Get Updates
Get notified of breaking news, exclusive insights, and must-see stories!

'മെഗാ തിരുവാതിരപ്പാട്ട് മുഖ്യമന്ത്രിയെ സ്തുതിച്ചുള്ള വ്യക്തി പൂജയല്ല'; 'അംഗീകരിച്ചതല്ല' ; കോടിയേരി

'മെഗാ തിരുവാതിരപ്പാട്ട് മുഖ്യമന്ത്രിയെ സ്തുതിച്ചുള്ള വ്യക്തി പൂജയല്ല'; 'അംഗീകരിച്ചതല്ല' ; കോടിയേരി

തിരുവനന്തപുരം: ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന മെഗാ തിരുവാതിരക്കളിയില്‍ പ്രതികരണവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മെഗാ തിരുവാതിരക്കളിയില്‍ പിണറായി വിജയനെ സ്തുതിച്ചുള്ള പാട്ട് വ്യക്തി പൂജയായി കണക്കാക്കാൻ കഴിയില്ലെന്നാണ് കോടിയേരിയുടെ പ്രതികരണം.

പലരും പല വ്യക്തികളെയും പുകഴ്ത്തി പാട്ടുകള്‍ അവതരിപ്പിക്കാറുണ്ട്. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗീകരിച്ച പാട്ടൊന്നും അല്ല പാടിയതെന്നും കോടിയേരി വ്യക്തമാക്കി.

അതേസമയം, നേരത്തെ പി. ജയരാജനെ പുകഴ്ത്തി പാട്ട് വന്നപ്പോള്‍ വ്യക്തി പൂജ ആരോപിച്ച് നടപടി എടുത്തിരുന്നല്ലോ എന്ന ചോദ്യത്തിന് ആ വിഷയവും ഇതും ഒന്നായി വ്യാഖ്യാനിക്കരുത് എന്നായിരുന്നു കോടിയേരിയുടെ പ്രതികരണം.

1

‘അതും ഇതും വ്യത്യസ്തമാണ്.അതേസമയം, പി.ജെ. ആര്‍മി എന്ന പേരിലുള്ള ഫേസ്ബുക്ക് പേജിൽ ഉണ്ടായ ഗ്രൂപ്പിന് ഉളളിൽ ജയരാജനെ പുകഴ്ത്തി പറഞ്ഞതിനെ അദ്ദേഹം തള്ളിപ്പറഞ്ഞില്ല. പി.ജെ. ആര്‍മി എന്ന പേരിലുള്ള ഫേസ്ബുക്ക് പേജിലുണ്ടായ ചില പ്രശ്നങ്ങളാണ് അന്ന് പാര്‍ട്ടി ചൂണ്ടിക്കാട്ടിയത്,' അദ്ദേഹം പറഞ്ഞു. മെഗാ തിരുവാതിരക്കളി തെറ്റായിരുന്നു എന്ന് പാര്‍ട്ടി സമ്മതിച്ചതാണ്. തെറ്റാണെന്ന് പറയുന്നത് തന്നെ തിരുത്തല്‍ പ്രക്രിയയുടെ ഭാഗമാണെന്നും കോടിയേരി വ്യക്തമാക്കി.

2

എന്നാൽ, മെഗാ തിരുവാതിരയില്‍ അതൃപ്തിയറിയിച്ച് സി.പി.ഐ.എം സംസ്ഥാന നേതൃത്വം നേരത്തെ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെ, തിരുവനന്തപുരത്ത് നടത്തിയ വിവാദ തിരുവാതിരയില്‍ സംഘാടക സമിതി ക്ഷമാപണം നടത്തിയിരുന്നു. തിരുവാതിര നടന്ന ദിവസവും ചില വരികളും സഖാക്കള്‍ക്ക് വേദനയുണ്ടാക്കി. അതില്‍ ക്ഷമ ചോദിക്കുന്നെന്നും കമ്മിറ്റി അറിയിച്ചിരുന്നു. 502 വനിതകളാണ് തിരുവനന്തപുരം ജില്ലാ സമ്മേളനത്തിനു മുന്നോടിയായുള്ള മെഗാ തിരുവാതിരകളിയില്‍ പങ്കെടുത്തത്. പരിപാടിയില്‍ പങ്കെടുത്തവര്‍ക്കെതിരെ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിനനെതിരെ പാറശാല പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

