കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ന്യൂനപക്ഷ തീവ്രവാദവും വളരുന്നു; ശബരിമലയിൽ യുവതികളെ കയറ്റലല്ല നിലപാടെന്നും കോടിയേരി

Google Oneindia Malayalam News

തിരുവനന്തപുരം: സിപിഎമ്മിന്റെ സംഗടനാതലത്തിൽ മാറ്റം കൊണ്ടുവരുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പാർട്ടി അംഗങ്ങളെ കൂടുതൽ കഴിവുറ്റവരാക്കും. എല്ലാ ഘടകങ്ങളെയും ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ബഹുജനങ്ങളുമായി നല്ലത് പോലെ ഇടപെടുന്നതിനായി കേഡർമാർക്ക് രാഷ്ട്രീയ, സംഘടനാ വിദ്യാഭ്യാസം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

<strong>തക്കാളിക്ക് തമിഴ്നാട്ടിലെ മൊത്ത വിപണിയിൽ 5 രൂപ; കേരളത്തിലെത്തിയാൽ കൊള്ള, വാങ്ങുന്നത് കിലോക്ക് 35 രൂപ</strong>തക്കാളിക്ക് തമിഴ്നാട്ടിലെ മൊത്ത വിപണിയിൽ 5 രൂപ; കേരളത്തിലെത്തിയാൽ കൊള്ള, വാങ്ങുന്നത് കിലോക്ക് 35 രൂപ

സംസ്ഥാനത്ത് ഹിന്ദുത്വ തീവ്രവാദം പോലെ തന്നെ ന്യൂനപക്ഷ തീവ്രവാദവും ശക്തിപ്പെടുകയാണെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സംസ്ഥാന സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയത്തിന്റഎ പശ്ചാത്തലത്തിൽ‌ പരിസ്ഥിതി സംരക്ഷണം സിപിഎം ഏറ്റെടു്കുമെന്നും പുതിയ രാഷ്ട്രീയ സാഹചര്യങ്ങളേയും വെല്ലുവിളികളേയും നേരിടാന്‍ സിപിഎമ്മിനേയും അതിന്‍റെ പ്രവര്‍ത്തകരേയും സജ്ജമാക്കുന്ന രീതിയിലാവും ഇനിയുള്ള പാര്‍ട്ടിയുടെ പ്രവര്‍ത്തനമെന്നും അദ്ദേഹം വ്യക്തമാക്കി.

Kodiyeri Balakrishnan

ശബരിമലയില്‍ യുവതികളെ കയറ്റുക എന്നതല്ല സിപിഎം നിലപാട്. എന്നാല്‍ യുവതീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിയെ പാര്‍ട്ടി ഇപ്പോഴും അംഗീകരിക്കുന്നു. പാര്‍ട്ടി അനുഭാവികളും പ്രവര്‍ത്തകരും അവരവരുടെ വിശ്വാസങ്ങള്‍ കൊണ്ടു നടക്കുന്നതിന് പാര്‍ട്ടി എതിരല്ല. വര്‍ഗ്ഗീയ ശക്തികളെ മാറ്റി നിര്‍ത്താന്‍ ക്ഷേത്രക്കമ്മിറ്റികളിലും പള്ളി മഹല്ലുകളിലും പ്രവര്‍ത്തകര്‍ സജീവമായി ഇടപെടണം എന്നു തന്നെയാണ് പാര്‍ട്ടിയുടെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

ദേശീയ തലത്തിൽ തന്നെ ആർഎസ്എസ് ഉയർത്തുന്ന വെല്ലുവിളി നേരിടുന്ന കാര്യത്തിൽ മുഖ്യ പ്രതിപക്ഷമായ കോൺഗ്രസ് വിറങ്ങലിച്ച് നിൽക്കുകയാണ്. മറ്റ് രാഷ്ട്രീയ കക്ഷികളെ ഓരോരുത്തരെയായി ബിജെപി സർക്കാർ ഭയപ്പെടുത്തി കീഴ്പ്പെടുത്തുകയാണെന്നും കോടിയേരി പറഞ്ഞു.

ഇത്ര കാലവും കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫ് മുന്നണിയെയാണ് സിപിഎമ്മും ഇടതുപക്ഷവും എതിര്‍ത്തു പോന്നിരുന്നത്. എന്നാലിപ്പോള്‍ കേന്ദ്രഭരണത്തിന്റെ ബലത്തില്‍ ആര്‍എസ്എസും പാര്‍ട്ടിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നും വെല്ലുവിളികൾ നേരിടാൻ പാകത്തിൽ പാർട്ടിയ ഉടച്ച് വാർ‌ക്കേണ്ടതായിട്ടുണ്ടെന്നും കോടിയേരി ബാലകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.

English summary
CPM state secretary Kodiyeri Balakrishnan's press meet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X