സുധീരന്‍ കരുതിവച്ച ബോംബ് നനഞ്ഞ പടക്കമായി, ജയരാജന്റെ ജാമ്യം പലര്‍ക്കുമുള്ള തിരിച്ചടിയെന്ന് കോടിയേരി
കണ്ണൂര്‍: നിയമസഭ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ പി ജയരാജനെ പൂട്ടിയിടാമെന്ന് വിചാരിച്ച പലര്‍ക്കും ജയരാജന്റെ ജാമ്യം തിരിച്ചടി നല്‍കിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പി ജയരാജന്റെ ജാമ്യം കോണ്‍ഗ്രസ്-ആര്‍എസ്എസ് ഗൂഢാലോചനയ്‌ക്കേറ്റ തിരച്ചടിയാണെന്നും കോടിയേരി പറയുന്നു.
പലരും ജയരാജനെതിരെ പ്രതികരിച്ചു പരിഹാസങ്ങള്‍ ഉന്നയിച്ച് അപമാനിതനാക്കി. എന്നിട്ടും ഇതുവരെ മനോജ് വധക്കേസിലെ മുഖ്യപ്രതിയും ജയരാജയനും തമ്മിലുള്ള ബന്ധം തെളിയിക്കാന്‍ സിബിഐക്ക് ആയിട്ടില്ലെന്നും കോടിയേരി പറയുന്നു. തിരഞ്ഞെടുപ്പ് സമയത്ത് ജയരാജനെ ഒഴിവാക്കാന്‍ നടത്തിയ ശ്രമം പൊളിഞ്ഞെന്നും കോടിയേരി പരിഹസിക്കുന്നു.

ജയരാജന്റെ ജാമ്യത്തോടെ വിഎം സുധീരന്‍ കരുതിവച്ച ബോംബ് നനഞ്ഞ പടക്കമായെന്നും കോടിയേരി വിമര്‍ശിച്ചു. തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയാണ് ജയരാജന് ജാമ്യം അനുവദിച്ചത്. രണ്ട് മാസക്കാലം ജില്ലയില്‍ പ്രവേശിക്കാന്‍ പാടില്ല എന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്.
അനാരോഗ്യം കണക്കിലെടുത്താണ് ജാമ്യം നല്‍കിയിരിക്കുന്നത്. ജാമ്യാപേക്ഷയെ കഴിഞ്ഞ ദിവസം സിബിഐ അഭിഭാഷകന്‍ എതിര്‍ത്തിരുന്നു. കേസ് ജില്ലാ കോടതിയില്‍ നിന്ന് മാറ്റണമെന്ന സിബിഐയുടെ ആവശ്യം സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും അതിനാല്‍ റിമാന്‍ഡ് നടപടികള്‍ മാത്രമേ കോടതിക്ക് അവകാശമുള്ളൂവെന്ന വാദഗതി സിബിഐ ഉയര്‍ത്തി.












Click it and Unblock the Notifications