3

അതേസമയം, എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കൊലപാതകത്തിന് പിന്നാലെ നടത്തിയ പരിപാടി പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി എന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. തിരുവാതിര അവതരിപ്പിച്ചതില്‍ നേതാക്കള്‍ക്ക് അവമതിപ്പുണ്ടാക്കി. തിരുവാതിര നടത്താനുളള തീരുമാനവുമായി മുന്നോട്ട് പോയതിലും സംസ്ഥാന നേതൃത്വം വിമര്‍ശിച്ചിരുന്നു. ധീരജിന്റെ വിലാപ യാത്രക്കിടെ സി.പി.ഐ.എം ഇത്തരമൊരു ആഘോഷ പരിപാടി സംഘടിപ്പിച്ചത് വ്യാപകമായി വിമര്‍ശനം ഉയര്‍ന്നിരുന്നു വന്നിരുന്നു. പിന്നാലെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നു.

4

മെഗാ തിരുവാതിര ഒഴിവാക്കേണ്ടതായിരുന്നു എന്നാണ് കോടിയേരി വ്യക്തമാക്കിയത്. അതേസമയം, വിഷയത്തിൽ പ്രതികരിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പ്രതികരിച്ചിരുന്നു. തിരുവാതിര നടത്തിയത് അശ്രദ്ധകൊണ്ടെന്നും ഇത് ഒഴിവാക്കേണ്ടിയിരുന്നുവെന്നുമാണ് മന്ത്രി പ്രതികരിച്ചിരുന്നത്. അതേസമയം, ലോകായുക്ത വിഷയത്തിൽ പ്രതികരിച്ചും കോടിയേരി രംഗത്ത് എത്തിയിരുന്നു. ലോകായുക്ത നിയമ ഭേദഗതിയില്‍ നിയമ വിരുദ്ധമായി ഒന്നുമില്ലെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.

Recommended Video

cmsvideo
    Omicron ba 2 sub variant found in India
    5

    അതിനുമുകളില്‍ അപ്പീല്‍ അധികാരമില്ലെന്നതാണ് പ്രശ്‌നം. അപ്പീല്‍ അധികാരമില്ലാത്ത വകുപ്പ് നല്‍കിയത് ഭരണഘടനയുടെ 164 അനുഛേദത്തിന് വിരുദ്ധം ആണെന്നാണ് അഡ്വക്കേറ്റ് ജനറല്‍ ചൂണ്ടിക്കാട്ടിയത്.അതിന്റെ അടിസ്ഥാനത്തിലാണ് ഭേദഗതി വരുത്താന്‍ മന്ത്രിസഭ തീരുമാനിച്ചതെന്നും കോടിയേരി വ്യക്തമാക്കി. ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും ഇപ്പോള്‍ ലോകായുക്ത നിലവിലുണ്ട്. ലോക്പാലും വിവിധ സംസ്ഥാനങ്ങളിലെ ലോകായുക്ത നിയമങ്ങളും പരിശോധിച്ച ശേഷമാണ് നിയമത്തില്‍ ഭേദഗതി വേണം എന്ന് 2021 ഏപ്രില്‍ 13 - ന് അന്നത്തെ എജി സുധാകര പ്രസാദ് നിയമോപദേശം നല്‍കിയത്. പരിശോധിച്ചപ്പോള്‍ അതില്‍ പ്രസക്തിയുണ്ടെന്ന് കണ്ടെത്തിയെന്ന് കോടിയേരി വ്യക്തമാക്കി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+