഗതകുമാരിയുടെ വേര്‍പാടില്‍ അനുശോചിച്ച് പ്രമുഖര്‍

Recommended Video

cmsvideo
Coronavirus vaccine Halal or Haraam?

English summary
CPM State secretary A Vijayaraghavan Says, Governor Arif mohammad khan created a wrong tradition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X