''പോയെ, പൊയ്‌ക്കോ.. ആദ്യായിട്ട് മൈക്കിന് മുന്നില്‍ നില്‍ക്കുന്ന ആളല്ല ഞാന്‍''; മൈക്ക് ഓപ്പറേറ്ററോട് ഗോവിന്ദന്‍
തൃശൂര്‍ ജില്ലയിലെ മാളയില്‍ സി പി എം ജനകീയ പ്രതിരോധ ജാഥ എത്തിയപ്പോഴായിരുന്നു സംഭവം. എം വി ഗോവിന്ദന്റെ പ്രസംഗത്തിനിടെ ശബ്ദം കുറവായിരുന്നു

തൃശൂര്‍: ജനകീയ പ്രതിരോധ ജാഥയില്‍ സംസാരിക്കുന്നതിനിടെ മൈക്ക് ഓപ്പറേറ്ററോട് ദേഷ്യപ്പെട്ട് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കഴിഞ്ഞ ദിവസം തൃശൂര്‍ ജില്ലയിലെ മാളയില്‍ സംസാരിക്കുന്നതിനിടെ ആയിരുന്നു എം വി ഗോവിന്ദന്‍ മൈക്ക് ഓപ്പറേറ്ററോട് ദേഷ്യപ്പെട്ടത്.
എം വി ഗോവിന്ദന്‍ സംസാരിക്കുന്നതിനിടെ ശബ്ദം കുറഞ്ഞ സാഹചര്യമുണ്ടായിരുന്നു. ഇത് ശരിയാക്കാനായി മൈക്കിന് അടുത്തേക്ക് വന്ന ഓപ്പറേറ്റര്‍ എം വി ഗോവിന്ദനോട് അടുത്തേക്ക് നിന്ന് സംസാരിക്കാനായി ആവശ്യപ്പെട്ടു. ഇതാണ് എം വി ഗോവിന്ദനെ പ്രകോപിപ്പിച്ചത്.

മൈക്ക് കേടായതിന് ഞാനാണോ കാരണക്കാരന്‍
ഏഷ്യാനെറ്റ് ന്യൂസിന്റെ കോഴിക്കോട്ടെ ഓഫീസിലെ പൊലീസിന്റെ റെയ്ഡുും ബി ബി സിയിലെ കേന്ദ്ര ഏജന്‍സികള സംബന്ധിച്ച് എം വി ഗോവിന്ദന്‍ പ്രസംഗത്തില്‍ വിശദീകരിക്കുന്നതിനിടെ ആയിരുന്നു സംഭവം. മൈക്കിനോട് ചേര്‍ന്നു നിന്ന് സംസാരിക്കാന്‍ ആവശ്യപ്പെട്ട മൈക്ക് ഓപ്പറേറ്ററായ യുവാവിനോട് നിന്റെ മൈക്കിന്റെ തകരാറിനു ഞാനാണോ ഉത്തരവാദി എന്നായിരുന്നു എം വി ഗോവിന്ദന്‍ ചോദിച്ചത്.

ആദ്യമായല്ല മൈക്കിന് മുന്നില്‍ നിന്ന് സംസാരിക്കുന്നത്
ഹേ..പോയെ.. പൊയ്‌ക്കോ.. നിന്റെ മൈക്കിന്റെ തകരാറിന് ഞാനാണോ ഉത്തരവാദി. മൈക്കിന്റെ അടുത്ത് നിന്ന് പറയണം എന്നാണ് ഈ ചങ്ങാതി പറയുന്നത്. ആദ്യമായിട്ട് മൈക്കിന്റെ മുന്നില്‍ നിന്ന് പ്രസംഗിക്കുന്ന ഒരാളോട് വിശദീകരിക്കുന്ന പോലെയാണ് വിശദീകരണം. ഇതെന്താണെന്നറിയോ. ഇതെല്ലാം കൊറെ സാധനണ്ട്. പക്ഷെ അതൊന്നും കൈകാര്യം ചെയ്യാന്‍ അറിയില്ല, ശരിയായിട്ട്, ശാസ്ത്രീയമായിട്ട്.

ഇതൊക്കെ കൈകാര്യം ചെയ്യാന്‍ പഠിക്കണം
ഈ മൈക്ക് ചെറിയതല്ല പ്രശ്‌നം. മൈക്ക് ഏറ്റവും ആധുനിക ടെക്‌നോളജി ഉപയോഗിച്ച് കൈകാര്യം ചെയ്യേണ്ടുന്ന ഒരു ഉപകരണമാണ്. കുറെ ഉപകരണം വാരി വലിച്ചിടുന്നത് കൊണ്ടൊന്നും കാര്യമില്ല. ആളുകള്‍ക്ക് സംവേദിക്കാന്‍ ഉതകുന്ന രീതയില്‍ മൈക്ക് സിസ്റ്റത്തെ കൈകാര്യം ചെയ്യാന്‍ അറിഞ്ഞിരിക്കണം. എനിക്കറിയാം ഇത്. ശബ്ദമില്ല ശബ്ദമില്ല എന്ന് പറഞ്ഞിട്ട് അതിന്റെ അടുത്ത് നിന്ന് പറഞ്ഞോണം എന്നാണ്.

സോഷ്യല്‍ മീഡിയയില്‍ വൈറല്‍
ഇതാണ് ഞാന്‍ പറഞ്ഞ കാര്യം. ഇതിനെ പറ്റി നല്ല ധാരണ വേണം എന്ന്. വേറെ സാധനമുണ്ടായിട്ട് കാര്യമില്ല. ഇത്രയൊന്നും സാധനം വേണ്ട. അല്ലാതെ തന്നെ ഈ ഹാളിലുള്ള ആള്‍ക്കാര്‍ക്കൊക്കെ കേള്‍ക്കാന്‍ കഴിയും, എന്നായിരുന്നു എം വി ഗോവിന്ദന്‍ പറഞ്ഞത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിക്കുന്നുണ്ട്.












Click it and Unblock the Notifications