കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎം ഷാജിയെ കുടഞ്ഞ് കോടിയേരി! 'യുഡിഎഫ് കാലത്തെ വഴിവിട്ട ഇടപാടുകളുടെ ഓർമയിൽ തോന്നുന്നതാണ്'!

Google Oneindia Malayalam News

തിരുവനന്തപുരം: മുസ്ലീം ലീഗ് നേതാവ് കെഎം ഷാജിക്ക് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. കെഎം ഷാജി നടത്തിയ പ്രതികരണം ഒരു രാഷ്ട്രീയ നേതാവില്‍ നിന്ന് കേരളം ഈ ഘട്ടത്തില്‍ പ്രതീക്ഷിക്കുന്നതല്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ തുറന്നടിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുളള പണം രാഷ്ട്രീയ കൊലപാതക കേസുകളുടെ നടത്തിപ്പിന് ഉപയോഗിക്കുന്നതായി കെഎം ഷാജി ആരോപിച്ചിരുന്നു. ഇത് വലിയ വിവാദമാവുകയും ചെയ്തു. തുടര്‍ന്ന് മുഖ്യമന്ത്രി തന്നെ ഷാജിക്ക് മറുപടി നല്‍കിയിരുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ തുരങ്കം വയ്ക്കാനാണ് കെ എം ഷാജിയെപോലുള്ളവര്‍ ശ്രമിക്കുന്നതെന്ന് കോടിയേരി കുറ്റപ്പെടുത്തി.

കേരളം പ്രതീക്ഷിക്കുന്നതല്ല

കേരളം പ്രതീക്ഷിക്കുന്നതല്ല

കോടിയേരി ബാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്: '' സംസ്ഥാനം കോവിഡ് 19 എന്ന മഹാമാരിയെ നേരിടുന്ന ഘട്ടത്തില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാറിനും എതിരെ കെ എം ഷാജി എഎല്‍എ നടത്തിയ പ്രതികരണം ഒരു രാഷ്ട്രീയ നേതാവില്‍ നിന്ന് കേരളം പ്രതീക്ഷിക്കുന്നതല്ല. കോവിഡ് 19 നേരിടുന്നതില്‍ കേരളം ഒറ്റ മനസ്സോടെ മുന്നോട്ട് പോവുകയാണ്. കേരള സര്‍ക്കാരും മുഖ്യമന്ത്രിയും ഈ കാര്യത്തില്‍ കൈക്കൊണ്ട പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കേരള ജനതയുടേയും ലോകത്തിന്റെയും പ്രശംസ ലഭിച്ചുകൊണ്ടിരിക്കുന്നു.

കേരളം ഒത്തൊരുമിച്ച്

കേരളം ഒത്തൊരുമിച്ച്

സര്‍ക്കാറിന്റെ മുന്‍കരുതലകളും ഇടപെടലുകളുമാണ് ലോകത്താകെ കോവിഡ് പടര്‍ന്ന്പിടിക്കുമ്പോഴും കേരളത്തിലിത് പിടിച്ചുനിര്‍ത്താന്‍ സാധിക്കുന്നത്. കേരള ജനതയെ ഒത്തോരുമിപ്പിച്ച് മുന്നോട്ട്‌ കൊണ്ടുപോകാന്‍ സാധിച്ചതുകൊണ്ടാണ് ഈ നേട്ടം നമുക്ക് കൈവരിക്കാന്‍ സാധിച്ചത്. ലോകം ഇതുവരെ ദര്‍ശിക്കാത്ത മഹാമാരിയെ നേരിടാന്‍ ശാസ്ത്ര സാങ്കേതിക രംഗത്തെ എല്ലാ കഴിവുകളേയും ഉപയോഗിക്കേണ്ടിവരും.

മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയത്

മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയത്

ലോകരാജ്യങ്ങളും ഇത്തരം സാങ്കേതിക വിദ്യ ഉപയോഗിച്ചു തന്നെയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത്. ഇത്തരം ഒരു സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാരും ശാസ്ത്ര സാങ്കേതിക രംഗത്തെ നേട്ടങ്ങളെ കോവിഡ് പ്രതിരോധത്തിനായി ഉപയോഗിക്കാന്‍ ശ്രമിച്ചത്. ജനങ്ങളെ സംബന്ധിക്കുന്ന ഡാറ്റ പൂര്‍ണ്ണമായും സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റിന്റെ കൈവശമായിരിക്കും. ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയതാണ്.

ശുദ്ധ അസംബന്ധം

ശുദ്ധ അസംബന്ധം

എന്നിട്ടും പ്രതിപക്ഷ നേതാവും യു ഡി എഫ് നേതാക്കളും വിവാദം ഉയര്‍ത്തുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നല്‍കുന്ന പണം കേസുകളുടേയും മറ്റും നടത്തിപ്പിന് നല്‍കുകയാണെന്ന ആരോപണം ശുദ്ധ അസംബന്ധമാണ്. യു ഡി എഫ് ഭരണകാലത്ത് നടത്തിയ പല വഴിവിട്ട ഇടപാടുകളും ഓര്‍മ്മയില്‍ ഉള്ളവര്‍ക്ക് എല്ലാവരും അങ്ങനെയാണെന്ന തോന്നല്‍ ഉണ്ടാവും.

Recommended Video

cmsvideo
പിണറായിയെ തേച്ചൊട്ടിച്ച് കെഎം ഷാജി | Oneindia Malayalam
തുരങ്കം വെക്കുന്നു

തുരങ്കം വെക്കുന്നു

കേരളത്തിലെ സര്‍ക്കാരില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസമാണ് എല്ലാ വിഭാഗത്തിലുമുള്ള ജനങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കുന്നതിലൂടെ വ്യക്തമാകുന്നത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ തുരങ്കം വയ്ക്കാനാണ് കെ എം ഷാജിയെപോലുള്ളവര്‍ ശ്രമിക്കുന്നത്. കേരള ജനത ഇത്തരം ജല്‍പനങ്ങളെ പുച്ഛിച്ചുതള്ളും. രാഷ്ട്രീയ ഭേദമന്യേ കോവിഡിനെ നേരിടാന്‍ എല്ലാ വിഭാഗം ജനങ്ങളും മുന്നോട്ടുവരും''.

English summary
CPM State Secretary Kodiyeri Balakrishnan's reply to KM Shaji
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X