കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാണി സി കാപ്പന്റേത്‌ മാന്യമല്ലാത്ത രാഷ്ട്രീയ നിലപാട്‌; വിമര്‍ശനവുമായി എ വിജയരാഘവന്‍

Google Oneindia Malayalam News

തിരുവനന്തപുരം: പാല എംഎല്‍എ മാണി സി കാപ്പന്‍ എല്‍ഡിഎഫ്‌ വിട്ടതിനെ വിമര്‍ശിച്ച്‌ സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. മാണി സി കാപ്പന്റേത്‌ കാലുമാറ്റമാണെന്ന്‌ എ വിജയരാഘവന്‍ ആരോപിച്ചു. മാന്യതയില്ലാത്ത രാഷ്ട്രീയ നിലപാടാണ്‌. എന്‍സിപി എല്‍ഡിഎഫില്‍ തന്നെ തുടരുമെന്നും എല്‍ഡിഎഫ്‌ തന്നെ പാലാ സീറ്റില്‍ വിജയിക്കുമെന്നും വിജയരാഘവന്‍ പറഞ്ഞു. മാണി സി കാപ്പന്‍ മുന്നണി വിട്ടത്‌ എല്‍ഡിഎഫിനെ ഒരു തരത്തിലും ബാധിക്കില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

മാണി സി കാപ്പനില്‍ നിന്നും ഉണ്ടായത്‌ അനുചിതമായ നടപടിയാണന്ന്‌ മന്ത്രി എകെ ശശീന്ദ്രന്‍ പ്രതികരിച്ചു. ദേശീയ നേതൃത്വം നിലപാട്‌ പ്രഖ്യാപിക്കുന്നതിന്‌ മുന്‍പ്‌ തീരുമാനം പ്രഖ്യാപിച്ചത്‌ അനുചിതമാണ്‌.എല്‍ഡിഎഫില്‍ നില്‍ക്കെ യുഡിഎഫുമായി കരാറുണ്ടാക്കി. എന്‍സിപി ഇപ്പോഴും എല്‍ഡിഫിന്റെ ഭാഗമാണ്‌. എല്‍ഡിഎഫ്‌ വിടേണ്ട സാഹചര്യമുണ്ടായിട്ടില്ല. എല്‍ഡിഎഫ്‌ സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തുന്ന ഒന്നും എന്‍സിപി ദേശീയ നേതൃത്വം ചെയ്യില്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു.

a vijayaraghavan

എല്‍ഡിഎഫ്‌ മുന്നണി വിട്ട്‌ യുഡിഎഫില്‍ ഘടകക്ഷിയാകുമെന്ന്‌ മാണി സി കാപ്പന്‍ ഇന്ന്‌ രാവിലെയാണ്‌ പ്രഖ്യാപിച്ചത്‌. എന്‍സിപി എല്‍ഡിഎഫ്‌ വിടുമോയെന്ന കാര്യം ശരദ്‌ പവാറും പ്രഫുല്‍ പട്ടേലും ഇന്ന്‌ ചര്‍ച്ച ചെയ്‌ത്‌ തീരുമാനിക്കുമെന്നും ദില്ലിയില്‍ നിന്ന്‌ കൊച്ചിയിലേക്ക്‌ മടങ്ങിയെത്തിയ മാണി സി കാപ്പന്‍ പറഞ്ഞു.

Recommended Video

cmsvideo
എല്‍ഡിഎഫ് മന്ത്രി സഭ ജനങ്ങളോട് കമ്മിറ്റഡാണ് | Oneindia Malayalam

മുട്ടുമടക്കില്ലെന്ന് ഉദ്യോഗാര്‍ഥികള്‍: സെക്രട്ടേറിയറ്റിന് മുമ്പില്‍ നടക്കുന്ന സമരത്തിന്റെ ചിത്രങ്ങള്‍

മാണി സി കാപ്പന്‍ നാളെ രമേശ്‌ ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുക്കും. ഏഴ്‌ ജില്ല പ്രസിഡന്റുമാരുടെ പിന്തുണ തനിക്കുണ്ടെന്ന്‌ മാണി സി കാപ്പന്‍ അവകാശപ്പെട്ടു. 17 സംസ്ഥാന ഭാരവാഹികളില്‍ 9 ഭാരവാഹികളും കൂടെയുണ്ടാകും. നാളത്തെ ജാഥയില്‍ അവരെല്ലാവരും പങ്കെടുക്കുമെന്നും മാണി സി കാപ്പന്‍ പറഞ്ഞു. ദേശീയ നേതൃത്വം ആര്‍ക്കൊപ്പമാണെന്ന കാര്യം മാണി സി കാപ്പന്‍ വ്യക്തമാക്കിയിട്ടില്ല. ഒേൈദ്യാഗിക പ്രഖ്യാപനം ഇന്നുണ്ടാകും.

English summary
CPM state secretary A Vijyaraghavan against Pala mla mani c kappan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X