കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോവിഡ്‌ വാക്‌സിന്‍ സൗജന്യമാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവന;അനുകൂലിച്ച്‌ ‌ എ വിജയരാഘവന്‍

Google Oneindia Malayalam News

തിരുവനന്തപുരം: കോവിഡ്‌ വാക്‌സിന്‍ കേരളത്തിലെ ജനങ്ങള്‍ക്ക്‌ സൗജന്യമായി നല്‍കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെപ്രസ്‌താവന വിവാദമായതിന്‌ പിന്നാലെ പിണറായി വിജയന്റെ പ്രസ്‌തവനെയെ പിന്തുണച്ച്‌ സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം നടത്തിയ സൗജന്യ വാക്‌സിന്‍ പ്രഖ്യാപനം സര്‍ക്കാരിന്റെ കോവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണെന്ന്‌ വിജയരാഘവന്‍ പറഞ്ഞു.

കോവിഡ്‌ ചികില്‍സയുമായി ബന്ധപ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളാണ്‌ നടത്തുന്നത്‌. കോവിഡ്‌ വാകിസിനും കോവിഡ്‌ ചികില്‍സയുടെ ഭാഗമാണ്‌. കോവിഡ്‌ കാര്യങ്ങള്‍ വിശദ്ദീകരിക്കാനുള്ള വാര്‍ത്ത സമ്മേളനത്തില്‍ കോവിഡ്‌ വാക്‌സിന്‍ സംബന്ധിച്ച അഭിപ്രായ പ്രകടനങ്ങളോ പ്രസ്‌താവനയോ നടത്തുന്നത്‌ സ്വാഭാവികമാണ്‌. അതില്‍ മറ്റ്‌ ലക്ഷ്യങ്ങളുണ്ടെന്ന യുഡിഎഫ്‌ കണ്‍വീനര്‍ എംഎ ഹസ്സന്റെ വാദം ബാലിശമാണെന്നും അദ്ദേഹം പറഞ്ഞു.

vijayaraghavan

സംസ്ഥാനത്ത്‌ കോവിഡ്‌ വാക്‌സിന്‍ വിതരണം ചെയ്യുമെന്ന പ്രഖ്യാപനത്തില്‍ മുഖ്യമന്ത്രിക്കെതിരെ യുഡിഎഫ്‌ തിരഞ്ഞെടുപ്പ്‌ കമ്മൂഷന്‌ പരാതി നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ കടുത്ത വിമര്‍ശനമാണ്‌ പ്രതിപക്ഷം ഉന്നയിച്ചത്‌. തിരഞ്ഞടുപ്പിന്റെ തൊട്ടു തലേന്ന്‌ വാക്‌സിന്‍ പ്രഖ്യാപിച്ചത്‌ തിരഞ്ഞെടുപ്പ്‌ ചട്ടലംഘനമാണെന്ന്‌ യുഡിഎഫ്‌ കണ്‍വീനര്‍ എംഎം ഹസന്‍ ആരോപിച്ചിരുന്നു. തിരഞ്ഞെടുപ്പ്‌ നടക്കുന്ന കണ്ണൂരില്‍ വെച്ച്‌ ഇത്തരം പ്രഖ്യാപനം നടത്തിയത്‌ വോട്ടര്‍മാരെ സ്വാധീനിക്കാനാണെന്നും ഹസ്സന്‍ ആരോപിച്ചു.മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച്‌ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി തിരഞ്ഞെടുപ്പിനിടെ എട്ടുകാലി മമ്മൂഞ്ഞിന്റെ കളിയാണ്‌ കളിക്കുന്നതെന്നായിരുന്നു കെ സുരേന്ദ്രന്‍ ആരോപിച്ചത്‌.

എന്നാല്‍ ഈ വാദങ്ങളം എല്ലാം തള്ളിയാണ്‌ എ വിജയരാഘവന്‍ രംഗത്തെത്തിയത്‌. വളരെ സമഗ്രമായി വിഷയങ്ങളും തിരഞ്ഞെടുപ്പ്‌ കാലത്ത്‌ ഉയര്‍ന്നുവന്ന പ്രശ്‌നങ്ങളും സംബന്ധിച്ച്‌ ഇടതുമുന്നണിയുടേയും ഈ സര്‍ക്കാരിന്റെയും നിലപാട്‌ പറയുകയാണ്‌ മുഖ്യമന്ത്രി ചെയ്‌തത്‌. തിരഞ്ഞെടുപ്പ്‌ പ്രചാരണം അവസാനിക്കുന്ന ഘട്ടത്തില്‍ അത്‌ സ്വാഭാവികമാണ്‌. എത്‌ പ്രസ്‌താവനയും ഉത്തരവാദിത്ത ബോധത്തോടെ നടത്തുന്ന ഒരാളാണ്‌ മുഖ്യമന്ത്രി. അദ്ദേഹം പറഞ്ഞതെല്ലാം കൃത്യതയുള്ള നിലാപാടാണെന്നും വിജയരാഘവന്‍ പറഞ്ഞു.

സ്വന്ത്‌മ രാഷ്ടീയ നിലപാടുകളില്‍ വ്യക്ത ഇല്ലാത്തതുകൊണ്ട്‌ സ്വന്തം സഖ്യം വിശദീകരിക്കാന്‍ പാടിപെടുകയാണ്‌ യുഡിഎഫ്‌. അതുകൊണ്ടാണ്‌ ലൈഫ്‌ ഉള്‍പ്പെടെയുള്ള കേരളത്തിന്റെ സ്വപ്‌ന പദ്ധതിതികളെ അട്ടിമറിക്കുമെന്ന്‌ കോണ്‍ഗ്രസ്‌ പറയുന്നത്‌. നിരാശയില്‍ നിന്ന്‌ ഉയര്‍ന്നുവന്ന അഭിപ്രായ പ്രകടനങ്ങളായി ഇതിനെ കണ്ടാല്‍ മതി. അതില്‍ നിന്നാണ്‌ ഈ ബാലിശമായ വാദങ്ങള്‍ ഉമ്‌ടാകുന്നതെന്നും എ വിജയരാഘവന്‍ പറഞ്ഞു.

Recommended Video

cmsvideo
Vaccination drive may start in Jan; expect normal life by Oct: Adar Poonawalla | Oneindia Malayalam

ഇന്ത്യയിലിരുന്നും ജയിക്കാം 262 ദശലക്ഷം ഡോളർ; അറിയേണ്ടതെല്ലാം

English summary
CPM state secretary A Vijayaraghavan supportCPM state secretary A Vijayaraghavan about free covid vaccination
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X