Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലീം ലീഗിന്റേത് 'അഴകൊമ്പന്‍ നിലപാട്'; മുന്നറിയിപ്പുമായി കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: അയോധ്യ രാമക്ഷേത്രത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടില്‍ മുസ്ലീം ലീഗ് വിയോചിപ്പ് രേഖപ്പെടുത്തിയിരുന്നു. ഇപ്പോഴിത നേതൃത്വത്തിന് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യുഡിഎഫിനൊപ്പം തുടര്‍ന്നാല്‍ അണികളെ നഷ്ടപ്പെടുന്ന അവസ്ഥയായിരിക്കും ലീഗിന് ഉണ്ടാവുകയെന്ന് കോടിയേരി ബാലകൃഷ്ണന്‍ മുന്നറിയിപ്പ് നല്‍കി. പാര്‍ട്ടി പത്രത്തില്‍ എഴുതിയ ലേഖനത്തിലായിരുന്നു കോടിയേരിയുടെ വിമര്‍ശനം.

Kodiyeri balakrishnan

പ്രിയങ്കാഗാന്ധിയുടെ പ്രസ്താവനയില്‍ ലീഗ് സ്വീകരിച്ചത് അഴകൊമ്പന്‍ നിലപാടാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ ഒക്കത്തിരിക്കുന്ന കുഞ്ഞായി ലീഗ് നേതൃത്വം അധപതിച്ചു. പാര്‍ട്ടി പത്രത്തോട് പോലും നീതി പുലര്‍ത്താന്‍ മുസ്ലീം ലീഗിന് കഴിയുന്നില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

അയോധ്യ വിഷയത്തില്‍ പ്രിയങ്കാ ഗാന്ധിയുടെ നിലപാടിനെതിരെ ലീഗ് കടുത്ത വിയോജിപ്പ അറിയിച്ചിരുന്നു. മുസ്ലീം ലീഗ് നേതൃ യോഗം പ്രിയങ്കാഗാന്ധിക്കെതിരെ പ്രമേയം പാസാക്കുകയായിരുന്നു. ഒറ്റവരിയിലാണ് പ്രമേയം പാസാക്കിയത്. പ്രിയങ്കാഗാന്ധിയുടെ പ്രസ്താവന അനവസരത്തിലുള്ളതാണ് എന്നും അതിനോടുള്ള വിയോജിപ്പ് അറിയിക്കുന്നുവെന്നുമാണ് ആ ഒറ്റവരി പ്രസ്താവന.

Recommended Video

cmsvideo
    Priyanka Gandhi is going to take a break from politics | Oneindia Malayhalam

    ഈ ഒരു ഘട്ടത്തില്‍ സംയമനം പാലിക്കാനാണ് ലീഗ് തീരുമാനം. എന്നുമാണ് ആ ഒറ്റവരി പ്രസ്താവനപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ലീഗിന്റെ അതൃപ്തി ഹൈക്കമാന്‍ഡിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ലീഗ് നേതൃത്വത്തെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് കെസി വേണുഗോപാലിനെ നിയോഗിച്ചു. ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയുമായി കെസി വേണുഗോപാല്‍ ഫോണില്‍ സംസാരിക്കുകയുമുണ്ടായി.

    ഭൂമി പൂജ ദേശിയ ഐക്യത്തിനുള്ള അവസരമാണെന്നായിരുന്നു പ്രിയങ്കാഗാന്ധി പ്രതികരിച്ചത്. കോണ്‍ഗ്രസ് നേതാക്കളായ കമല്‍നാഥും ദിഗ്വിജയ് സിംഗും ആണ് അയോധ്യയില്‍ ഭൂമി പൂജയെ പിന്തുണച്ച് ആദ്യം രംഗത്തെത്തുന്നത്.

    പ്രിയങ്കാഗാന്ധിക്കെതിരേയും കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. രാജീവ് ഗാന്ധി സ്വീകരിച്ച വര്‍ഗീയതയെ പ്രീണിപ്പിക്കുന്ന മൃദുഹിന്ദുത്വ നയത്തെയാണ് പ്രിയങ്കാഗാന്ധിയും രാഹുലും കോണ്‍ഗ്രസും മുറുകെ പിടിക്കുന്നത് എന്നായിരുന്നു കോടിയേരിയുടെ ആരോപണം. സത്യങ്ങള്‍ തുറന്ന് പറയാന്‍ ആര്‍ജ്ജവം കാട്ടാതെ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള അജണ്ടയില്‍ കോണ്‍ഗ്രസ് തൂങ്ങിപിടിക്കുന്നതും രാമക്ഷേത്രത്തില്‍ പങ്ക് പറ്റാനിറങ്ങുന്നതും തികച്ചും വഞ്ചനാപരമാണെന്നും കൊടിയേരി പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+