മാധ്യമങ്ങള്‍ സംസ്ഥാനത്തിന്റെ ഭാവിയോട് നീതി പുലര്‍ത്തുന്നില്ല; തുറന്നടിച്ച് കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം: മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് രംഗത്ത്. മാധ്യമങ്ങള്‍ പച്ചനുണ പ്രചരിപ്പിക്കുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. മാധ്യമങ്ങള്‍ സംസ്ഥാനത്തിന്റെ ഭാവിയോട് നീതി പുലര്‍ത്തുന്നില്ലെന്നും ഇടതുപക്ഷം ഒരിക്കലും മാധ്യമങ്ങളുടെ സേവ പ്രതീക്ഷിച്ചിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
നിഷ്പക്ഷ മാധ്യമങ്ങളെന്ന മുഖംമൂടിയുമണിഞ്ഞ് ഇവര്‍ എന്തൊക്കെയാണീ കാട്ടി കൂട്ടുന്നത്? നിക്ഷിപ്ത രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി തങ്ങളെ സ്വയം വിട്ടുകൊടുത്തിരിക്കയാണ് മാധ്യമങ്ങള്‍. നുണയുടെ നിറക്കൂട്ടുകളൊരുക്കി എല്ലാ കാലത്തും ജനങ്ങളെ വഞ്ചിക്കാമെന്നാണോ, നിഷ്പക്ഷ നാട്യമാടുന്ന മാധ്യമങ്ങള്‍ കരുതുന്നത്? ആ ധാരണ വെറുതെയാണ്. കേരള ജനത നിങ്ങളെ മനസിലാക്കുന്നുണ്ട്- കോടിയേരി ഫേസ്ബുക്കില്‍ കുറിച്ചു. കുറിപ്പിന്റെ പൂര്‍ണരൂപം.
ഒരു
കാലവും
ഇടതുപക്ഷം
മാധ്യമങ്ങളുടെ
സേവ
പ്രതീക്ഷിച്ചിട്ടില്ല.
പ്രതീക്ഷിക്കുന്നുമില്ല.
നിഷ്പക്ഷ
മാധ്യമങ്ങളെന്ന
മുഖംമൂടിയുമണിഞ്ഞ്
ഇവര്‍
എന്തൊക്കെയാണീ
കാട്ടി
കൂട്ടുന്നത്?
പച്ച
നുണകള്‍
വാര്‍ത്തകള്‍
എന്ന
പേരില്‍
പ്രചരിപ്പിച്ച്,
കേരള
ജനതയോട്
എന്ത്
ഉത്തരവാദിത്തമാണ്
ഇവര്‍
നിറവേറ്റുന്നത്?
മാധ്യമങ്ങള്‍
സംസ്ഥാനത്തിന്റെ
ഭാവിയോട്
നീതി
പുലര്‍ത്തുന്നില്ല.
നിക്ഷിപ്ത
രാഷ്ട്രീയ
താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി
തങ്ങളെ
സ്വയം
വിട്ടുകൊടുത്തിരിക്കയാണ്
മാധ്യമങ്ങള്‍.
നുണയുടെ
നിറക്കൂട്ടുകളൊരുക്കി
എല്ലാ
കാലത്തും
ജനങ്ങളെ
വഞ്ചിക്കാമെന്നാണോ,
നിഷ്പക്ഷ
നാട്യമാടുന്ന
മാധ്യമങ്ങള്‍
കരുതുന്നത്?
ആ
ധാരണ
വെറുതെയാണ്.
കേരള
ജനത
നിങ്ങളെ
മനസിലാക്കുന്നുണ്ട്.
അന്വേഷണം താരങ്ങളിലേക്ക്.. 4 താരങ്ങളെ ചോദ്യം ചെയ്ത് എൻസിബി? ബിനീഷ് വിഷയം ചർച്ച ചെയ്യാൻ 'അമ്മ',
ദിലീപ് അങ്ങനെ ഒരിക്കലും പറഞ്ഞിട്ടില്ല; ആ വാര്‍ത്ത തെറ്റാണെന്ന് മന്യ, നിയമനടപടി സ്വീകരിക്കുമെന്ന് നടി