കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടത് സര്‍ക്കാര്‍‌ ചെയ്‌ത നല്ലകാര്യങ്ങളെല്ലാം ഇല്ലാതാക്കുമെന്നാണ്‌ യുഡിഎഫ്‌ പറയുന്നതെന്ന്‌ വിജയരാഘവന്‍

Google Oneindia Malayalam News

തിരുവനന്തപുരം; കഴിഞ്ഞ അഞ്ച്‌ വര്‍ഷ കാലയളവില്‍ ഇടതുപക്ഷ സര്‍ക്കാര്‍ സംസ്ഥാനത്ത്‌ നടപ്പിലാക്കിയ നല്ല കാര്യങ്ങളെല്ലാം ഇല്ലാതാക്കുമെന്നാണ്‌ യുഡിഎഫ്‌ പറയുന്നതെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. എല്‍ഡിഎഫ്‌ നടപ്പിലാക്കിയ ജനകീയ പദ്ധതികള്‍ അടച്ചുപൂട്ടുമെന്നാണ്‌ ഇവര്‍ സ്ഥിരമായി പറയുന്നതെന്നും വിജയരാഘവന്‍ മാധ്യമങ്ങളോട്‌ പറഞ്ഞു.

ലൈഫ്‌ പോലുള്ള പദ്ധതികള്‍ ഉണ്ടാകില്ലെന്നാണ്‌ കോണ്‍ഗ്രസ്‌ പറയുന്നത്‌ കേരള ബാങ്ക്‌ തന്നെ ഒരു സംസ്ഥാനവും മുന്‍കയ്യെടുത്ത്‌ നടപ്പാക്കാത്ത സംവിധാനമാണ്‌. പൂര്‍ണമായ സ്വകാര്യവത്‌കരണമാണ്‌ ബാങ്കിങ്‌ മേഖലയില്‍ കേന്ദ്രം ലക്ഷ്യം വെച്ചത്‌. ചെറുകിട കൃഷിക്കാരന്‌ കടമെടുക്കണമെങ്കില്‍ ഹുണ്ടിക്കാരുടെ അടുത്ത്‌ പോകേണ്ട സ്ഥിതിയായി.1969ലെ ബാങ്ക്‌ ദേശവത്‌കരണത്തെ എല്ലാവരും പിന്താങ്ങുകയാണ്‌. സഹകരണ സ്ഥാപനങ്ങള്‍ക്ക്‌ പ്രവര്‍ത്തിക്കാനാകാത്ത സാഹചര്യമുണ്ടായി. അത്തരമൊകു സാഹചര്യത്തില്‍ കേരള ബാങ്ക്‌ പൂട്ടുമെന്നാണ്‌ ചെന്നിത്തല പറയുന്നത്‌. ഇതാണ്‌ സമീപനം. പൂര്‍ണമായി കേരളത്തിന്‌ നിരാശയുണ്ടാക്കുന്ന നിലപാടാണ്‌ അവര്‍ മുന്നോട്ട്‌ വെക്കുന്നത്‌. നാടിന്റെ താല്‍പര്യത്തിന്‌ മുന്‍കൈ ഉണ്ടാക്കുന്ന നിലപാടെടുക്കുമെന്നും വിജയരാഘവന്‍ പറഞ്ഞു.

a vijaya raghavan

പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട്ടില്‍-ചിത്രങ്ങള്‍ കാണാം

പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും വിജയരാഘവന്‍ വിമര്‍ശിച്ചു. വില്‍ക്കാന്‍ വെച്ച സ്ഥാപനങ്ങളുടെ സംരക്ഷകനായിട്ട്‌ നരേന്ദ്ര മോദി ഇന്ന്‌ കേരളത്തിലെത്തിയിരിക്കുകയാണെന്നായിരുന്നു വിജയ രാഘവന്റെ പരിഹാസം. പൊതുമേഖല സ്ഥാപനത്തെ ചെറുതായി നവീകരിച്ച ശേഷം വില്‍പ്പനക്ക്‌ വെച്ചിരിക്കുകയാണ്‌. എന്നാല്‍ കേരളത്തിന്റെ താല്‍പര്യം പൊതുമേഖല സ്ഥാപനങ്ങള്‍ സംരക്ഷിക്കുകയെന്നതാണ്‌. കേന്ദ്രത്തിന്റെ തീവ്ര സ്വകാര്യവത്‌കരണ നയത്താല്‍ കേരളത്തിനുണ്ടാകുന്ന പരിമിതികളെ ചോദ്യം ചെയ്യാന്‍ കോണ്‍ഗ്രസ്‌ തയാറല്ല. പെട്രോള്‍ വിലവര്‍ധനവിലും പരോക്ഷ പിന്തുണയാണ്‌ യുഡിഎഫിനുള്ളത്‌. ബിജെപിയുമായി വോട്ടുകച്ചവടത്തിനുള്ള പശ്ചാത്തലമുണ്ടാക്കുകയെന്നതാണ്‌ നിലവില്‍ യുഡിഎഫിന്റെ സമീപനമെന്നും വിജയരാഘവന്‍ പറഞ്ഞു.

English summary
cpm state secretary A Vijyaraghavan against udf
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X