കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യം നിരോധിക്കേണ്ടത് ആർഎസ്എസിനെയെന്ന് എംവി ഗോവിന്ദൻ, 'ഹർത്താൽ നിരോധനം ആവശ്യമില്ല'

Google Oneindia Malayalam News

കണ്ണൂർ: പോപ്പുലർ ഫ്രണ്ടിനെയല്ല ആദ്യം നിരോധിക്കേണ്ടത് ആർഎസ്എസിനെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഇപ്പോഴത്തെ അന്വേഷണങ്ങളുടെ പശ്ചാത്തലത്തിൽ പിഎഫ്ഐയെ നിരോധിക്കണമെന്ന അഭിപ്രായം സിപിഎമ്മിനില്ല. കേരളത്തിൽ എസ്‍ഡിപിഐ - സിപിഎം സഖ്യം എന്നത് എതിരാളികളുടെ വ്യാജ പ്രചാരണം മാത്രമാണെന്നും എം.വി.ഗോവിന്ദൻ കണ്ണൂരിൽ പറഞ്ഞു.

പോപ്പുലർ ഫ്രണ്ടിനെ ഇപ്പോൾ നിരോധിച്ചാലും അവർ മറ്റ് പേരുകളിൽ അവതരിക്കും. വർഗീയ സംഘടനകളെ നിരോധിക്കുന്നെങ്കിൽ ആദ്യം നിരോധിക്കേണ്ടത് ആർഎസ്എസിനെയാണ് . കേരളത്തിൽ ഹർത്താലുകൾ നിരോധിക്കണം എന്ന അഭിപ്രായം സിപിഎമ്മിനില്ല. സിൽവർ ലൈനിന്റെ പേരിൽ നടന്നത് അക്രമ സമരങ്ങളായതിനാൽ ആ കേസുകളൊന്നും പിൻവലിക്കുന്ന പ്രശ്നമില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

mv govindan

photo courtesy-facebook/mvgovindan

അതേസമയം പോപ്പുലർ ഫ്രണ്ടിനെതിരായ റെയ്ഡുകളില്‍ പ്രഥമ ദൃഷ്ട്യാ കാര്യമുണ്ടെന്ന് കോടതികൾ പറയുന്നുവെന്ന് ഗോവ ഗവര്‍ണര്‍ അഡ്വ.പി.എസ് ശ്രീധരൻ പിള്ള പറഞ്ഞു .രാജ്യത്തിന്‍റെ പരമാധികാരത്തെ ചോദ്യം ചെയ്താൽ നടപടിയുണ്ടാകും.അകത്തുനിന്നും പുറത്തുനിന്നും ഉള്ള ഏതു വെല്ലുവിളികളെയും നേരിടാൻ രാജ്യത്തിനും ജനങ്ങൾക്കും ബാധ്യതയുണ്ടെന്നും എസ് ശ്രീധരൻ പിള്ള പറഞ്ഞു.

നേരവകാശിയാര്; തർക്കങ്ങള്‍ക്കിടയില്‍ കോന്നി മെഡിക്കല്‍ കോളേജിന് അംഗീകാരം, ആശ്വാസം ജനങ്ങള്‍ക്ക്നേരവകാശിയാര്; തർക്കങ്ങള്‍ക്കിടയില്‍ കോന്നി മെഡിക്കല്‍ കോളേജിന് അംഗീകാരം, ആശ്വാസം ജനങ്ങള്‍ക്ക്

കഴിഞ്ഞ ദിവസം പോപ്പുലര്‍ ഫണ്ട് നടത്തിയ ഹര്‍ത്താലുമായി ബന്ധപ്പെട്ടുണ്ടായ അക്രമങ്ങളില്‍ സംസ്ഥാനത്ത് ഇതുവരെ 309 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
1404 പേര്‍ അറസ്റ്റിലായി പേർ ആക്രമണ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായി. 834 പേരെ കരുതല്‍ തടങ്കലിലാക്കി. ആക്രമണ സംഭങ്ങളുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ അറസ്റ്റ് ഉണ്ടായത് കോട്ടയം ജില്ലയിലാണ്. ജില്ലയിൽ നിന്ന് മാത്രം 215 പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ഏറ്റവും കൂടുതല്‍ കേസ് രജിസ്റ്റര്‍ ചെയ്തത് മലപ്പുറം ജില്ലയിലാണ്. 34 കേസുകള്‍. കണ്ണൂര്‍ സിറ്റിയില്‍ മാത്രം 26 കേസുകളും രജിസ്റ്റര്‍ ചെയ്തു. അതേസമയം കഴിഞ്ഞ ദിവസമുണ്ടായ വ്യാപക നടപടികൾക്ക് പിന്നാലെ സംസ്ഥാന പോലീസ് സേനകളും ഭീകര വിരുദ്ധ സേനയും വിവിധ സംസ്ഥാനങ്ങളിൽ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തി. 5 സംസ്ഥാനങ്ങളിൽ നിന്നായി 247 പേരെ അറസ്റ്റ് ചെയ്തു. ഡൽഹിയിൽ റെയ്ഡ് നടന്ന സ്ഥലങ്ങളിൽ നിരോധനാജ്ഞ ഏർപ്പെടുത്തി. കഴിഞ്ഞ ദിവസം പിടിയിലായ ആളുകളുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നതിനിടെയാണ് സ്ഥാനങ്ങളിൽ രണ്ടാംഘട്ട റെയ‍്ഡ് നടന്നത്. രണ്ടാം ഘട്ടറെയിഡിൽ 30 പേരെ കസ്റ്റഡിയിലെടുത്തു.

എകെ ആന്റണി ഇടപെടുന്നു; ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് ഹൈക്കമാന്റ്, പ്രശ്‌ന പരിഹാരത്തിന് നീക്കംഎകെ ആന്റണി ഇടപെടുന്നു; ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് ഹൈക്കമാന്റ്, പ്രശ്‌ന പരിഹാരത്തിന് നീക്കം

English summary
cpm state secretary mv govindan against rss says not popular front should be ban rss first
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X