'ആര്‍എസ്എസ് ആയുധ പരിശീലനം നല്‍കുന്നു'; 'ഇടതുപക്ഷ അടിത്തറ തകര്‍ക്കാന്‍ ശ്രമം'; - കോടിയേരി
കൊച്ചി: ഇടതുപക്ഷ അടിത്തറ തകര്‍ക്കാന്‍ ആസൂത്രിതമായ ശ്രമം നടക്കുന്നുണ്ടെന്ന് വ്യക്തമാക്കി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വലതുപക്ഷം ഇതിനായി ശ്രമം നടത്തുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോടിയേരി.
വലതുപക്ഷം വര്‍ഗീയ ധ്രുവീകരമാണ് ലക്ഷ്യം ഇടുന്നത്. കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിനും കലാപത്തിനുമായി ആര്‍ എസ് എസ്, എസ് ഡി പി ഐ തുടങ്ങിയവർ ശ്രമിക്കുന്നു. ഇടതുപക്ഷം കേരളം ഭരിക്കുന്നതിനാലാണ് ഈ ശ്രമങ്ങൾ നടക്കുന്നത്.
ഹിന്ദുത്വമുയര്‍ത്തി ആര്‍ എസ് എസ് ശക്തമായ വേര്‍തിരിവാണ് സൃഷ്ടിക്കുന്നത്. ആര്‍ എസ് എസ് സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിലായി കഴിഞ്ഞ മാസം 3,000 പേര്‍ക്ക് ആയുധ പരിശീലനം നല്‍കി. വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശീലനം നടന്നിരുന്നത്. - കോടിയേരി വ്യക്തമാക്കി.

അതേസമയം, മത ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ തീവ്രവാദം പ്രചരിപ്പിക്കാന്‍ ചില സംഘടനകള്‍ ശ്രമിക്കുന്നുണ്ട്. എസ് ഡി പി ഐയും ആയുധ പരിശീലനം നടത്തുന്നു. വര്‍ഗീയ വേര്‍തിരിവിന്റെ ബൗദ്ധിക കേന്ദ്രമായി ജമാഅത്തെ ഇസ്ലാമിയാണ് പ്രവര്‍ത്തിക്കുന്നു. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ അധികാര ഭ്രഷ്ടരാക്കാന്‍ ജനങ്ങള്‍ ഇടതുപക്ഷത്തിന് പിന്നില്‍ ജനങ്ങൾ അണിനിരക്കണം.

എ ബി വാജ്പയ് സര്‍ക്കാറിന് തുടര്‍ ഭരണം സാധ്യമാകാത്തതില്‍ 2004 ലെ ഇടതുപക്ഷത്തിന്റെ വിജയത്തിന് വലിയ പങ്കുണ്ടായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് വോട്ട് നല്‍കിയാല്‍ ബി ജെ പിയെ അധികാരത്തില്‍ നിന്ന് പിന്തള്ളാമെന്നതായിരുന്നു കോണ്‍ഗ്രസിന്റെ വാഗ്ദാനം. കേരളത്തിലെ 20 സീറ്റില്‍ അന്ന് 19 സീറ്റും യുഡിഎഫ് ആണ് ജയിച്ചത്. പക്ഷേ, കോണ്‍ഗ്രസിന് പാര്‍ലമെന്റില്‍ മുഖ്യ പ്രതിപക്ഷമാവാന്‍ പോലും സാധിച്ചില്ല. ഈ സാഹചര്യത്തില്‍ ബിജെപിയെ പരാജയപ്പെടുത്തേണ്ടത് അനിവാര്യമാണ്.

പാർട്ടിയിലെ വിഭാഗീയത പൂർണമായി അവസാനിച്ചു. ആലപ്പുഴയിലേത് പ്രാദേശികമായ പ്രശ്നങ്ങളാണ്. സംസ്ഥാന കമ്മിറ്റിയിൽ നിന്നൊഴിവാക്കണമെന്നാണ് സുധാകരന്റെ കത്ത്. ജി.സുധാകരന് ഏത് കാര്യവും പാർട്ടിയിൽ അറിയിക്കാം. അടി കോൺഗ്രസിന്റെ പാരമ്പര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ ഇടതു മുന്നണി വികസിപ്പിക്കുന്നത് പരിഗണനയില്ല. കാന്തപുരം വിഭാഗവും ജിഫ്രി തങ്ങള്‍ വിഭാഗവും ഇടതുപക്ഷത്തോട് സഹകരണാത്മകമായാണ് പ്രവര്‍ത്തിക്കുന്നത്. അവരോട് ക്രിയാത്മകമായി ഇടപെടും.

കഴിഞ്ഞ സംസ്ഥാന സമ്മേളനം മുന്നോട്ട് വെച്ച മുന്നണി വികസനം സാധ്യമാക്കിയെന്നാണ് വിലയിരുത്തല്‍. ബി ജെ പിയെ ഒറ്റപ്പെടുത്തുകയെന്ന ലക്ഷ്യം സാക്ഷാത്കരിക്കാനായെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, പാര്‍ട്ടി സംഘടനാ രംഗത്തും വലിയമാറ്റം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ സമ്മേളന കാലയളവില്‍ പാര്‍ട്ടി മെമ്പര്‍മാരുടെ എണ്ണം 4,63472 ആയിരുന്നു. ഇപ്പോഴത് 5,27378 ആയി വര്‍ധിച്ചിട്ടുണ്ട്. 63906 മെമ്പര്‍മാരുടെ വര്‍ധനവ് നാലുകൊല്ലം കൊണ്ട് ഉണ്ടായി. കഴിഞ്ഞ സമ്മേളന കാലഘട്ടത്തില്‍ 32967 ബ്രാഞ്ചുകളാണ് ഉണ്ടായത്. അതില്‍ വര്‍ധനവ് വരുത്താന്‍ സാധിക്കുകയും, 3682 ബ്രാഞ്ചുകള്‍ സംസ്ഥാനത്ത് പുതുതായി ഉണ്ടാകുകയും ചെയ്തു. ലോക്കല്‍ കമ്മിറ്റികളുടെ എണ്ണവും വര്‍ധിച്ചു. 126 എണ്ണം വര്‍ധിച്ചു.
Recommended Video

മുൻ സമ്മേളനത്തെ അപേക്ഷിച്ച് പാർട്ടി അംഗസംഖ്യ കാര്യമായി ഉയർന്നു. വനിത അംഗങ്ങളുടെ എണ്ണത്തിലും വർദ്ധനവുണ്ടായെന്ന് കോടിയേരി പറഞ്ഞു. അതേസമയം, ജമാ അത്തെ ഇസ്ലാമിക്കെതിരെ രൂക്ഷവിമർശനം ഉണ്ടായി. ജമാ അത്ത ഇസ്ലാമി കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്നതായി അദ്ദേഹം പറയുന്നു. യുക്രൈനിൽ കുടുങ്ങിയ വിദ്യാർത്ഥികളെ ഉടൻ നാട്ടിലെത്തിക്കാൻ നടപടി വേണമെന്ന് സിപിഎം പ്രമേയം അവതരിപ്പിച്ചതായും കോടിയേരി ബാലകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.
-
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
നല്ല വീതിയുള്ള പാത, മെച്ചപ്പെട്ട സൗകര്യങ്ങളും; എന്നിട്ടും കൊച്ചി ഉദയ നഗർ റോഡിൽ ട്രാഫിക് ബ്ലോക്ക്, കാരണം? -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം












Click it and Unblock the Notifications